Big stories

ശ്രീലങ്കന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ധമ്മിക നിരോഷണ വെടിയേറ്റു മരിച്ചു

ലങ്കന്‍ ടീമിന്റെ ഭാവി വാഗ്ദാനമായി അറിയപ്പെട്ടിട്ടും 20ാം വയസ്സില്‍ ക്രിക്കറ്റ് മതിയാക്കിത് ആരാധകരെ ഞെട്ടിച്ചിരുന്നു.

ശ്രീലങ്കന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ധമ്മിക നിരോഷണ വെടിയേറ്റു മരിച്ചു
X

കൊളംബോ: ശ്രീലങ്കന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ധമ്മിക നിരോഷണ വീട്ടില്‍ വെടിയേറ്റു മരിച്ചു. ചൊവ്വാഴ്ച രാത്രി അമ്പലന്‍ഗോഡയിലെ കണ്‍ഡ മാവതയിലെ സ്വന്തം വസതിയിലാണ് സംഭവം. ഭാര്യയുടെയും രണ്ട് കുട്ടികളുടെയും കണ്‍മുന്നിലാണ് കൊല്ലപ്പെട്ടത്. 12 ബോറുള്ള തോക്കുപയോഗിച്ചാണ് അക്രമി വെടിയുതിര്‍ത്തതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. അന്വേഷണവും ആരംഭിച്ചതായും വെടിയുതിര്‍ത്തതിന്റെ കാരണത്തെ കുറിച്ചോ പ്രതിയെ കുറിച്ചോ ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും പോലിസ് അറിയിച്ചു. വലംകൈയന്‍ ഫാസ്റ്റ് ബൗളറും ബാറ്റ്‌സ്മാനുമായ ധമ്മിക നിരോഷണ 2000ലാണ് ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ശ്രീലങ്കന്‍ മുന്‍ താരങ്ങളായ ഫര്‍വേസ് മഹ്‌റൂഫ്, ഏയ്ഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ എന്നിവരുള്‍പ്പെട്ട അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു. ലങ്കന്‍ ടീമിന്റെ ഭാവി വാഗ്ദാനമായി അറിയപ്പെട്ടിട്ടും 20ാം വയസ്സില്‍ ക്രിക്കറ്റ് മതിയാക്കിത് ആരാധകരെ ഞെട്ടിച്ചിരുന്നു. 2004ലായിരുന്നു താരത്തിന്റെ അവസാന മല്‍സരം. 2001-2004 കാലത്ത് ഗാലെ ക്രിക്കറ്റ് ക്ലബിനായി 12 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലും 8 ലിസ്റ്റ് എ മല്‍സരങ്ങളിലും കളിച്ചിട്ടുണ്ട്.

2002ല്‍ ന്യൂസിലന്‍ഡില്‍ നടന്ന ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ശ്രീലങ്കയെ നയിക്കുകയും അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 19.28 ശരാശരിയില്‍ ഏഴ് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ശ്രീലങ്കയിലെ ചിലാവ് മരിയന്‍സ് ക്രിക്കറ്റ് ക്ലബ്, ഗാലെ ക്രിക്കറ്റ് ക്ലബ്, സിംഗ സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയ്‌ക്കൊപ്പം, ധമ്മിക നിരോഷണ 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 200ലധികം റണ്‍സും 19 വിക്കറ്റും എട്ട് ലിസ്റ്റ്എ മത്സരങ്ങളില്‍ നിന്ന് 48 റണ്‍സും അഞ്ച് വിക്കറ്റും നേടി.

Next Story

RELATED STORIES

Share it