- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭയമൊഴിയാതെ ലോകം: കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു; മരണം 88,000 കടന്നു; അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 1373 പേര്‍
ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,000 കടന്നിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 88,433 പേര്‍ക്കാണ് വൈറസ് ബാധ മൂലം ജീവഹാനി നേരിട്ടത്.

വാഷിങ്ടണ്‍: ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ആഗോള തലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 15 ലക്ഷം കവിഞ്ഞെന്നാണ് ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 15,13,935 ആയി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,000 കടന്നിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 88,433 പേര്‍ക്കാണ് വൈറസ് ബാധ മൂലം ജീവഹാനി നേരിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസിലും ബ്രിട്ടനിലും റെക്കോര്‍ഡു മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലാണ്. 4,30,902 പേര്‍ക്കാണ് ഇവിടെ രോഗബാധയുള്ളത്. 30,567 പുതിയ കേസുകളാണ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 1373 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 14,766 ആയി.
ബ്രിട്ടനിലും കോവിഡ് വൈറസ് ബാധ അതിരൂക്ഷമായി പടരുകയാണ്. ഒരു ദിവസത്തിനിടെ 938 പേരാണ് മരിച്ചത് മരിച്ചവരുടെ ആകെ എണ്ണം 7097 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ 60,733 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോവിഡില്‍ ഏറ്റവുമധികം മരണമുണ്ടായ രാജ്യം ഇറ്റലിയാണ്. 1,39,422 പേര്‍ക്കു രോഗം ബാധിച്ചതില്‍ 17,669 പേര്‍ മരിച്ചു. 1,48,220 പേര്‍ക്ക് കോവിഡ് ബാധിച്ച സ്പെയിന്‍ ആണ് മരണനിരക്കില്‍ രണ്ടാമത്. ഇവിടെ 14,673 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.ലോകത്ത് 3,29,731 പേരാണ് രോഗമുക്തി നേടിയത്. ഫ്രാന്‍സില്‍ 1,12,950 പേര്‍ക്കു രോഗം ബാധിച്ചു, മരണം 10,869. ജര്‍മനിയില്‍ 1,09,702 പേര്‍ക്കു രോഗം ബാധിച്ചു, മരണം 2105.ചൈനയില്‍ 81,802 പേര്‍ക്കാണു രോഗം ബാധിച്ചത്, മരണം 3333.
ഇറാനില്‍ 64,586 പേരാണ് രോഗബാധിതരായത്, 3993 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും മരണനിരക്കില്‍ ബെല്‍ജിയവും നെതര്‍ലന്‍ഡ്സും ആശങ്ക സൃഷ്ടിക്കുന്നു. 23,403 പേര്‍ക്ക് രോഗം വന്ന ബെല്‍ജിയത്തില്‍ ആകെ മരണം 2240 ആയി. നെതര്‍ലന്‍ഡ്സില്‍ 20,549 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവിടെ മരിച്ചവരുടെ എണ്ണം 2248 ആയി വര്‍ധിച്ചു. 147 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ദക്ഷിണ കൊറിയ, ന്യൂസിലാന്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ലോക്ക് ഡൗണുകള്‍, പരിശോധന, നിരീക്ഷണം, ക്വാറന്റൈന്‍ എന്നിവവൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാന്‍ സഹായിച്ചിട്ടുണ്ട്.
RELATED STORIES
സമയം കഴിഞ്ഞിട്ടും പ്രസംഗം നിര്ത്താതെ കെ ടി ജലീല്; മൈക്ക് ഓഫ് ചെയ്ത്...
24 March 2025 1:44 PM GMTവയനാട് പുനരധിവാസത്തിന് എല്സ്റ്റണ് എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന്...
24 March 2025 1:30 PM GMTനാഗ്പൂര് സംഘര്ഷം: ആരോപണവിധേയരുടെ വീടുകള് പൊളിക്കുന്നത് സ്റ്റേ...
24 March 2025 1:24 PM GMTഎംപിമാരുടെ ശമ്പളം വര്ധിപ്പിച്ച് കേന്ദ്രസര്ക്കാര്; അലവന്സും...
24 March 2025 1:13 PM GMT''നോട്ടിസ് നല്കി 24 മണിക്കൂറിനുള്ളില്‍ വീടുകള് പൊളിച്ചുമാറ്റിയത്...
24 March 2025 1:08 PM GMTരാജ്യദ്രോഹ പരാമര്ശം: കുണാല് കമ്ര സംസാരിച്ച ഹോട്ടലിലെ നിര്മാണങ്ങള് ...
24 March 2025 10:40 AM GMT