Big stories

അതിശൈത്യത്തില്‍ തണുത്തുവിറച്ച് ഡല്‍ഹി; വിമാനങ്ങള്‍ വൈകുന്നു

അതിശൈത്യത്തില്‍ തണുത്തുവിറച്ച് ഡല്‍ഹി; വിമാനങ്ങള്‍ വൈകുന്നു
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം അതിശൈത്യത്തില്‍ തണുത്തുവിറയ്ക്കുന്നു. റിക്കാര്‍ഡ് ശൈത്യമാണ് ഡല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയത്. സീസണിലെ ഏറ്റവും കുറഞ്ഞ താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് ഇന്ന് രേഖപ്പെടുത്തി. ഡല്‍ഹി റിഡ്ജ് മേഖലയിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം സഫ്ദര്‍ജങ്ങില്‍ കുറഞ്ഞ താപനില 2.2 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില രണ്ട ഡിഗ്രി സെല്‍ഷ്യസും ലോധി റോഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഡല്‍ഹി വിമാനത്താവളത്തിലും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുകയാണ്. വിമാന സര്‍വീസുകളെ മൂടല്‍മഞ്ഞ് ബാധിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 12 ലധികം വിമാനങ്ങളാണ് വൈകിയത്. വിമാനങ്ങള്‍ വൈകാന്‍ സാധ്യതയെന്ന് യാത്രക്കാര്‍ക്ക് വിമാനത്താവളം അധികൃതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെയും വിമാനങ്ങള്‍ വൈകിയിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ഇടതൂര്‍ന്ന മൂടല്‍മഞ്ഞും താപനിലയിലെ കുറവും രേഖപ്പെടുത്തുകയാണ്. രാജസ്ഥാനിലെ ചുരുവില്‍ കുറഞ്ഞ താപനില 0 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.

ചുരുവില്‍ വെള്ളിയാഴ്ച കുറഞ്ഞ താപനില 1 ഡിഗ്രി സെല്‍ഷ്യസായിരുന്നു. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ നൗഗോങ്ങില്‍ 0.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓഫിസര്‍ ഹേമന്ത് സിന്‍ഹ പറഞ്ഞു. 24 മണിക്കൂറിന് ശേഷം വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ശീതക്കാറ്റും തണുപ്പ് പകലും കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച പ്രവചിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നിവയുടെ പല ഭാഗങ്ങളിലും ഇടതൂര്‍ന്നതും വളരെ ഇടതൂര്‍ന്നതുമായ മൂടല്‍മഞ്ഞുണ്ടാവും. അതിനുശേഷം തീവ്രതയില്‍ കുറവുണ്ടാവും. ശൈത്യത്തോടൊപ്പമുണ്ടാവുന്ന ശക്തമായ ശീതതരംഗവും മൂടല്‍ മഞ്ഞുമാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂടല്‍ മഞ്ഞ് കാരണം കാഴ്ച പരിധി കുറഞ്ഞു. റോഡ്, റെയില്‍ ഗതാഗതം പലയിടങ്ങളിലും തടസ്സപ്പെട്ടു.

Next Story

RELATED STORIES

Share it