- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അംബാനിക്കു ഭീഷണി: അഴികള്‍ക്കുള്ളിലായ 'ഏറ്റുമുട്ടല്‍ വിദഗ്ധന്‍' സച്ചിന്‍ വാസെ ആരാണ്...?
ഘാട്‌കോപര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സോഫ് റ്റ് വെയര്‍ എന്‍ജിനീയര്‍ ഖാജാ യൂനുസ് കസ്റ്റഡി കൊലക്കേസ് ഉള്‍പ്പെടെയുള്ള ഏറ്റുമുട്ടല്‍ കൊലകളിലെ സാന്നിധ്യമായ സച്ചിന്‍ വാസെ ആരാണെന്നറിയാം.
മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ ആന്റിലിയ എന്ന ബഹുനില വസതിക്കു മുന്നില്‍ ദുരൂഹസാഹചര്യത്തില്‍ സ്‌ഫോടകവസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തിയ സംഭവത്തില്‍ കേസ് ആദ്യം അന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥന്‍ തന്നെ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നു. മുംബൈ പോലിസില്‍ അസിസ്റ്റന്റ് പോലിസ് ഇന്‍സ്‌പെക്ടറായ സച്ചിന്‍ ഹിന്ദ്‌റാവു വാസെയെയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ഈയവസരത്തില്‍ ഘാട്‌കോപര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സോഫ് റ്റ് വെയര്‍ എന്‍ജിനീയര്‍ ഖാജാ യൂനുസ് കസ്റ്റഡി കൊലക്കേസ് ഉള്‍പ്പെടെയുള്ള ഏറ്റുമുട്ടല്‍ കൊലകളിലെ സാന്നിധ്യമായ സച്ചിന്‍ വാസെ ആരാണെന്നറിയാം.
ആരാണ് സച്ചിന്‍ വാസെ..?
മുംബൈ പോലിസിന്റെ അസിസ്റ്റന്റ് പോലിസ് ഇന്‍സ്‌പെക്ടറാണ് വാസെ. മുംബൈയിലെ കുപ്രസിദ്ധ 'ഏറ്റമുട്ടല്‍ വിദഗ്ധരായ' പ്രദീപ് ശര്‍മ, ദയാ നായിക് എന്നിവരുടെ സംഘത്തില്‍ അംഗമായിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് പോലിസ് സേന വിട്ട അദ്ദേഹം 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2020ലാണ് തിരിച്ചെത്തിയത്.
എന്‍ഐഎ അറസ്റ്റ് ചെയ്തത് എന്തിന്?
ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വീടായ ആന്റിലിയയ്ക്കു മുന്നില്‍ കഴിഞ്ഞ ആഴ്ചയാണ് സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെട്ട വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്കുകളും ഒരു കത്തുമാണ് ലഭിച്ചത്. കേസ് ആദ്യം അന്വേഷിച്ചത് സച്ചിന്‍ വാസെയാണ്. അന്വേഷണത്തില്‍ തുമ്പൊന്നും ലഭിച്ചില്ലെന്ന് അറിയിച്ചതിനു പിന്നാലെ വാഹന ഉടമയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍, പോലിസ് ഉദ്യോഗസ്ഥന്‍ വിളിച്ചതനുസരിച്ചാണ് തന്റെ ഭര്‍ത്താവ് പോയതെന്നും പിന്നീട് തിരിച്ചുവന്നില്ലെന്നും ഭാര്യ വെളിപ്പെടുത്തിയതോടെ ദുരൂഹതയേറി. വാഹന ഉടമയുടെ മരണം ആസൂത്രിത കൊലപാതകമാണെന്നും വായില്‍ തുണി തിരുകിക്കയറ്റി മാസ്‌ക് ഇട്ട നിലയിലാണ് കണ്ടെത്തിയതെന്നതും പുറത്തുവന്നു. മാത്രമല്ല, വാഹനം നേരത്തേ കാണാതായതായി പരാതി നല്‍കിയതായും കണ്ടെത്തി. ഇതിനിടെ, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നിവാസ് കൂടി സച്ചിന്‍ വാസേയും വാഹന ഉടമ ഹിരനും തമ്മിലുള്ള ഫോണ്‍ സംഭാഷണം കൂടി പുറത്തുവിട്ടതോടെ കുരുക്ക് മുറുകി. ബിജെപിയും ശിവസേനയും പോരിലുള്ള മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ അന്വേഷണച്ചുമതല വാസേയില്‍ നിന്നു മാറ്റി. ക്രൈംബ്രാഞ്ചും പിന്നീട് എന്‍ ഐഎയും അന്വേഷണം ഏറ്റെടുത്തു. ഏറ്റവുമൊടുവില്‍ 12 മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ഗൂഢാലോചന, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ അശ്രദ്ധമായി പെരുമാറല്‍, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ മുദ്ര കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
കേസില്‍ സച്ചിന്‍ വാസേ പ്രതിയായതെങ്ങനം?
ക്രൈം ഇന്റലിജന്‍സ് യൂനിറ്റില്‍(സിഐയു) ഉണ്ടായിരുന്ന വാസെ, ആന്റിലിയയ്ക്ക് പുറത്തുള്ള സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കുകയായിരുന്നു. കേസില്‍ ഒരു തുമ്പുമില്ലെന്ന് പറഞ്ഞെങ്കിലും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉന്നയിച്ച ആരോപണങ്ങളാണ് വഴിത്തിരിവായത്.
സ്‌ഫോടക വസ്തുക്കളുണ്ടായിരുന്ന വാഹനത്തിന്റെ ഉടമയും കാര്‍ അലങ്കാര ബിസിനസുകാരനുമായ താനെ സ്വദേശി മന്‍സുഖ് ഹിരനുമായി വാസെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു ഫഡ്‌നാവിസിന്റെ ആരോപണം. ആന്റിലിയ സംഭവത്തിന് ഒരാഴ്ച മുമ്പ് വാഹനം മോഷ്ടിക്കപ്പെട്ടതായി ഹിരന്‍ റിപോര്‍ട്ട് ചെയ്തിരുന്നു. വാസെയും ഹിരനും തമ്മിലുള്ള ഫോണ്‍ കോളുകളുടെ കോള്‍ ഡാറ്റാ റെക്കോര്‍ഡ് വിശദാംശങ്ങള്‍ ഫഡ്‌നാവിസ് നിയമസഭയില്‍ വായിച്ചു. സ്‌കോര്‍പിയോ വാഹനം അംബാനിയുടെ വസതിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് എത്തിയ ആദ്യത്തെ വ്യക്തി വാസെയാണെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാല്‍, ഇക്കാര്യം വാസെ നിഷേധിച്ചക്കുകയായിരുന്നു. ഫഡ്‌നാവിസ് ആരോപണങ്ങള്‍ ഉന്നയിച്ച അതേ ദിവസം തന്നെയാണ് ഹിരന്റെ മൃതദേഹം കല്‍വ ക്രീക്കില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഹിരന്റെ കൊലപാതകത്തിന് പിന്നില്‍ വാസെ ആണെന്ന് ഭാര്യയും ആരോപിച്ചതോടെ പ്രതിരോധിക്കാനാവാതെ കുടുങ്ങി. ഫെബ്രുവരി 5 വരെ സ്‌കോര്‍പിയോ വാസെയുടെ കൈയിലായിരുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു.
സച്ചിന്‍ വാസെയും ശിവസേനയും തമ്മിലുള്ള ബന്ധം?
നീണ്ടകാലം സസ്‌പെന്‍ഷനിലായിരുന്ന സച്ചിന്‍ വാസെ ഇക്കാലഘട്ടത്തില്‍ ശിവസേനയില്‍ അംഗത്വമെടുത്തിരുന്നു. ഘാട്‌കോപ്പര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ഖാജാ യൂനുസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസിലാണ് സച്ചിന്‍ വാസെ സസ്‌പെന്‍ഷനിലായത്. പിന്നീട് 2020 ജൂണില്‍ അദ്ദേഹം സേനയില്‍ തിരിച്ചെത്തി. ശിവസേനയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും വാസെയെ സംരക്ഷിക്കുകയാണെന്ന ബിജെപി ആരോപണത്തിനു പിന്നാലെയാണ് ഇപ്പോള്‍ അന്വേഷണ സംഘത്തില്‍ നിന്നു മാറ്റിയത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടിയുടെ മറവിലാണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത്.
സേനയിലേക്ക് തിരിച്ചെത്തി ദിവസങ്ങള്‍ക്കുള്ളില്‍, വാസെയെ മുംബൈ െ്രെകംബ്രാഞ്ചിലേക്ക് മാറ്റി സിഐയുവിന്റെ ചുമതല നല്‍കി. തുടര്‍ന്ന് വ്യാജ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സ് കേസ് പോലുള്ള കേസുകള്‍ അന്വേഷിക്കാന്‍ തുടങ്ങി. ഉദ്യോഗസ്ഥ പദവി പ്രകാരം താരതമ്യേന ജൂനിയറായിട്ടും പ്രമാദമായ ടെലിവിഷന്‍ റേറ്റിങ് പോയിന്റ് (ടിആര്‍പി) അഴിമതി പോലെയുള്ള മുംബൈയിലെ സുപ്രധാന കേസുകള്‍ ഇദ്ദേഹമാണ് കൈകാര്യം ചെയ്തത്. അന്‍വേ നായിക് ആത്മഹത്യക്കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍നബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത ടീമിനെ നയിച്ചതും സച്ചിന്‍ വാസെയാണ്.
ഘാട്‌കോപര്‍ സ്‌ഫോടനക്കേസും ഖാജാ യൂനുവ് കസ്റ്റഡി കൊലയും
2002 ഡിസംബര്‍ 2ന് ഘട്‌കോപറില്‍ നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ദുബയില്‍ ജോലി ചെയ്തിരുന്ന ഖാജാ യൂനുസ് ഉള്‍പ്പെടെ നാലുപേരെ 'തീവ്രവാദ നിരോധന നിയമ' (പോട്ട) പ്രകാരം 2002ല്‍ മുംബൈയില്‍ നിന്നും പിടികൂടിയത്. 2003 ജനുവരി 6 നാണ് യൂനുസിനെ കസ്റ്റഡിയിലെടുത്തത്. ഈവര്‍ഷം ജനുവരി 6, 7 തിയ്യതികളില്‍ ഖാജാ യൂനുസ് ഔറംഗബാദിലേക്ക് കൊണ്ടുപോവുന്നതിനിടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു എന്നായിരുന്നു പോലിസ് ഭാഷ്യം. ഹൈക്കോടതി നിര്‍ദേശപ്രകാരം തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച സംസ്ഥാന സിഐഡി കസ്റ്റഡി മരണമാണെന്ന് കണ്ടെത്തി. 27 കാരനായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ കൊലപ്പെടുത്തിയ സംഭവത്തില്‍ സച്ചിന്‍ വാസെ, രാജേന്ദ്ര തിവാരി, രാജാറാം നിഗം, സുനില്‍ ദേശായി എന്നീ പോലിസുകാരാണ് പ്രതിപ്പട്ടികയിലുണ്ടായത്. കേസില്‍ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് സചിന്‍ വാസെ സസ്‌പെന്‍ഷനിലായി. 2007 നവംബര്‍ 30നു സര്‍വീസില്‍ നിന്ന് വിരമിച്ചു. എന്നാല്‍, പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഉദ്ദവ് താക്കറെ സച്ചിന്‍ വാസെയെ തള്ളിപ്പറഞ്ഞു. 2008 വരെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അംഗത്വം പുതുക്കിയില്ലെന്നാണ് ഉദ്ദവ് താക്കറെ പറയുന്നത്. 2020 ജൂണ്‍ ആറിനാണ് പോലിസ് സേനയില്‍ തിരിച്ചെത്തിയത്.
കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ പോരാടിയ ചില കേസുകളില്‍ സച്ചിന്‍ വാസെയാണ് അന്വേഷണം നടത്തിയത്. ടിആര്‍പി തട്ടിപ്പ് കേസില്‍ അര്‍നബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത സംഭവം, സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് വായ്പയെടുക്കാന്‍ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ ആരോപണങ്ങളെ തുടര്‍ന്ന് ദിലീപ് ചബ്രിയ (ഡിസി) ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെതിരായ കേസില്‍ പ്രശസ്ത സ്‌പോര്‍ട്‌സ് കാര്‍ ഡിസൈനര്‍ ദിലീപ് ചബ്രിയയെ 2020 ഡിസംബര്‍ 28 ന് അറസ്റ്റ് ചെയ്ത സംഭവം, 2016ലെ ഹൃത്വിക് റോഷന്‍-കങ്കണാ റണൗട്ട് കേസ് എന്നിവയാണ് ഇതില്‍ ചിലത്.
സസ്‌പെന്‍ഷനിലായിലിരിക്കെ 2010ല്‍ അദ്ദേഹം 'ലായ് ഭാരി' എന്ന പേരില്‍ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റും ആരംഭിച്ചു. ആളുകളുടെ ഫോണ്‍ സംഭാഷണങ്ങള്‍ കേള്‍ക്കാനും അവരുടെ സന്ദേശങ്ങള്‍ പിടിച്ചെടുക്കാനും കഴിയുന്ന ഒരു സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചെന്നായിരുന്നു സച്ചിന്‍ വാസെയുടെ അവകാശവാദം. ഷീനാ ബോറ കൊലക്കേസുമായും 26/11 മുംബൈ ആക്രമണത്തില്‍ ഉള്‍പ്പെട്ട അമേരിക്കന്‍-ലഷ്‌കര്‍ ഇരട്ട ഏജന്റ് ഡേവിഡ് ഹെഡ്‌ലിയെ കുറിച്ചും രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സേനയില്‍ നിന്ന് പുറത്തായതിനു പിന്നാലെ ചില അന്വേഷണ ഏജന്‍സികള്‍ ഇദ്ദേഹത്തെ ഉപയോഗിച്ചതായും പറയപ്പെടുന്നുണ്ട്. ഒരു 'വിദഗ്ധന്‍' എന്ന നിലയില്‍ വാര്‍ത്താ ചാനലുകളും ഇദ്ദേഹത്തെ പുകഴ്ത്തിയിരുന്നു.
അംബാനി കേസില്‍ ആദ്യം ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തെന്നു പറഞ്ഞ് ഒരു ടെലഗ്രാം സന്ദേശം വന്നിരുന്നു. ഇത് തിഹാര്‍ ജയിലില്‍ നിന്നാണെന്നു പറഞ്ഞ് ജയിലില്‍ കഴിയുന്ന ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകനെന്ന് ആരോപിക്കപ്പെടുന്ന യുവാവിനെ ചോദ്യം ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍സ അഴികള്‍ക്കുള്ളിലാവുന്നതിനു മുമ്പ് ജീവിതം അവസാനിപ്പിക്കാന്‍ നേരമായെന്ന വിധത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സച്ചിന്‍ വാസെ സ്റ്റാറ്റസ് ഇട്ടതായും റിപോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മുംബൈയിലെ 'ഏറ്റുമുട്ടല്‍ വിദഗ്ധരി'ലെ മറ്റൊരു പ്രധാനി കൂടി എന്‍ഐഎയുടെ അറസ്റ്റിലാവുന്നത്.
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT