Big stories

ദ്രൗപതി മുര്‍മു രാഷ്ട്രപതി

ദ്രൗപതി മുര്‍മു രാഷ്ട്രപതി
X

ന്യൂഡല്‍ഹി: മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മൊത്തം വോട്ട് മൂല്യത്തിന്റെ 50 ശതമാനത്തിലധികം വോട്ട് നേടിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു. പ്രതിപക്ഷത്തിന്റെ യശ്വന്ത് സിന്‍ഹ ഏറെ പിന്നിലാണ്.

പാര്‍ലമെന്റിലെ അറുപത്തി മൂന്നാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ ഇപ്പോഴും തുടരുകയാണ്. ആകെ 4025 എംഎല്‍എമാര്‍ക്കും 771 എംപിമാര്‍ക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര്‍ വോട്ടു ചെയ്തു. കേരളം ഉള്‍പ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുന്‍പേ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന്റെ വിജയം എന്‍ഡിഎ ഉറപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളില്‍ വോട്ടുചോര്‍ച്ച ഉണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമായിരുന്നു.

Next Story

RELATED STORIES

Share it