Big stories

കൊവിഡ് ചികില്‍സ: മുറിവാടക നിശ്ചയിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി ;സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

മുറികള്‍ക്ക് മാത്രമായി വേര്‍തിരിവ് കൊണ്ടുവന്നത് അംഗീകരിക്കാന്‍ കഴിയില്ല.കൊവിഡ് ചികില്‍സാ നിരക്ക് ഏകീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നേരത്തെ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ആ ലക്ഷ്യത്തെ മറികടക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

കൊവിഡ് ചികില്‍സ: മുറിവാടക നിശ്ചയിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി ;സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി
X

കൊച്ചി: കൊവിഡ് ചികില്‍യുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ മുറികളുടെ വാടക ആശുപത്രി അധികൃതര്‍ക്ക് നിശ്ചയിക്കാമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.കൊവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട് റിവ്യു ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നടപടി.ഹൈക്കോടതി ഉത്തരവ് മറികടക്കാനുളള ശ്രമത്തിന്റെ ഭാഗമായുള്ളതാണ് സര്‍ക്കാര്‍ ഉത്തവെന്ന് സംശയിക്കുന്നതായി കോടതി നിരീക്ഷിച്ചു.

മുറികള്‍ക്ക് മാത്രമായി വേര്‍തിരിവ് കൊണ്ടുവന്നത് അംഗീകരിക്കാന്‍ കഴിയില്ല.കൊവിഡ് ചികില്‍സാ നിരക്ക് ഏകീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നേരത്തെ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ആ ലക്ഷ്യത്തെ മറികടക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.കൊവിഡ് അനുബന്ധ രോഗങ്ങളുടെ ചികില്‍സാ നിരക്കിന്റെ കാര്യത്തിലും സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പിഴവ് തിരുത്തി ഉത്തരവിറക്കാന്‍ ഒരാഴ്ച സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. കൊവിഡ് ചികില്‍സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ വന്‍ തുക ഈടാക്കിയതോടെയാണ് ഹൈക്കോടതി ഇടപെട്ട് ചികില്‍സാ നിരക്ക് ഏകീകരിച്ചുകൊണ്ട് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.തുടര്‍ന്ന് ചികില്‍സാ നിരക്ക് നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുയും ചെയ്തിരുന്നു. ഇതില്‍ല ഭേദഗതി വരുത്തിക്കൊണ്ടു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

Next Story

RELATED STORIES

Share it