- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്: എന്‍ഐഎ സംഘം കണ്ണൂരില്‍
BY BSR4 April 2023 9:37 AM GMT

X
BSR4 April 2023 9:37 AM GMT
കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് സംബന്ധിച്ച് അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) സംഘം കണ്ണൂരിലെത്തി. ആക്രമണം നടന്ന ട്രെയിന്‍ ബോഗി സംഘം നേരിട്ട് പരിശോധിക്കും. ആര്‍പിഎഫ് ദക്ഷിണ മേഖലാ ഐജി ഈശ്വര്‍ റാവുവും കണ്ണൂരിലെത്തി പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവ,ം രാത്രി 9.30ഓടെയാണ് കോഴിക്കോട്-ആലപ്പുഴ എക്‌സ്പ്രസിലെ ഡിഒന്ന് ബോഗിയില്‍ അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ചു തീക്കൊളുത്തിയത്. സംഭവത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. തീപ്പിടിത്തം ഭയന്ന് ട്രെയിനില്‍ നിന്ന് ചാടിയ മട്ടന്നൂര്‍ സ്വദേശികളായ മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. അതേസമയം, പ്രതിയെന്ന് സംശയിക്കുന്നയാളെ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തതായി വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ,
ഉത്തര്‍പ്രദേശിലെത്തിയ അന്വേഷണം സംഘം പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തതായും പറയപ്പെടുന്നുണ്ട്. വിമാനമാര്‍ഗമാണ് കോഴിക്കോട് സ്‌റ്റേഷനിലെ രണ്ട് റെയില്‍വേ പോലിസ് ഉദ്യോഗസ്ഥര്‍ യുപുയുലേക്ക് പോയത്. പ്രതിയെന്ന് കരുതുന്ന ഷാറൂഖ് സെയ്ഫിയുടെ പശ്ചാത്തലം കണ്ടെത്തുകയാണ് ലക്ഷ്യം. നോയിഡ, ഗാസിയാബാദ് എന്നിവടങ്ങളില്‍ പരിശോധന നടത്തുമെന്നാണ് സൂചന. പ്രതിയെക്കുറിച്ച് ഉത്തര്‍പ്രദേശ് പോലിസും അന്വേഷണം നടത്തുന്നുണ്ട്. അക്രമി ഉപയോഗിച്ച ഫോണ്‍ സംബന്ധിച്ചാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ ഫോണ്‍ ഡല്‍ഹിയില്‍ വച്ച് സ്വിച്ച് ഓഫ് ആയെന്നാണ് പുതിയ കണ്ടെത്തല്‍. സംഭവത്തില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Next Story
RELATED STORIES
ഇസ്രായേലി സൈനിക ക്യാംപ് ആക്രമിച്ച് വന്യജീവി; നിരവധി സൈനികര്‍ക്ക്...
24 March 2025 2:28 PM GMTസമയം കഴിഞ്ഞിട്ടും പ്രസംഗം നിര്‍ത്താതെ കെ ടി ജലീല്‍; മൈക്ക് ഓഫ് ചെയ്ത്...
24 March 2025 1:44 PM GMTവയനാട് പുനരധിവാസത്തിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന്...
24 March 2025 1:30 PM GMTനാഗ്പൂര്‍ സംഘര്‍ഷം: ആരോപണവിധേയരുടെ വീടുകള്‍ പൊളിക്കുന്നത് സ്റ്റേ...
24 March 2025 1:24 PM GMTഎംപിമാരുടെ ശമ്പളം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; അലവന്‍സും...
24 March 2025 1:13 PM GMT''നോട്ടിസ് നല്കി 24 മണിക്കൂറിനുള്ളില്‍ വീടുകള്‍ പൊളിച്ചുമാറ്റിയത്...
24 March 2025 1:08 PM GMT