- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ എസ് ഷാന് വിട
തീവ്ര ഹിന്ദുത്വ ഭീകരത നിര്‍ദ്ദയം കൊന്നു കളഞ്ഞ മുഹമ്മദ് ഷാന്റെ ഭൗതിക ശരീരം അണമുറിയാതൊഴുകിയെത്തിയ നൂറുക്കണക്കിന് പോപുലര്‍ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരുടേയും ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍, ആയിരങ്ങളുടെ കണ്ഠനാളങ്ങളില്‍ നിന്നുയര്‍ന്ന തക്ബീര്‍ധ്വനികളുടെ അകമ്പടിയോടെ ഇന്നു വൈകീട്ട് ഏഴോടെ ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട്ടെ പള്ളിയിലെ ആറടി മണ്ണില്‍ ഖബറടക്കി.
ആലപ്പുഴ: ധീര രക്ത സാക്ഷിത്വത്തിന്റെ മോഹിപ്പിക്കുന്ന സാഫല്യങ്ങളിലേക്ക് ശാന്തിയടഞ്ഞ ആത്മാവേ വിട..ജീവത്യാഗത്തിന്റെ വിശുദ്ധ പഥങ്ങളില്‍ പ്രിയപ്പെട്ട ഷാന്‍, താങ്കള്‍ തനിച്ചല്ല..വ്യര്‍ഥമാവാത്ത കര്‍മ്മ കാണ്ഡങ്ങളെ നിര്‍ഭയത്വത്തിന്റെ ജീവരക്തം കൊണ്ട് പോരാട്ടങ്ങളിലേക്ക് ചുകപ്പിച്ചുള്ള ഈ അന്ത്യയാത്ര സഹോദരാ ഒന്നിന്റെയും അവസാനമല്ല; ഞങ്ങളുടെ ആരംഭം തന്നെയാണ്.
ഈ ഖബറിടത്തിലര്‍പ്പിക്കുന്ന പ്രാര്‍ഥനകള്‍ അക്രമികളായ ഇരുട്ടിന്റെ ശക്തികള്‍ക്കെതിരായ പ്രതിജ്ഞ കൂടിയാണ്..
അത്രമേല്‍ പ്രിയപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യ യാത്രാ മൊഴി. തീവ്ര ഹിന്ദുത്വ ഭീകരത നിര്‍ദ്ദയം കൊന്നു കളഞ്ഞ മുഹമ്മദ് ഷാന്റെ ഭൗതിക ശരീരം അണമുറിയാതൊഴുകിയെത്തിയ നൂറുക്കണക്കിന് പോപുലര്‍ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരുടേയും ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍, ആയിരങ്ങളുടെ കണ്ഠനാളങ്ങളില്‍ നിന്നുയര്‍ന്ന തക്ബീര്‍ധ്വനികളുടെ അകമ്പടിയോടെ ഇന്നു വൈകീട്ട് ഏഴോടെ ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട്ടെ പള്ളിയിലെ ആറടി മണ്ണില്‍ ഖബറടക്കി.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍ ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് ഇരയായതറിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞായറാഴ്ച രാവിലെ മുതല്‍ ജനപ്രവാഹമായിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത, ജീവകാരുണ്യമേഖലകളിലെ നിരവധി പേരാണ് ഷാനിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കാന്‍ അദ്ദേഹത്തിന്റെ സ്വവസതിയിലേക്ക് ഒഴുകിയെത്തിയത്. എസ്ഡിപിഐയുടേയും പോപുലര്‍ ഫ്രണ്ടിന്റേയും ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ ഒന്നടങ്കം പരേതന്റെ വസതിയിലെത്തിയിരുന്നു.
അവസാനമായി ആ മുഖം ഒന്നുകാണാനും ആശുപത്രിമുറ്റത്തേക്കും മോര്‍ച്ചറി വളപ്പിലേക്കും പൊതുദര്‍ശന സ്ഥലത്തേക്കും ആളുകള്‍ കൂട്ടമായെത്തി. അതിനും ശേഷം പ്രാര്‍ഥനയോടെ പള്ളിപറമ്പിലേക്ക്.
കെഎസ് ഷാന്‍ വംശീയ രാഷ്ട്രീയത്തിന്റെ പകപോക്കലിന് ഇരയായി ഭൂമിയില്‍ നിന്നുമടങ്ങുമ്പോള്‍ മണ്ണഞ്ചേരി പുന്നാട് ഐഷാ മന്‍സിലില്‍ സലീമിനും റഹ്മയ്ക്കും പ്രിയപ്പെട്ടമകനെ നഷ്ടപ്പെടുകമാത്രമല്ല ചെയ്യുന്നത്. പ്രിയപത്‌നി ഫന്‍സിലയ്ക്ക് തന്റെ പ്രിയതമനെയും പതിനൊന്നുവയസ്സുകാരി ഷിബ ഫാത്തിമയ്ക്കും ആറുവയസ്സുകാരി ലിയ ഫാത്തിമയ്ക്കും തങ്ങളുടെ പ്രിയപ്പെട്ട ഉപ്പയെയും നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ആനഷ്ടം അവിടെയും തീരുന്നതല്ല. നാടും നാട്ടുകാരും എസ്ഡിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയും ഹൃദയംകൊണ്ടു തൊട്ടറിഞ്ഞ കറകളഞ്ഞ ഒരുസാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ് രക്തസാക്ഷിയായത്. നിലാവിന്റെ നിഷ്‌ക്കളങ്കതയുണ്ട് കെഎസ്ഷാന്റെ ചിരികളില്‍. അതെസമയം അചഞ്ചലമായ നിശ്ചയദാര്‍ഢ്യം ആ സംസാരത്തലും ഭാവത്തലുമുണ്ടായിരുന്നു. 39ാം വസ്സിലാണ് ആ രക്‌സാക്ഷിത്വം. രാജ്യമാകെ വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങളുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും പ്രതിനിധിയായി ജീവിച്ചാണ് രാജ്യമാകെ വേട്ടയാടുന്നവരുടെ കോമ്പല്ലില്‍ ഷാന്‍്‌റ ഭൂമിജീവിതം അവസാനിച്ചത്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ഷാന്‍ സമൂഹിക പ്രവര്‍ത്തനരംഗത്തേക്കുവരുന്നത്. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ ജനറല്‍ സെക്രട്ടറി, എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ടേമിലും സംസ്ഥാന സെക്രട്ടറിയായിരുന്നു. അമ്പനാംകുളങ്ങര മഹല്ല് കമ്മിറ്റി അക്കൗണ്ടന്റ് ഓര്‍ഗനൈസറായും സേവനം അനുഷ്ടിച്ചിട്ടുള്ള ഷാന്‍ ആലപ്പുഴ നിയമസഭ, ലോക്‌സഭാ മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിച്ചിട്ടുമുണ്ട്. താന്‍ പ്രവര്‍ത്തിച്ച സംഘടക്കുള്ളിലും നാട്ടിലും എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു കെഎസ് ഷാന്‍ എന്നറിയാന്‍ ശനിയാഴ്ച രാത്രിയില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം അലയടിച്ച ജനകീയ പ്രതിഷേധപ്രകടനങ്ങള്‍ മാത്രം മതി.
RELATED STORIES
യെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMTഅമിത് ഷായെ പുറത്താക്കണം; മുതലമടയില്‍ പ്രതിഷേധം
21 Dec 2024 5:47 PM GMTദമസ്കസില്‍ ഇറാന് എംബസി ജീവനക്കാരന് കൊല്ലപ്പെട്ടു
21 Dec 2024 5:10 PM GMTഹമാസില്‍ പുതുതായി 4000 പ്രവര്‍ത്തകര്‍ ചേര്‍ന്നെന്ന് റിപോര്‍ട്ട്
21 Dec 2024 4:49 PM GMTഅരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
21 Dec 2024 4:26 PM GMTഅതിര്‍ത്തി കൈയ്യേറ്റം തുടര്‍ന്ന് ഇസ്രായേല്‍; ചുരുങ്ങി ദുര്‍ബലമായി അറബ് ...
21 Dec 2024 3:18 PM GMT