Big stories

കൊവിഡ് വാക്‌സിന്‍: എതിര്‍പ്പുമായി ക്രിസ്ത്യന്‍ പുരോഹിതര്‍

കൊവിഡ് വാക്‌സിന്‍ ധാര്‍മിക മൂല്യങ്ങള്‍ ലംഘിച്ചാണ് നിര്‍മിക്കുന്നതെന്ന് കാണിച്ച് സിഡ്നിയിലെ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഗ്ലെന്‍ ഡേവീസ് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന് കത്തെഴുതി.

കൊവിഡ് വാക്‌സിന്‍: എതിര്‍പ്പുമായി ക്രിസ്ത്യന്‍ പുരോഹിതര്‍
X

സിഡ്‌നി: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിക്കുന്ന കൊവിഡ് 19 വാക്‌സിനെതിരേ എതിര്‍പ്പുമായി ആസ്‌ട്രേലിയയിലെ ക്രിസ്തീയ പുരോഹിതര്‍. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെക്കയും ചേര്‍ന്നുള്ള കൊവിഡ് പ്രതിരോധവാക്‌സിന്‍ വികസിപ്പിക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഗര്‍ഭ പിണ്ഡത്തിലെ ടിഷ്യു ഉപയോഗിക്കുന്നുണ്ട്. ഇതാണ് മതനേതാക്കളുടെ എതിര്‍പ്പിന് കാരണമാകുന്നത്. 1973 ല്‍ ശേഖരിച്ച ഒരു ഗര്‍ഭപിണ്ഡത്തിന്റെ സെല്‍ ലൈനില്‍ നിന്നാണ് പുതിയ വാക്‌സിന്‍ വികസിപ്പിക്കുന്നത്. ഇത് മതവിരുദ്ധമാണെന്നാണ് ക്രിസ്തീയ പുരോഹിതന്‍മാരുടെ പക്ഷം.

കൊവിഡ് വാക്‌സിന്‍ ധാര്‍മിക മൂല്യങ്ങള്‍ ലംഘിച്ചാണ് നിര്‍മിക്കുന്നതെന്ന് കാണിച്ച് സിഡ്നിയിലെ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഗ്ലെന്‍ ഡേവീസ് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന് കത്തെഴുതി. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയുടെ വാക്‌സിന്‍ വാങ്ങാന്‍ ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാതലത്തിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രതിഷേധം. എല്ലാ ആസ്‌ട്രേലിയക്കാര്‍ക്കും യുകെ വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുന്ന ഒരു അന്താരാഷ്ട്ര കരാറില്‍ ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചിരുന്നു.

ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി വാക്‌സിനെതിരില്‍ ആസ്‌ട്രേലിയയിലെ കത്തോലിക്കാ, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് നേതാക്കളും പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. ധാര്‍മികമായി 'വിട്ടുവീഴ്ച ചെയ്യാത്ത' കൊവിഡ് 19 വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്യേണ്ടത് എന്നാണ് ആസ്‌ട്രേലിയയിലെ മൂന്ന് ആര്‍ച്ച് ബിഷപ്പുമാരും സാര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം റുബെല്ല, ചിക്കന്‍പോക്‌സ്, ഹെപ്പറ്റൈറ്റിസ് എ, ഷിംഗിള്‍സ് എന്നിവയ്‌ക്കെതിരായ നിലവിലെ വാക്‌സിനുകള്‍ എല്ലാം വികസിപ്പിച്ചിട്ടുള്ളത് ഗര്‍ഭപിണ്ഡത്തിലെ സെല്ലില്‍ നിന്നാണ്. ഇതെല്ലാം ലോകവ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്.

Next Story

RELATED STORIES

Share it