- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അന്തരിച്ചു
കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായിരുന്ന എം സി ജോസഫൈന്‍ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞുവീണിരുന്നു. ആരോഗ്യനില വഷളായതോടെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. നേരത്തെയും ഹൃദയസംബന്ധമായ അസുഖത്തിന് ജോസഫൈന്‍ ചികില്‍സ തേടിയിരുന്നു. 1948 ആഗസ്ത് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര- മഗ്ദലേന ദമ്പതികളുടെ മകളായി ജനിച്ച എം സി ജോസഫൈന്‍ വിദ്യാര്‍ഥി- യുവജന - മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സന്‍, വിശാലകൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്‌സന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. അടിയുറച്ച പാര്‍ട്ടിക്കാരിയായിരുന്നു. 1978ല്‍ സിപിഎം അംഗത്വം. 1984ല്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ല്‍ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗം. 1996ല്‍ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (സിഐടിയു) പ്രസിഡന്റുമായിരുന്നു.
അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മല്‍സരിച്ചു. 13 വര്‍ഷം അങ്കമാലി നഗരസഭാ കൗണ്‍സിലറായിരുന്നു. മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗമായി തുടരുകയായിരുന്നു. 1989ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ പാല കെ എം മാത്യുവിനോട് 91,479 വോട്ടിന് പരാജയപ്പെട്ടു. 2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മട്ടാഞ്ചേരി മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു.
അന്നും പരാജയം. മുസ്‌ലിം ലീഗിന്റെ വി കെ ഇബ്രാംഹിം കുഞ്ഞായിരുന്നു അന്നത്തെ എതിരാളി. (വി കെ ഇബ്രാഹിം കുഞ്ഞ് (മുസ്‌ലിം ലീഗ്)- 36,119 വോട്ട്, എം സി ജോസഫൈന്‍ (സിപിഎം)- 20,587 വോട്ട്, പ്രഫ മാത്യൂ പൈലി (ബിജെപി)- 2,324 വോട്ട് ). 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊച്ചി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡൊമനിക് പ്രസന്റേഷനോട് പരാജയപ്പെട്ടു. (ഡൊമനിക് പ്രസന്റേഡഷന്‍ (കോണ്‍ഗ്രസ്)- 56,352 വോട്ട്, എംസി ജോസഫൈന്‍ (സിപിഎം)- 39,849 വോട്ട്, കെ ശശിധരന്‍ മാസ്റ്റര്‍ (ബിജെപി)- 5,480 വോട്ട്). 2017 മാര്‍ച്ച് മുതല്‍ 2021വരെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്നു.
അക്കാലയളവില്‍ നിരവധി വിവാദങ്ങളാണ് ജോസഫൈനുമായി ബന്ധപ്പെട്ടുയര്‍ന്നുവന്നത്. വൈപ്പിന്‍ മുരിക്കുംപാടം സെന്റ് മേരീസ് സ്‌കൂള്‍, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂള്‍, ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് എന്നിവിടങ്ങളിലായിരുന്നു ജോസഫൈന്റെ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭര്‍ത്താവ്. മകന്‍: മനു പി മത്തായി. മരുമകള്‍: ജ്യോല്‍സന. പേരക്കുട്ടികള്‍: മാനവ് വ്യാസ്, കണ്ണകി വ്യാസ്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT