- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ് ഡിപി ഐയ്‌ക്കെതിരായ കള്ളപ്രചാരണം പൊളിഞ്ഞു; 'പാകിസ്താന്‍ സിന്ദാബാദ്' വിളിച്ചത് ബിജെപിക്കാര്‍
ബംഗളൂരു: കര്‍ണാടകയില്‍ ഗ്രാമപ്പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ് ഡിപി ഐ നേടിയ ഉജ്ജ്വല വിജയത്തിന്റെ മാറ്റുകുറയ്ക്കാന്‍ സംഘപരിവാരം മെനഞ്ഞെടുത്ത കള്ളപ്രചാരണം പൊളിഞ്ഞു. വിജയാഹ്ലാദ പ്രകടനത്തിനിടെ എസ് ഡിപി ഐ പ്രവര്‍ത്തകര്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന കുപ്രചാരണമാണ് തകര്‍ന്നത്. എസ് ഡിപി ഐ പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുദ്രാവാക്യം വിളിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരാണ് 'പാകിസ്താന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചതെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ 30നാണ് ദക്ഷിണ കന്നഡയിലെ ഉജൈര്‍ എന്ന സ്ഥലത്ത് മൂന്ന് എസ് ഡിപി ഐ പ്രവര്‍ത്തകരെ അര്‍ധരാത്രി പോലിസ് അറസ്റ്റ് ചെയ്ത് പുലര്‍ച്ചെ മൂന്നോടെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തത്. വോട്ടെണ്ണല്‍ കേന്ദ്രത്തിനു പുറത്ത് പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍, നൂതന്‍ നിഷ് എന്ന യൂട്യൂബ് അക്കൗണ്ടില്‍ നിന്ന് മൂന്നു ദിവസം മുമ്പ് അപ്‌ലോഡ് ചെയ്ത 3.05 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നു തെളിഞ്ഞത്. കാവിയും ബിജെപിയുടെയും പതാകയേന്തിയ പ്രവര്‍ത്തകരില്‍ ചിലര്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചപ്പോള്‍ അല്‍പ്പസമയം കഴിഞ്ഞ് ബാക്കി ബിജെപിക്കാര്‍ 'പാകിസ്താന്‍ മൂര്‍ദാബാദ്' എന്ന് വിളിക്കുകയായിരുന്നു. എന്നാല്‍, ആ പരിസരത്ത് പോലും എസ് ഡിപിഐ പ്രവര്‍ത്തകര്‍ ഉണ്ടായതായി വീഡിയോയില്‍ കാണുന്നില്ല.
വാസ്തവത്തില്‍, ബിജെപിയുടെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകര്‍ നൂറുകണക്കിന് മീറ്റര്‍ അകലെയാണ് ഒത്തുകൂടിയിരുന്നത്. അവിടെ വച്ച് എസ് ഡിപിഐ പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കു സിന്ദാബാദ് വിളിക്കുന്നുണ്ട്. എന്നാല്‍, പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച് അത് എസ്ഡിപിഐയുടെ മേല്‍ കെട്ടിവച്ച് ഭരണം നിയന്ത്രിക്കുന്ന പാര്‍ട്ടി തന്നെ പോലിസിനെ കൊണ്ട് കള്ളക്കേസ് എടുപ്പിക്കുകയായിരുന്നു. സത്യം പുറത്തുവന്ന സാഹചര്യത്തില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകരുടെ ദേശവിരുദ്ധ തെളിഞ്ഞെന്നും യഥാര്‍ഥ പ്രതികളെ പോലിസ് ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ആരോപണമുയര്‍ന്ന അന്നുതന്നെ എസ്ഡിപി ഐ നേതൃത്വം ഇക്കാര്യം നിഷേധിച്ചിരുന്നു. കര്‍ണാടക ഗ്രാമപ്പഞ്ചായത്തിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എസ് ഡിപി ഐയ്ക്ക് 224 സീറ്റുകളാണു ലഭിച്ചത്. മൂന്നു ഗ്രാമപ്പഞ്ചായത്തുകളുടെ ഭരണവും 10 പഞ്ചായത്തുകളില്‍ ആരു ഭരിക്കണമെന്നു തീരുമാനിക്കേണ്ടതും 200ഓളം സീറ്റുകളില്‍ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.
False propaganda against SDPI collapses; BJP called 'Pakistan Zindabad'
RELATED STORIES
കേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT