Big stories

ലിന്‍ഡ മുതല്‍ ദിവ്യ വരെ; കല്ലറകളില്‍ നീതി കാത്ത് ഇനിയുമേറെ ആത്മാവുകള്‍..

ഒരു അഭയ കേസിലവസാനിക്കുന്നില്ല നീതിക്കായുള്ള പോരാട്ടങ്ങളും പ്രതീക്ഷകളും

ലിന്‍ഡ മുതല്‍ ദിവ്യ വരെ; കല്ലറകളില്‍ നീതി കാത്ത് ഇനിയുമേറെ ആത്മാവുകള്‍..
X

പി സി അബ്ദുല്ല

കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതയും കെസിബിസിയും സഭകള്‍ക്കകത്തും പുറത്തുമുള്ള ചില പ്രമുഖ ന്യായാധിപന്‍മാരും അഭിഭാഷകരും പോലിസ് ഉദ്യോഗസ്ഥരും കോട്ടയം പത്രങ്ങളുമൊക്കെ ചേര്‍ന്നു നടത്തിയ സംഘടിത അട്ടിമറികളെ അതിജീവിച്ചാണ് 28 വര്‍ഷത്തിനു ശേഷം അഭയ കേസില്‍ നീതി പുലര്‍ന്നിരിക്കുന്നത്. പക്ഷേ, ഒരു അഭയ കേസിലവസാനിക്കുന്നില്ല നീതിക്കായുള്ള പോരാട്ടങ്ങളും പ്രതീക്ഷകളും ദുര്‍മരണങ്ങളുടെ മണി മേടകളായി മാറിയ കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളുടെ ദുരൂഹതകളില്‍ ഹോമിക്കപ്പെട്ട ഒട്ടേറെ ജീവിതങ്ങള്‍ അഭയ കേസിലെന്ന പോലെ, എത്ര വൈകിയാലും നീതി പുലരുന്നതും കാത്ത് കല്ലറകളില്‍ കഴിയുന്ന ആത്മാവുകള്‍..

കോണ്‍വെന്റ് കിണറുകളിലും കന്യാ സ്ത്രീ മഠങ്ങളുടെ ഇരുണ്ട ഇടനാഴികളിലുമൊക്കെയായി ജീവിതം ഹോമിക്കപ്പെട്ടവര്‍.

33 വര്‍ഷം മുന്‍പ് കോട്ടയം മുക്കൂട്ടുതറ കോണ്‍വന്റിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ലിന്‍ഡ മുതല്‍ കഴിഞ്ഞ വര്‍ഷം തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്‌റ്റേഴ്‌സ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സന്യാസിനി വിദ്യാര്‍ഥി ദിവ്യ പി ജോണ്‍(21) വരെയുള്ളവര്‍...

1986 ഒക്ടോബറില്‍പുനലൂര്‍ ലത്തീന്‍ രൂപതയിലെ മേരിക്കുട്ടിയെ (27) ലൈംഗികമായ ലക്ഷ്യത്തോടെ കൊലപ്പെടുത്തിയ കേസില്‍ ഫാദര്‍ ആന്റണി ലാസര്‍ അറസ്റ്റിലായി. പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന മേരിക്കുട്ടിയെ സഹായിക്കുകയും, അവളെ സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. തന്റെ ആഗ്രഹം നടക്കാതെ വന്ന പകയില്‍, വിവാഹിതയും നേഴ്‌സുമായിരുന്ന മേരികുട്ടിയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

അതിന്റെ അലയൊലികള്‍ അടങ്ങും മുമ്പാണ്കേരളത്തില്‍ കോണ്‍വെന്റുകളുമായി ബന്ധപ്പെട്ട ആദ്യ ദുരൂഹ മരണമായി ലിന്‍ഡ കേസ് ഉയര്‍ന്നു വന്നത്. 1987ജൂലായ് 6 സിസ്റ്റര്‍! ലിന്‍ഡയെ കോട്ടയം മുക്കൂട്ടുതറ കോണ്‍വന്റിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതേവര്‍ഷം കോഴിക്കോട് മുക്കം സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ്റില്‍ സിസ്റ്റര്‍ ജ്യോതിസിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിന്നാലെ അഭയ കേസ് ഉയര്‍ന്നു വന്നു.

സിസ്റ്റര്‍ അഭയ എന്ന19 കാരിയായകന്യാസ്ത്രിയുടെജഡം1992മാര്‍ച്ച് 27നുകോട്ടയം ക്‌നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റ് കിണറില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലെഅരീക്കരയില്‍അയ്ക്കരക്കുന്നേല്‍ വീട്ടില്‍ എം തോമസിന്റെ മകളായിരുന്ന അഭയ, കോട്ടയം ബി.സി.എം കലാലയത്തില്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രീ വിദ്യാര്‍ത്ഥിനിയായിരുന്നു.

കേസില്‍ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികളെ 2008ല്‍ സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്റ്റഡിയില്‍ എടുത്ത സഞ്ജു പി. മാത്യു എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മൂന്നു പ്രതികളേയും 2008 നവംബര്‍ 19നു, കോടതിയില്‍ ഹാജരാക്കുകയും, കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു കൊടുക്കുകയും ചെയ്തു.

സിസ്റ്റര്‍ അഭയയെ കൊല്ലാന്‍ മുഖ്യ പങ്ക് വഹിച്ചത്തോമസ് കോട്ടൂര്‍ ആണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. കൊലപാതകം, കൊല ചെയ്യാന്‍ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണു സി.ബി.ഐ. ഇദ്ദേഹത്തിന്റെ മേല്‍ ചുമത്തിയത്. സിസ്റ്റര്‍ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സി.ബി.ഐ ആരോപിക്കുന്നു. ഫാ. തോമസ് കോട്ടൂര് ബി.സി.എം. കോളജില്‍ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു. അതിനുശേഷംഅമേരിക്കയിലേക്കുപോയി. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഫാ. തോമസ് കോട്ടൂര്‍ കോട്ടയം അതിരൂപതാ ചാന്‍സലറായി പ്രവര്‍ത്തിക്കുകയായിരുന്നു.

കേസില്‍പങ്കുചേര്‍ന്ന വ്യക്തിയാണ് സിസ്റ്റര്‍ സെഫി സി.ബി.ഐ. ആരോപിക്കുന്നു. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിസ്റ്റര്‍ സെഫിതിരുവല്ലസെന്റ് ജോസഫ് കോണ്‍വന്റിലെ അന്തേവാസിനിയായിരുന്നു. ലോക്കല്‍ പോലിസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവുമാണ് അന്വേഷണം നടത്തിയത്. 1993 മാര്‍ച്ച് 29ന് കേസ് ഏറ്റെടുത്ത് സിബിഐ അന്വേഷണം ആരംഭിച്ചത്. മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ മേലുദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന സിബിഐ ഓഫിസറുടെ തുറന്നുപറച്ചിലിലൂടെയാണ് കേസ് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.

16 വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ 2008 നവംബറില്‍ അറസ്റ്റ് ചെയ്തത്.

1993 ല്‍ സിസ്റ്റര്‍! മേഴ്‌സി കൊട്ടിയം, കൊല്ലം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 1994ല്‍ സിസ്റ്റര്‍! ആനീസ് വയനാട് മരക്കടവ് കോണ്‍വെന്റ്റ് പുല്‍പള്ളി, കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 1998ല്‍ സിസ്റ്റര്‍! ബിന്‍സിയെ പാലായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 2000ല്‍ പാലാസ്‌നേഹഗിരി മഠത്തിലെ സിസ്റ്റര്‍ പോള്‍സി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. 2003 ജനുവരി 19ന് റാന്നി പീരുമേട് ബഥനി കോണ്‍വെന്റില്‍ പത്തനംതിട്ട സിസ്റ്റര്‍ ആന്‍സി (32) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതേവര്‍ഷം കോട്ടയം പാഞ്ഞോടി സേക്രട്ട് ഹാര്‍ട്ട് കോന്ണ്‍വെന്റില്‍ സിസ്റ്റര്‍ ആന്‍ജോ (22) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

2005ല്‍ തൃശൂര്‍ പാവറട്ടി സാന്‍ ജോസ് ആശുപത്രിയില്‍ യില്‍ ജിസമോള്‍ ദേവസ്യ (21) ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ വികാരി ഫാ.പോള്‍ പയ്യപ്പിള്ളിക്കും, ആശുപത്രി വാര്‍ഡന്‍ സിസ്റ്റര്‍ എലൈസക്കും എതിരെ ആരോപണമുയര്‍ന്നെങ്കിലും സമഗ്രമായ അന്വേഷണം നടന്നില്ല.

2006ല്‍ റാന്നിയിലെ സിസ്റ്റര്‍ ആന്‍സി വര്‍ഗ്ഗ ദുരൂഹ ഹാസചര്യത്തില്‍ മരിച്ചു. 2008ല്‍സിസ്റ്റര്‍ പോള്‍സി പാലാ സ്‌നേഹഗിരി കോണ്‍വെന്റ്റില്‍ വിഷംകഴിച്ച് ആത്മഹത്യ ചെയ്തതായി കണ്ടെത്തി. അതേവര്‍ഷം പാല വളക്കാട്ടു കോണ്‍വെന്റില്‍സിസ്റ്റര്‍ സോഫി (27)യെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

അതേവര്‍ഷം കോട്ടയം ഇരവുചിറ സെന്റ് ഫ്രാന്‍സിസ് കോണ്‍വെന്റില്‍ സിസ്റ്റര്‍ ലിസ ജോസഫ് തോട്ടത്തില്‍ (34)വിഷം കഴിച്ചു മരിച്ച നിലയില്‍കണ്ടെത്തി. 2009 ഫെബ്രുവരി, 11 ന് തിരുവനന്തപുരം പോങ്ങുംമൂട് ഡോട്ടേഴ്‌സ് ഓഫ് മെരി കോണ്‍വെന്റില്‍ സിസ്റ്റര്‍ ജോസഫൈന്‍ (38)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

2010ഒക്ടോബര്‍ 17ന് ചങ്ങനാശേരി അതിരൂപതയുടെ ലഹരി വിമുക്ത കേന്ദ്രത്തില്‍ പന്ത്രണ്ടു വയസുകാരി ശ്രേയ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. കളര്‍കോട് കൈതവന ഏഴരപറയില്‍ ബെന്നിയുടെയുടെയും സുജയുടെയും മകള്‍ ശ്രേയയെയാണ് ലഹരിവിമുക്ത കേന്ദ്രമായ കൈതവന അക്‌സപ്റ്റ് കൃപാഭവനിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈതവന പള്ളിയുടെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ശ്രേയ.

കൃപാഭവന്‍ ഡയറക്ടര്‍ ഫാ. മാത്തുക്കുട്ടിയെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ക്രൈംബ്രാഞ്ച് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഫാ. മാത്തുക്കുട്ടി സമ്മതം നല്‍കാതിരുന്നതിനാല്‍ കോടതി അന്ന് അനുവാദം നല്‍കിയില്ല. സിസ്റ്റര്‍ അഭയ കേസില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ വിധിയാണ് ഈ കേസില്‍ വൈദികന് തുണയായത്.

2011 ആഗസ്റ്റ്, 17ന്കോവളം പൂങ്കുളം ഫാതിമ മാതാ കോണ്‍വെന്റിലെ സിസ്റ്റര്‍ മേരി ആന്‍സി (48)നെ സെപ്റ്റിക് ടാങ്കില്‍മരിച്ചനിലയില്‍ കാണപ്പെട്ടു.വികാരി ഫാ. ആന്റണി റെബല്ലയെ സംശയിച്ചെങ്കിലും കേസ് തെളിഞ്ഞില്ല.

2013ല്‍ ചന്ദ്രാപുരം വാളയാര്‍സെന്റ് സ്‌റ്റെന്‍സിലാവൂസ് ചര്‍ച്ചില്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഫാതിമാ സോഫിയ (17) കൊല്ലപ്പെട്ട കേസില്‍ ഫാദര്‍ ആരോഗ്യരാജടക്കമുള്ളവര്‍ അറസ്റ്റിലായെങ്കിലും കേസ് ദുര്‍ബലമായി.2014 ഏപ്രില്‍, 17ന് പാലാ ചെറുതോട് സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റിലെ സിസ്റ്റര്‍ ജോസ് മരിയ ഇരുപ്പക്കാട്ട് (81 കൊല്ലപ്പെട്ട കേസും തെളിഞ്ഞില്ല. അതേവര്‍ഷം ഡിസംബര്‍ 1ന് വാഗമണ്‍, ഉളുപ്പുണിസെന്റ് തെരേസാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ മരിയ (42) യെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

2015 ഡിസംബര്‍ 1ന്സിസ്റ്റര്‍ ലിസ മരിയ( 42)യെ ഇടുക്കി ഉളുപ്പുന്നി സെന്റ് തെരേസാസ് കോണ്‍വെന്റ്‌റ് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഉളുപ്പുണി, വാഗമണ്‍, ഇടുക്കി വാഗമണ്‍ കന്യാസ്ത്രീയെ കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.2018ല്‍കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റില്‍ സിസ്റ്റര്‍ സൂസന്‍ മാത്യൂവിനെകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

കഴിഞ്ഞ വര്‍ഷമാണ് തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്‌റ്റേഴ്‌സ് മഠത്തിലെ കിണറ്റില്‍ സന്യാസിനി വിദ്യാര്‍ഥി ദിവ്യ പി ജോണിനെ(21) മരിച്ച നിലയില്‍ കണ്ടെത്തിയത്.

മെയ് ഏഴിനുപകല്‍ പതിനൊന്നര മണിയോടെയാണ് ദിവ്യയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഠത്തിലെ അന്തേവാസികള്‍ വലിയ ശബ്ദംകേട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ദിവ്യയെ മഠത്തിന്റെ കെട്ടിടത്തോട് ചേര്‍ന്നുളള കിണറ്റില്‍ കണ്ടെത്തിയത്.

പോലിസ് എത്തുന്നതിനു മുന്‍പ് തന്നെ ആംബുലന്‍സില്‍ സഭയുടെ തന്നെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടന്നും ആരോപണമുണ്ട്. ദിവ്യ അകപ്പെട്ട കിണറ്റിന്റെ ഇരുമ്പിലുള്ള മൂടി മാറ്റി വച്ചിരുന്നത് ദുരൂഹത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കിണറ്റില്‍ നിന്നും ബക്കറ്റില്‍ വെള്ളം കോരേണ്ട കാര്യമില്ല. കാരണം കിണറ്റില്‍ മോട്ടോര്‍ വച്ചിട്ടുണ്ട്. ടാങ്കില്‍ വെള്ളവുമുണ്ടായിരുന്നു. ഇതോടെ വെള്ളം കോരാന്‍ ശ്രമിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴാനുള്ള സാദ്ധ്യത പോലിസ് ആദ്യമേതന്നെ തള്ളിക്കളഞ്ഞതായാണ് വിവരം. അരയൊപ്പം മാത്രം വെള്ളമുള്ള കിണറ്റില്‍ അഞ്ചടിയിലധികം ഉയരമുള്ള പെണ്‍കുട്ടി മുങ്ങി മരിച്ചതെങ്ങനെയെന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്നു.അഭയ കേസിനു സമാനമായ ദുരൂഹതകളും ആരോപണങ്ങളുമാണ് ഈ കേസിലും ഉയരുന്ന്.

ലൈംഗീക അതിക്രമങ്ങളും ആവര്‍ത്തിക്കപ്പെടുന്ന കന്യാസ്ത്രീകളുടെ ദുരൂഹ മരണങ്ങളും കാരണം നൂറിലധികം കന്യാസ്ത്രീകള്‍ ഇതിനകംസഭ വിട്ടു. സഭയ്ക്കുള്ളിലെ ലൈംഗിക അതിക്രമണങ്ങളില്‍ മനസ് മടുത്ത് കഴിഞ്ഞ വര്‍ഷം മാത്രം സഭ വിട്ടത് നൂറിലധികം കന്യാസ്ത്രീകളാണെന്ന് കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്.

കന്യാസ്ത്രീകള്‍ മാത്രമല്ല ധാരാളം വൈദീകരും സഭ വിട്ടു എന്നാണു റിപ്പോര്‍ട്ട്. ലൈംഗീക അതിക്രമം തന്നെയാണ് നൂറിലധികം വൈദീകര്‍ സഭ വിടാന്‍ കാരണമായത്.ഇവരില്‍ പലരും സ്വര്‍ഗ്ഗ രതിയുള്‍പ്പടെയുള്ള ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ളവരാണ്. സഭ വിടുന്നവരില്‍ ഭൂരിഭാഗവും മാനസിക പീഡനം ഭയന്ന് വിദേശത്തേക്ക് പോകുകയാണ് ചെയ്യുന്നതെന്നും കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്‌സ് പ്രീസ്റ്റ് നണ്‍സ് ചൂണ്ടിക്കാട്ടിയിരുന്നു. സഭ വിട്ടിറങ്ങുന്നവര്‍ക്ക് സഹായ ഹസ്തമേകുകയെന്ന ലക്ഷ്യത്തോടെ രൂപികരിച്ച അസോസിയേഷനാണ് കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്‌സ് പ്രീസ്റ്റ് നണ്‍സ്.

Next Story

RELATED STORIES

Share it