Big stories

ആയിരം പോലിസുകാര്‍ക്ക് കൊവിഡ്; ഡല്‍ഹിയില്‍ നിയന്ത്രണം കടുപ്പിക്കും, ലോക്ക് ഡൗണ്‍ ഇല്ല

ആയിരം പോലിസുകാര്‍ക്ക് കൊവിഡ്;  ഡല്‍ഹിയില്‍ നിയന്ത്രണം കടുപ്പിക്കും, ലോക്ക് ഡൗണ്‍ ഇല്ല
X

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ രൂക്ഷമാകുന്നു. ആയിരം പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യാ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഡീഷനല്‍ കമ്മീഷണര്‍ ഓഫ് പോലിസ് ചിന്‍മോയ് ബിസ്വാള്‍ ഉള്‍പ്പടെ ആയിരം പോലിസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പോലിസുകാര്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു.

അതേസമയം, കൊവിഡ് 19 ന്റെ വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. അതേസമയം, നിയന്ത്രണം കടുപ്പിക്കാനാണ് തീരുമാനം. റെസ്റ്റോറന്റുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കുന്നത് നിരോധിക്കുക, മെട്രോ ട്രെയിനുകളിലും ബസുകളിലും സീറ്റിംഗ് കപ്പാസിറ്റി കുറയ്ക്കുക തുടങ്ങി കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്ന കാര്യം ചര്‍ച്ച ചെയ്തതായും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it