- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇ പി ജയരാജനെ ബോംബെറിഞ്ഞ് കൊല്ലാന് ശ്രമിച്ച കേസ്: 20 വര്ഷത്തിനു ശേഷം പ്രതികളെ വെറുതെവിട്ടു
കേസില് തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്

കണ്ണൂര്: സിപിഎം നേതാവും മന്ത്രിയുമായ ഇപി ജയരാജനെ 20 വര്ഷം മുമ്പ് ബോംബെറിഞ്ഞു കൊലപ്പെടുത്താന് ശ്രമിച്ച കേസില് പ്രതികളായ ആര്എസ്എസ് പ്രവര്ത്തകരെ കോടതി വെറുതെ വിട്ടു. 2000 ഡിസംബര് രണ്ടിനു നടന്ന കേസിലാണ് പ്രതികളായ 38 ആര്എസ്എസ്-ബിജെപി പ്രവര്ത്തകരെ തലശ്ശേരി അഡീഷനല് ജില്ല സെഷന്സ് കോടതി(നാല്) വെറുതെവിട്ടത്. പാനൂര് എലാങ്കോട് സിപിഎം പ്രവര്ത്തകന് കനകരാജിന്റെ അനുസ്മരണച്ചടങ്ങില് പങ്കെടുത്ത് മടങ്ങുന്നതിനിടെ വൈകിട്ട് ബോംബെറിഞ്ഞ് ഇ പി ജയരാജനെ വധിക്കാന് ശ്രമിച്ചെന്നായിരുന്നു കേസ്. സംഭവസമയം സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറിയായിരുന്നു ഇ പി ജയരാജന്. വര്ഷങ്ങള് നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസില് തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്. കേസിലെ 20ാം പ്രതിയായ ബിജെപി പ്രവര്ത്തകന് സിപിഎം പ്രവര്ത്തകരുടെ വെട്ടേറ്റ് മരിച്ചിരുന്നു. മറ്റൊരു പ്രതി മാസങ്ങള്ക്കു മുമ്പാണ് മരണപ്പെട്ടത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷനല് പബ്ലിക് പ്രോസിക്യൂട്ടര് കെ സി എ മുനീര്, അഡ്വ. വിനോദ്കുമാര് ചമ്പളോന് എന്നിവരും ആര്എസ്എസ് പ്രവര്ത്തകര്ക്ക് വേണ്ടി അഡ്വ. ടി സുനില് കുമാര്, അഡ്വ. പി പ്രേമരാജന് എന്നിവരും ഹാജരായി.
RELATED STORIES
ഉപതിരഞ്ഞെടുപ്പ്; നിലമ്പൂരില് 56 പുതിയ പോളിങ് ബൂത്തുകള് കൂടും
3 April 2025 5:22 PM GMTവഖഫ് ഭേദഗതി; വംശഹത്യക്കുള്ള നിയമ നിര്മ്മാണം: അല് ഹാദി അസോസിയേഷന്
3 April 2025 5:14 PM GMTവഖ്ഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച് ജെഡി(യു) നേതാവ് ...
3 April 2025 4:03 PM GMTഹിന്ദു രാഷ്ട്രത്തിന് ആദിവാസി ഭൂമി തട്ടിയെടുത്ത നിത്യാനന്ദയുടെ...
3 April 2025 3:39 PM GMTയുഎസിൻ്റെ എംക്യൂ - 9 ഡ്രോൺ വീഴ്ത്തി ഹൂത്തികൾ; ഇതോടെ യുഎസിന്...
3 April 2025 3:14 PM GMTകോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജന് രാജ അന്തരിച്ചു
3 April 2025 2:58 PM GMT