- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജലീലിനെ തള്ളി സിപിഎം; പത്രം നിരോധിക്കുക പാര്‍ട്ടി നിലപാടല്ല: കോടിയേരി ബാലകൃഷ്ണൻ
സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബിക്കെതിരേയുള്ള നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് ശ്രമം.
തിരുവന്തപുരം: മാധ്യമം പത്രത്തിനെതിരേ മന്ത്രിയായിരുന്ന കെ ടി ജലീല്‍ കത്തയച്ചത് പാര്‍ട്ടി അറിഞ്ഞല്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്രം നിരോധിക്കുക പാര്‍ട്ടി നിലപാടല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാധ്യമം പത്രം മുമ്പ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സിപിഎമ്മിനുണ്ടായിരുന്നത്. എല്ലാ എംഎല്‍എമാരും മന്ത്രിമാരും കത്തെഴുതുന്നത് പാര്‍ട്ടിയോട് ആലോചിച്ചല്ല. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബിക്കെതിരേയുള്ള നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് ശ്രമം. ഇതിന് ഇഡിയെ ഉപയോഗിക്കുകയാണ്. ഇഡിയെ ഉപയോഗിച്ചാണ് പല സംസ്ഥാനങ്ങളിലും ബിജെപി ഭരണം അട്ടിമറിച്ചത്. അത് കേരളത്തിലും പയറ്റാനാണ് ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഐസക്കിന് ഒന്നും സംഭവിക്കില്ലെന്നും കോടിയേരി പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലും ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. നിയമപരമായി എങ്ങനെ ഇടപെടുമെന്നതിനെ കുറിച്ച് വിദഗ്ധരുമായി ആലോചിക്കും. സ്വാതന്ത്ര്യദിന പരിപാടിയുമായി ബന്ധപ്പെട്ട് ഓരോ ലോക്കലിലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ഇഡിക്കെതിരേ ഇപ്പോഴെങ്കിലും കോണ്‍ഗ്രസ് നിലപാടെടുത്തതിനെ സ്വാഗതം ചെയ്യുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും അവരുടെ സര്‍ക്കാരുകള്‍ക്കെതിരേയുമാണ് ആദ്യം ഇഡി നടപടി തുടങ്ങിയത്. അന്നൊന്നും മിണ്ടാതിരുന്നു. ഇപ്പോള്‍ സോണിയാഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചതോടെയാണ് അവര്‍ ഞെട്ടിയുണര്‍ന്നതെന്നും കോടിയേരി പറഞ്ഞു.
RELATED STORIES
വിവാഹം ആഡംബരരഹിതമാക്കാന്‍ മത-രാഷ്ട്രീയ സംഘടനകള്‍ രംഗത്തിറങ്ങണം:...
16 Jan 2025 3:35 PM GMTകഷായത്തില്‍ വിഷം കലക്കി കൊലപാതകം: കേസിലെ വിധി നാളെ
16 Jan 2025 3:20 PM GMTഭാരതപ്പുഴയില്‍ ഒഴുക്കില്‍ പെട്ട നാലു പേരും മരിച്ചു
16 Jan 2025 3:10 PM GMTബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ബൈക്ക് മോഷ്ടിച്ച മൂന്നംഗ സംഘവും...
16 Jan 2025 2:56 PM GMTഎറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു
16 Jan 2025 2:17 PM GMTതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് ജസ്റ്റിന്...
16 Jan 2025 2:01 PM GMT