- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചേരിപ്പോര് രൂക്ഷം; കര്‍ദിനാളിനെ മാറ്റണമെന്നാവശ്യപ്പെട്ട് വൈദികര്‍ ഉപവാസ സമരം ആരംഭിച്ചു
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരുപതയുടെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുക എന്നതുള്‍പ്പെടെ അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാന മന്ദിരത്തിനുള്ളില്‍ വൈദികര്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. സ്ഥിരം സിനഡ് അംഗങ്ങളായ ബിഷപുമാര്‍ അതിരൂപത ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് വൈദികര്‍.
കൊച്ചി: ഭൂമി വില്‍പന വിവാദത്തെ തുടര്‍ന്ന് മാറ്റി നിര്‍ത്തിയിരുന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല തിരിച്ചു നല്‍കിയതിലും സഹായമെത്രാന്മാരെ പുറത്താക്കിയതിലും പ്രതിഷേധിച്ച് കര്‍ദിനാള്‍ വിരുദ്ദ പക്ഷക്കാരായ വൈദികരുടെ നേതൃത്വത്തില്‍ അനിശ്ചിത കാല ഉപവാസ സമരം ആരംഭിച്ചു.എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ ബിഷപ് ഹൗസിനുള്ളിലാണ് ഒരു വിഭാഗം വൈദികര്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചിരിക്കുന്നത്. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ച് സഹായമെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക,അതിരൂപതയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ സ്ഥാപനങ്ങളെയും വൈദികരെയും വിശ്വാസികളെയും സംരക്ഷിക്കാന്‍ കഴിയാത്തതിനാലും 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാലും അതിരൂപതയുടെ ഭരണച്ചുമതലയില്‍ നിന്നും മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മാറ്റി നിര്‍ത്തുക, കാരണം വ്യക്തമാക്കാതെ സസ്‌പെന്റു ചെയ്ത സഹായമെത്രാന്മാരെ ചുമതലകള്‍ നല്‍കി തിരിച്ചെടുക്കുക,കുറ്റാരോപിതനും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കര്‍ദിനാളിനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തി മാര്‍പാപ്പയുടെ പ്രതിനിധിയുടെ നിരീക്ഷണത്തില്‍ സിനഡ് സമ്മേളനം നടത്തുക,എറണാകുളം-അങ്കമാലി അതിരൂപതയക്ക് സ്വതന്ത്ര ചുമതലയുള്ള അതിരൂപതാംഗമായ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച് ബിഷപിനെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വൈദികര്‍ സമരം ആരംഭിച്ചിരിക്കുന്നത്.
മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യജ രേഖ ചമച്ചുവെന്ന കേസില്‍ അന്വേഷണം പോലിസ് കൂടുതല്‍ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മൂണ്ടാടനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും വൈദിക സമിതി യോഗത്തിന്റെ മിനിട്‌സ് പോലിസ് പരിശോധിക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെ കര്‍ദിനാള്‍ വിരുദ്ധ പക്ഷക്കാരയ ഏകദേശം 200 ഓളം വൈദികര്‍ ഇന്ന് രാവിലെ അതിരൂപത ആസ്ഥാനെത്തി യോഗം ചേര്‍ന്നു.യോഗത്തില്‍ വ്യാജ രേഖയുമായി ബന്ധപ്പെട്ട് കൂടുതല്‍ വൈദികരെയും അല്‍മായരെയും അന്വേഷണ സംഘം പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്നതായിരുന്നു പ്രധാനമായും ചര്‍ച്ച. ഇതിനിടയില്‍ യോഗത്തിലേക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെത്തി.തുടര്‍ന്ന് വൈദികര്‍ കര്‍ദിനാളിനോട്് ചോദ്യങ്ങള്‍ ഉന്നയിച്ചുവെങ്കിലും കര്‍ദിനാള്‍ നല്‍കിയ മറുപടി തൃപ്തികരല്ലെന്നാണ് വൈദികര്‍ പറയുന്നത്.തുടര്‍ന്ന് കര്‍ദിനാള്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോകുകയും ചെയ്തു ഇതിനു ശേഷമാണ് ഒരു വിഭാഗം വൈദികര്‍ ആസ്ഥാന മന്ദിരത്തിനുള്ളിലെ ഹാളില്‍ ഉപവാസ സമരം ആരംഭിച്ചത്. സ്ഥിരം സിനഡ് അംഗങ്ങളായ ബിഷപുമാര്‍ അതിരൂപത ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് വൈദികര്‍.
RELATED STORIES
ഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMT