- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെന്നൈയില്‍ പ്രളയ സാധ്യത: 434 സൈറന്‍ ടവറുകള്‍ സ്ഥാപിച്ചു-ഇന്നും നാളെയും റെഡ് അലര്‍ട്ട്
പ്രളയത്തെ നേരിടാന്‍ ചെന്നൈ നഗരത്തില്‍ 46 ബോട്ടുകളും നിരവധി ജെസിബികളും 500 വലിയ പമ്പ് സെറ്റുകളും സജ്ജീകരിച്ചു കഴിഞ്ഞു
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കാനിരിക്കുന്ന സാഹചര്യം മുന്‍ നിര്‍ത്തി ചെന്നൈ ഉള്‍പ്പെടെ 20 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദ്ദം ശക്തമായി തമിഴ് നാടിന്റെ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ കനത്ത മഴപ്രഹരമേല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. തമിഴ് നാടിനുപുറമെ പുതുച്ചേരിയിലും കാരക്കലിലും നാളെ കാലത്ത് ശക്തമായ മഴയുണ്ടായേക്കും.
പ്രളയമുണ്ടാകാനുള്ള സാധ്യത മുന്‍ നിര്‍ത്തി 434 അപകട മുന്നറിയിപ്പ് സൈറന്‍ ടവറുകള്‍ തമിഴ്‌നാട്ടില്‍ സ്ഥാപിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചലിപ്പിക്കുന്ന 50 ടവറുകള്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ക്കുവേണ്ടി സജ്ജീകരിച്ചിട്ടുണ്ട്. പ്രളയത്തെ നേരിടാന്‍ ചെന്നൈ നഗരത്തില്‍ 46 ബോട്ടുകളും നിരവധി ജെസിബികളും 500 വലിയ പമ്പ് സെറ്റുകളും സജ്ജീകരിച്ചു കഴിഞ്ഞു. 169 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വെള്ളപ്പൊക്കമുണ്ടായ 400 ഏക്കര്‍ പ്രദേശത്ത് 216 ഇടങ്ങള്‍ വൃത്തിയാക്കി. വെള്ളം കയറിയ 16 സബ്‌വേകളില്‍ 14ഉം വൃത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.
കഴിഞ്ഞ അതാനും ദിവസലങ്ങളായി കനത്ത മഴയാണ് തമിഴ് നാട്ടില്‍ ലഭിക്കുന്നത്. സാധാര ലഭിക്കുന്ന മഴയെക്കാള്‍ 46 ശതമാനം കൂടുതലാണിത്.അഢ്ച് പേര്‍ മരിക്കുകയും 500 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിുട്ടുണ്ട് 1700 ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്. 2015ല്‍ ചെന്നൈ നഗരത്തെ വെള്ളത്തില്‍ മുക്തകിയ പ്രളയത്തിന് ശേഷം ഇതാദ്യാമായാണ് ഇത്ര കനത്ത മഴ പെയ്യുന്നത്.
RELATED STORIES
വിരമിക്കല്‍ പ്രഖ്യാപിച്ച് വൃദ്ധിമാന്‍ സാഹ
5 Nov 2024 6:52 AM GMT'മുനമ്പത്തെ ഭൂമി വഖ്ഫ് തന്നെ, ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല';...
5 Nov 2024 6:48 AM GMTദീര്‍ഘദൂരയാത്രകള്‍ നടത്തി റീലുകളിലൂടെ പ്രശസ്തരായ വനിതാ പോലിസുകാര്‍...
5 Nov 2024 6:37 AM GMTകഷ്ടകാലം മാറാതെ നെയ്മര്‍; വീണ്ടും പരിക്ക്; ഒരു മാസം പുറത്ത്
5 Nov 2024 6:27 AM GMTനിര്‍മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്താക്കി
5 Nov 2024 6:06 AM GMTകിങ് ഖാനെ കാണാന്‍ മന്നത്തിന് മുന്നില്‍ ആരാധകന് കാത്തുനിന്നത് 95...
5 Nov 2024 6:06 AM GMT