Big stories

ഡല്‍ഹി സംഘര്‍ഷം: 541 എഫ്‌ഐആറുകള്‍, 8 കേസില്‍ വിധിപറഞ്ഞു, 51 ശതമാനം കേസുകളും പെന്റിങ്ങില്‍

ഡല്‍ഹി സംഘര്‍ഷം: 541 എഫ്‌ഐആറുകള്‍, 8 കേസില്‍ വിധിപറഞ്ഞു, 51 ശതമാനം കേസുകളും പെന്റിങ്ങില്‍
X

ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ഇതുവരെ 541 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ എട്ടെണ്ണത്തില്‍ മാത്രമേ കോടതി വിധിപറഞ്ഞിട്ടുള്ളൂ. ഡല്‍ഹി പോലിസ് ഹൈക്കോടതിക്ക് നല്‍കിയ വിവരമനുസരിച്ച്, ഈ കേസുകളില്‍ 51% ഇപ്പോഴും പെന്റിങ്ങിലാണ്.

276 കേസുകളില്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല. അതേസമയം 213 കേസുകളുടെ അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

2020ല്‍ പൊതുമുതല്‍ നശിപ്പിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തികളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയയുടെ ഭാഗമായാണ് പോലിസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്.

രണ്ട് വര്‍ഷം മുമ്പാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം പാസാക്കിയത്.

എന്‍ആര്‍സി നയത്തെ എതിര്‍ക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും വ്യാപകമായി രംഗത്തുവന്നിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരേ ഹിന്ദുത്വരും രംഗത്തുവന്നു.

വിവിധ അക്രമസംഭവങ്ങളില്‍ പൊതു-സ്വകാര്യ സ്വത്ത് നശിപ്പിച്ചതടക്കം 23 എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തു. 518 മറ്റ് എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തു. 36 കേസുകളില്‍ പ്രതികളെ കാണാതായി. നാല് എഫ്‌ഐആറുകള്‍ തള്ളി.

എഫ്‌ഐആറുകള്‍ തള്ളാനുണ്ടായ കാരണം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഒരു സ്വതന്ത്ര സംവിധാനം വേണമെന്ന് ഒരു അഭിഭാഷകനും ഒരു നിയമവിദ്യാര്‍ത്ഥിയും ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പീല്‍ 'തെറ്റും' 'അടിസ്ഥാനരഹിതവും' ആണെന്ന് ഡല്‍ഹി പോലിസ് വിശദീകരിച്ചു.

Next Story

RELATED STORIES

Share it