- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണക്കടത്തുകേസ് എന്‍ഐഎയ്ക്ക്
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ച് അനുമതി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്തുകേസ് എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ച് അനുമതി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സികളുടെ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.സംഘടിത കള്ളക്കടത്ത് ദേശ സുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ മാസം 15 വരെ സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്.അതേസമയം സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകയും സരിത്തിന്റെ കൂട്ടാളിയുമായ സ്വപ്ന സുരേഷ് ഇപ്പോഴും ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണക്കടത്ത് സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ എൻഐഎ ശേഖരിച്ചിരുന്നു. സിബിഐ അന്വേഷണത്തിന് ആവശ്യമാ തെളിവുകളോ സാഹചര്യമോ അല്ല ഈ സംഭവത്തിലുള്ളത്. അതിനാലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎക്ക് അന്വേഷണാനുമതി നൽകിയത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഏതു കേസിലും എൻഐഎക്ക് അന്വേഷണം നടത്താനുള്ള അധികാരമുണ്ട്. സ്വർണം എവിടെ നിന്നെത്തിച്ചു, എന്തിനാണ് എത്തിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം എൻഐഎ അന്വേഷിക്കും.
ഡിപ്ലോമാറിക് ചാനൽ വഴിയുള്ള സ്വർണക്കടത്ത് ദേശീയശ്രദ്ധ നേടിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ ഇടപെട്ടിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎഇയുമായി കാര്യങ്ങൾ സംസാരിച്ചുവെന്ന സൂചനകളും പുറത്തു വന്നിരുന്നു. കസ്റ്റംസ് ആക്ട് പ്രകാരം ഇപ്പോൾ നിലവിലുള്ള അന്വേഷണം തുടരും. ഇതിനു സമാന്തരമായി ആയിരിക്കും വിശാലമായ രീതിയിൽ എൻഐഎ അന്വേഷണം നടത്തുക. വിഷയത്തില്‍ യുഎഇ സര്‍ക്കാരും ശക്തമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
RELATED STORIES
ഗസയിലെ അധിനിവേശം: ഇസ്രായേല്‍ സൈനിക മേധാവിയും മന്ത്രിമാരും തമ്മില്‍...
5 July 2025 6:17 AM GMT''ജൂതന്മാര് സൈപ്രസ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നു; ഫലസ്തീനിലെ...
5 July 2025 5:27 AM GMTഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനെതിരെ യുഎസില്‍ പരാതി
5 July 2025 4:27 AM GMTയുഎസിലെ ടെക്സസില്‍ മിന്നല്‍ പ്രളയം; 24 മരണം, 25 പേരെ കാണാതായി
5 July 2025 3:44 AM GMTവെടിനിര്‍ത്തല്‍ ചര്‍ച്ചയാവാമെന്ന് ഹമാസ്
5 July 2025 2:35 AM GMTഅന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധക സംഘം ഇറാന് വിട്ടു
4 July 2025 1:42 PM GMT