- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭീകരനിയമങ്ങള്‍ പാസായത് എല്‍ഡിഎഫ്, യുഡിഎഫ് മൗനസമ്മതത്താല്: ഡോ. തസ്ലിം റഹ്മാനി
മലപ്പുറം: രാജ്യസഭയില്‍ ന്യൂനപക്ഷമായിട്ടും ബിജെപിക്ക് ഭീകരനിയമങ്ങള്‍ പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞത് കേരളത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് എംപിമാരുടെ മൗനസമ്മതം കൊണ്ടാണെന്ന് എസ് ഡിപി ഐ മലപ്പുറം ലോക്സഭാ സ്ഥാനാര്‍ഥി ഡോ. തസ്ലിം റഹ്മാനി. മലപ്പുറം പ്രസ് ക്ലബിന്റെ 'സഭാങ്കം-2021' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഇരുമുന്നണികളുടെയും ആര് എസ് എസ് വിധേയത്വമാണ് ഇത് കാണിക്കുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാസത്തിനുള്ളില്‍ 16 ഓളം കരിനിയമങ്ങളാണ് പാര്‍ലമെന്റില്‍ പാസാക്കിയത്. ഇവയത്രയും മനുഷ്യാവകാശ വിരുദ്ധവും ഭരണഘടനയെ വെല്ലുവിളിക്കുന്ന നിയമങ്ങളുമാണ്. പാര്‍ലമെന്ററി മാനദണ്ഡങ്ങളും മര്യാദകളും പാലിക്കാതെ ഈ നിയമങ്ങള്‍ പാസാക്കുമ്പോള്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും ലോക്സഭയിലും രാജ്യസഭയിലും ഉണ്ടായിരുന്നു. അവര്‍ക്ക് ഹിന്ദുത്വ ഫാഷിസത്തെ ചെറുക്കാനാവില്ലെന്നതിന് ഏറ്റവും വലിയ തെളിവാണ് പൗരത്വ ഭേദഗതി നിയമവും കര്‍ഷക ബില്ലും പാസാക്കപ്പെട്ടത്. ഇനി ഏകസിവില്‍കോഡ് നടപ്പാക്കുമെന്നാണ് രാജ്നാഥ് സിങ് പറയുന്നത്. കേന്ദ്ര ഏജന്‍സികളെയും ജുഡീഷ്യറിയെയും ഉപയോഗിച്ച് ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ കേരളത്തിലെ ഇരുമുന്നണികള്‍ക്കും ആയിട്ടില്ല. ആവുകയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഹിന്ദു രാജ്യമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വംശഹത്യയുടെയും കൂട്ടക്കൊലകളുടെയും ചരിത്രമാണ് ആര്‍എസ് എസിനു പറയാനുള്ളത്. മുസ് ലംകളാദി ന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിച്ച് രാജ്യത്ത് നിന്ന് പുറത്താക്കാനാണ് അവരുടെ ശ്രമം. മതേതരത്വവും ജനാധിപത്യവും അവര്‍ അംഗീകരിക്കുന്നില്ല. ഇന്ത്യയിലെ മഹത്തായ പാരമ്പര്യങ്ങളെ തള്ളിക്കളഞ്ഞ് ഫാഷിസ്റ്റ് രാജ്യം സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഭരണഘടനയെയും ബഹുസ്വരതകളെയും അവര്‍ ഇല്ലാതാക്കും. ഇന്ത്യയെ പിറകോട്ട് നയിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ജനാധിപത്യത്തിന്റെ ശക്തിയും അവസരങ്ങളുമുപയോഗിച്ച് പരാജയപ്പെടുത്തണം. മലപ്പുറത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നാണ് തിരെഞ്ഞെടുപ്പ് പരിപാടിയില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും ഡോ. തസ് ലീം റഹ്മാനി പറഞ്ഞു.
മലപ്പുറം പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ ശംസുദ്ധീന്‍ മുബാറക്, സെക്രട്ടറി കെ പി എം റിയാസ് എന്നിവര്‍ സംസാരിച്ചു. എസ് ഡിപി ഐ സംസ്ഥാന സമിതി സംഗം അഡ്വ. എ എ റഹീം, ജില്ലാ വൈസ് പ്രസിഡന്റ് എം പി മുസ്തഫ, സെക്രട്ടറിമാരായ മുസ്തഫ പാമങ്ങാടന്‍, ടി എം ഷൗക്കത്ത് സംബന്ധിച്ചു.
Draconian laws passed by LDF, UDF's tacit silence: Dr. Thaslim Rahmani
RELATED STORIES
ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്‍...
5 Nov 2024 5:32 AM GMTമാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
5 Nov 2024 5:24 AM GMTകെഎസ്ആര്‍ടിസി ബസ്സിടിച്ച് പാല്‍വില്‍പ്പനക്കാരന്‍ മരിച്ചു
5 Nov 2024 5:14 AM GMT'കൃഷ്ണകുമാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു'; ബിജെപി വിട്ട് മുന്‍...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഫീൽഡ് ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMT