- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന് പറഞ്ഞിട്ടില്ല;ബ്രണ്ണന്‍ കോളജില്‍ തന്നെ നഗ്നനായി നടത്തിച്ചെന്നത് പിണറായി വിജയന് സ്വപ്നം കണ്ടത്: കെ സുധാകരന്
പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നില്ല.തനിക്ക് മാഫിയകളുമായി ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും. മക്കളെ തട്ടിക്കൊണ്ടുപോകാന്‍ താന്‍ പദ്ധതയിട്ടെന്ന് ആരാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വെളിപ്പെടുത്തണം.തനിക്കെതിരെ ആരെങ്കിലും പരാതി നല്കിയാല് നട്ടെല്ലുണ്ടെങ്കില്‍ അന്വേഷണം നടത്തി തന്നെ പ്രതിക്കൂട്ടില്‍ മുഖ്യമന്ത്രി കയറ്റണമെന്നും സുധാകരന് പറഞ്ഞു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞും വെല്ലുവിളിച്ചും കെപിസിസി പ്രസിഡന്റ് കെ സുധാകരന്.മുഖ്യന്ത്രിയുടെ അതേ ഭാഷയില്‍ മറുപടി പറയാന്‍ താനില്ലെന്ന് പറഞ്ഞു തുടങ്ങിയ സുധാകരന് പിന്നീടങ്ങോട്ട് വാര്‍ത്താ സമ്മേളനത്തിലൂട നീളം അതിരൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുകയായിരുന്നു.ബ്രണ്ണന്‍ കോളജില്‍ വെച്ച് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നില്ലെന്നും എറണാകുളം ഡിസിസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ സുധാകരന് പറഞ്ഞു.
തന്റേതായി വന്ന അഭിമുഖത്തില്‍ വന്ന എല്ലാ കാര്യവും താന്‍ പറഞ്ഞതല്ല.ബ്രണ്ണന്‍ കോളജില്‍ വെച്ച് പിണറായി വിജയനെ താന്‍ ചവിട്ടി വീഴ്ത്തിയെന്ന് പറഞ്ഞിട്ടില്ല.അഭിമുഖം നടത്തിയ ലേഖന് തെറ്റായി അത് ചേര്‍ത്തതാണ്. പ്രസിദ്ധീകരിക്കരുതെന്ന നിര്‍ദ്ദേശത്തോടെ ലേഖകനോട് സ്വകാര്യമായി പറഞ്ഞകാര്യം അദ്ദേഹം അത് തെറ്റായി നല്‍കിയതാണ്.ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ എഡിറ്ററോട് താന്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും കെ സുധാകരന് പറഞ്ഞു.ബ്രണ്ണന്‍ കോളജില്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോയെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിക്കൊള്ളുകയെന്നും സുധാകരന് പറഞ്ഞു.
സ്വന്തം അനുഭവമാണെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി അത് എഴുതി വായിക്കുന്നതെന്നും കെ സുധാകരന് ചോദിച്ചു.സ്വന്തം അനുഭവത്തില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എഴുതി വാര്‍ത്താ സമ്മേളനത്തില്‍ വായിക്കേണ്ട കാര്യമാണോയെന്നും സുധാകരന് ചോദിച്ചു.ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ കണ്ടത് പി ആര് ഏജന്‍സിയുടെ മൂടു പടത്തില്‍ നിന്നും പുറത്തു വന്ന യഥാര്‍ഥ മുഖ്യമന്ത്രിയെയായിരുന്നുവെന്നും കെ സുധാകരന് പറഞ്ഞു.അദ്ദേഹത്തിന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ താന്‍ പദ്ധതിയിട്ടുവെന്ന് തന്റെ ഫിനാന്ഷ്യറായിരുന്ന ഒരു സുഹൃത്ത് പറഞ്ഞുവെന്നും അദ്ദേഹം മരിച്ചു പോയെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.എന്തുകൊണ്ട് ആ സുഹൃത്തിന്റെ പേര് പിണറായി വിജയന് വെളിപ്പെടുത്തുന്നില്ലെന്നും കെ സുധാകരന് ചോദിച്ചു.
പറഞ്ഞയാള്‍ക്ക് ഊരും പേരുമില്ലേയെന്നും കെ സുധാകരന് ചോദിച്ചു.മക്കളെ തട്ടിക്കൊണ്ടുപോകാന്‍ താന്‍ പദ്ധതി ഇട്ടിരുന്നില്ല. തനിക്ക് ഒരു ഫിനാന്ഷ്യറുമില്ലായിരുന്നു.മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയുണ്ടെന്ന വിവരം അറിഞ്ഞിട്ട് എന്തുകൊണ്ട് സ്വന്തം ഭാര്യയോട് ഇതു പറയുകയോ പോലിസില്‍ പരാതി നല്‍കുകയോ ചെയ്തില്ലെന്നും കെ സുധാകരന് ചോദിച്ചു.വിവരം സ്വന്തം ഭാര്യയോട് പോലും പറഞ്ഞില്ലെന്നാണ് പിണറായി വിജയന് പറഞ്ഞത്. സ്വന്തം മക്കള്‍ക്ക് ഭീഷണിയുണ്ടെന്ന വിവരം ആദ്യം പറയുന്നത് ഭാര്യയോടാണ്. അത് പോലും പറഞ്ഞില്ല. അങ്ങനെ പറയാതിരുന്നതിലൂടെ പിണറായി വിജയന് സ്വന്തം അച്ഛന്റെ സ്ഥാനത്താണോ നിന്നതെന്നും കെ സുധാകരന് ചോദിച്ചു.
ബ്രണ്ണന്‍ കോളജില്‍ തന്നെ നഗ്നനായി നടത്തിയെന്നത് പിണറായി വിജയന് ദുസ്വപ്നം കണ്ടതാണ്.ബ്രണ്ണന്‍ കോളജില്‍ അക്കാലത്തുണ്ടായിരുന്ന അധ്യാപകരോടോ വിദ്യാര്‍ഥികളോടോ അന്വേഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.വേണമെങ്കില്‍ അധ്യാപകരെ താന്‍ ഹാജരാക്കാമെന്നും കെ സുധാകരന് പറഞ്ഞു.സി എച്ച് മുഹമ്മദ് കോയയെ കോളജില്‍ വെച്ച് അപമാനിച്ചിട്ടില്ലെന്നും കെ സുധാകരന് പറഞ്ഞു.താന്‍ അവിടെ ഉളളപ്പോള്‍ കെ എസ് എഫ് ബ്രണ്ണന്‍ കോളജില്‍ നാമമാത്രമായിരുന്നു 71 ലാണ് മമ്പറം ദിവാകരനും എ കെ ബാലനും അവിടെ ഉണ്ടായിരുന്നത്.തന്റെ പിന്‍ഗാമികളാണ് അവര്‍.1967 ലാണ് പിണറായി വിജയനുമായി കോളജില്‍ സംഘര്‍ഷമുണ്ടായത് ബ്രണ്ണന്‍ കോളജില്‍ പിണറായി വിജയന് വന്നതും സംഘര്‍ഷം ഉണ്ടായതും സത്യമാണ്.ഇക്കാര്യം അന്ന് ക്യാംപസില്‍ ഉണ്ടായിരുന്നവരോടാണ് ചോദിക്കേണ്ടത്.
മമ്പറം ദിവാകരനും ബാലനും അന്നില്ല. പിണറായി വിജയനെ ചവിട്ടിയ അഭ്യാസിയാണ് താനെന്ന് തെളിയിക്കേണ്ട കാര്യം തനിക്കില്ലെന്നും കെ സുധാകരന് പറഞ്ഞു.മമ്പറം ദിവാകരന് കോണ്ഗ്രസിനകത്തുമല്ല പുറത്തമല്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.ബാക്കി കാര്യങ്ങള്‍ പാര്‍ടിയ്ക്കുള്ളില്‍ പറയും.ഫ്രാന്‍സിസും പിണറായി വിജയനും തമ്മില്‍ ബ്രണ്ണന്‍ കോളജില്‍ സംഘര്‍ഷമുണ്ടായത് സത്യമാണെന്നും കെ സുധാകരന് പറഞ്ഞു.തനിക്ക് വിദേശ കറന്‍സി ഇടപാടുണ്ടായിരുന്നുവെന്നാണ് മറ്റൊരു ആരോപണം.
കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനത്ത് അഴിമതിയും സ്വജനപക്ഷപാതവും വെച്ചു പുലത്തിയ ആളാണ് തനിക്കെതിരെ ഇക്കാര്യം പറയുന്നത്. ഇതൊന്നും കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ല.ഇവിടെ സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തും നടത്തിയത് ആരാണെന്ന് കേരളം കണ്ടതാണ്.മുഖ്യമന്ത്രിയുടെ ഓഫിസായിരുന്നു പ്രതിക്കൂട്ടില്‍ ആയത്.സ്വപ്ന സുരേഷിനെ ആരാണ് നിയമിച്ചത്.എവിടെ പോയാലും സ്വപ്ന സുരേഷ് ആണ് കൂടെ. നാലു വര്‍ഷം കൂടെ കൊണ്ടുനടന്നിട്ട് തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നിട്ടാണ് താന്‍ വിദേശ കറന്‍സി ഇടപാട് നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
മണല്‍ മാഫിയയുമായി തനിക്ക് ബന്ധമുണ്ടെങ്കില്‍ മുഖ്യമന്ത്രി അന്വേഷിക്കണം.സര്‍ക്കാരിന്റെ തലവനാണ് മുഖ്യമന്ത്രി.തോക്കുമായും വെടിയുണ്ടയുമായി നടന്ന പിണറായി വിജയനാണോ മാഫിയ അതോ ഇതുവരെ ഒരു തോക്കും ഉപയോഗിക്കാത്ത താനാണോ മാഫിയ എന്ന് ജനം വിലയിരുത്തട്ടെയെന്നും കെ സുധാകരന് പറഞ്ഞു.വെടിയുണ്ട പിടിച്ചത് തന്റെ പക്കല്‍ നിന്നല്ല.ആരുടെ പക്കല്‍ നിന്നാണ് എന്ന് എല്ലാവര്ക്കും അറിയാമെന്നും കെ സുധാകരന് പറഞ്ഞു.തനിക്കെതിരെ ആരെങ്കിലും പരാതി നല്കിയാല് നട്ടെല്ലെണ്ടെങ്കില് അന്വേഷണം നടത്തി തന്നെ മുഖ്യന്ത്രി പ്രതിക്കൂട്ടില്‍ കയറ്റട്ടെ.സുതാര്യമായ മനസിന്റെ ഉടസ്ഥനാകണം മുഖ്യമന്ത്രി.തനിക്കെതിരെയുള്ള ആരോപണം തെളിയിച്ചാന്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാണ്.
തനിക്ക് ഏതെങ്കിലും മാഫിയയുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി തെളിയിക്കാന്‍ തയ്യാറകണം.തന്നെ ആര്‍എസ്എസ് ആയി ചിത്രീകരിക്കാന്‍ ശ്രമിക്കേണ്ടെന്നും കെ സുധാകരന് പറഞ്ഞു.70 ല്‍ കൂത്തുപറമ്പില്‍ നിന്നും പിണറായി വിജയന് കന്നി മല്‍സരത്തില്‍ വിജയിച്ചത് അന്നത്തെ ജനസംഘത്തിന്റെ വോട്ടു വാങ്ങിയാണ്.സഖ്യകക്ഷിപോലെ അന്ന് പിണറായി വിജയനു പിന്നില്‍ ജനസംഘം ഉണ്ടായിരുന്നു.10 സീറ്റില്‍ ജനസംഘവുമായി ധാരണയുണ്ടാക്കിയാണ് സിപിഎം അന്ന് മല്‍സരിച്ചത്.എന്നിട്ടാണ് തനിക്ക് ബിജെപി ബന്ധം ഉണ്ടെന്ന് ഇവര്‍ ആരോപിക്കുന്നതെന്നും കെ സുധാകരന് പറഞ്ഞു.താന്‍ അക്രമിയോ കൊലപാതകിയോ അല്ല. കണ്ണൂരില്‍ നടത്തിയത് ചെറുത്ത് നില്‍പ്പ് മാത്രമാണ്.മുഖ്യമന്ത്രി പിണറായി വിജയനോട് തനിക്ക് വ്യക്തിപരമായി യാതൊരു വിദ്വേഷവും ഇല്ലെന്നും കെ സുധാകരന് പറഞ്ഞു.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT