Big stories

തനിക്ക് രാഷ്ട്രീയ അജണ്ടയില്ല; ഇനിയും ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് സ്വപ്‌ന സുരേഷ്

കറന്‍സി നിറച്ച മുഖ്യമന്ത്രിയുടെ ഒരു ബാഗ് ഇവിടെ നിന്നും കൊണ്ടുപോയി.കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥനാണ് ആ ബാഗ് വാങ്ങി കൊണ്ടുവന്നതും മെഷീനില്‍ സ്‌കാന്‍ ചെയ്തതും. അത് ഞങ്ങള്‍ കാണേണ്ടിയും അറിയേണ്ടിയും വന്നു.മുഖ്യമന്ത്രിയുടെ ബാഗായിരുന്നതിനാല്‍ ഞങ്ങള്‍ നിസഹായരായിരുന്നുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.അത് അയയ്‌ക്കേണ്ടിടത്ത് അയച്ചുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

തനിക്ക് രാഷ്ട്രീയ അജണ്ടയില്ല; ഇനിയും ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് സ്വപ്‌ന സുരേഷ്
X

കൊച്ചി: സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെ താനുമായി ബന്ധപ്പെട്ട കേസുകളിലെ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കാളിത്തത്തെക്കുറിച്ച് താന്‍ ഇന്നലെ നടത്തിയ വെളിപ്പെടുത്തലില്‍ ഉറച്ചു നില്‍ക്കുകയാണെന്നും തനിക്ക് യാതൊരു വിധ രാഷ്ട്രീയമോ വ്യക്തിപരമോ ആയ അജണ്ടയില്ലെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തന്നെ അന്വേഷണ ഏജന്‍സികള്‍ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും വീണ്ടും വിളിക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് താന്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരിക്കുന്നത്.ഇതിന് പിന്നില്‍ തനിക്ക് യാതൊരുവിധ അജണ്ടയുമില്ല. തന്നെ ജീവിക്കാന്‍ അനുവദിക്കുവെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

തനിക്ക് പി സി ജോര്‍ജ്ജിനെയോ സരിതയെയോ വ്യക്തിപരമായി അറിയില്ല.താന്‍ നല്‍കിയിരിക്കുന്ന രഹസ്യമൊഴി ഒരു അവസരമായി കണ്ട് ഉപയോഗിക്കരുതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.സരിതയെ തനിക്ക് അറിയില്ല.താന്‍ കിടന്ന ജയിലില്‍ സരിതയുണ്ടായിരുന്നു.എന്നാല്‍ ആ വ്യക്തിയോട് ഒരു ഹലോ പോലും പറഞ്ഞിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.പിന്നീട് അവര്‍ തന്റെ മാതാവിനെ നിരന്തരമായി ഫോണില്‍ വിളിച്ചിരുന്നു.എന്നാല്‍ തങ്ങള്‍ അത് ശ്രദ്ധിച്ചിരുന്നില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

തനിക്ക് ജീവിക്കണം. താന്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയത് തന്റെ കേസിന്റെ ഭാഗമായിട്ടുള്ളതാണ്.അത് സത്യവും വ്യക്തവുമാണ്. ഇത്രയും നാള്‍ പറയാതിരുന്ന കാര്യം ഇപ്പോള്‍ പറയുന്നത് എന്തിനെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ പറയേണ്ട അവസരം വന്നു അതിനാല്‍ പറഞ്ഞു.പറഞ്ഞു തീര്‍ന്നിട്ടില്ല. ഇനിയും ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.കറന്‍സി നിറച്ച മുഖ്യമന്ത്രിയുടെ ഒരു ബാഗ് ഇവിടെ നിന്നും കൊണ്ടുപോയി.കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥനാണ് ആ ബാഗ് വാങ്ങി കൊണ്ടുവന്നതും മെഷീനില്‍ സ്‌കാന്‍ ചെയ്തതും. അത് ഞങ്ങള്‍ കാണേണ്ടിയും അറിയേണ്ടിയും വന്നു.മുഖ്യമന്ത്രിയുടെ ബാഗായിരുന്നതിനാല്‍ ഞങ്ങള്‍ നിസഹായരായിരുന്നുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

അത് അയക്കേണ്ടിടത്ത് അയച്ചുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.ആരെയും അപകീര്‍ത്തിപ്പെടുത്താനോ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനൊ ഒന്നുമല്ല താന്‍ രഹസ്യമൊഴി നല്‍കിയത്.തനിക്ക് അതിന്റെ ആവശ്യവുമില്ല.ആരു മുഖ്യമന്ത്രിയായാലും തനിക്കൊന്നുമില്ല.കേസില്‍ ബന്ധപ്പെട്ടിട്ടുള്ള മറ്റു സ്ത്രീകളോ അല്ലെങ്കില്‍ മറ്റു വ്യക്തികളുടെ ഭാര്യയോ അമ്മയോ സുഖമായി ജീവിക്കുന്നുണ്ട്.ജീവിതത്തിന്റെ എല്ലാ സുഖ സൗകര്യങ്ങളും അവര്‍ ആസ്വദിക്കുന്നുണ്ട്.താന്‍ ഇപ്പോഴും പാടു പെടുകയാണ്. 16 മാസം താന്‍ ജയിലില്‍ കിടന്നു.തന്റെ മക്കളും അനുഭവിച്ചു.തനിക്ക് വീടുമില്ല.ഭക്ഷണവുമില്ലാത്ത അവസ്ഥയില്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു.തന്നെ ഇവര്‍ ചൂഷണം ചെയ്യുകയായിരുന്നു.

താന്‍ പറയുന്നത് കേസുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചാണ്.ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചല്ല. തന്റെ കേസിനെക്കുറിച്ചാണ്. കേസിലെ വ്യക്തികളുടെ പങ്കാളിത്തത്തെക്കുറിച്ചാണ്.താന്‍ പറഞ്ഞത് ഒതുങ്ങിപോകാന്‍ പാടില്ല. നാളെ തനിക്കോ തന്റെ കുടുംബത്തിലെ ആര്‍ക്കെങ്കിലുമോ എന്തെങ്കിലും സംഭവിച്ചാല്‍ ഒരു പക്ഷേ മുന്നോട്ടു വന്ന് പറയാന്‍ തനിക്ക് ധൈര്യമുണ്ടാകില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.അന്വേഷണ ഏജന്‍സികളോട് സഹകരിച്ചാല്‍ തന്നെ ഇല്ലാതാക്കുമെന്ന് ജയിലില്‍ വെച്ച് ജയില്‍ അധികൃതര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു.വിയ്യൂര്‍ ജയിലില്‍ വെച്ച് മാനസിക പീഡനം കാരണം തനിക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നു.അത് തന്റെ നാടകമാക്കി ഇവര്‍ മാറ്റി.അട്ടക്കുളങ്ങര ജയിലില്‍ വെച്ച് അടിക്കടി തനിക്ക് ഫിക്‌സ് വന്നു.ജയില്‍ അധികൃതര്‍ പറയുന്ന രീതിയില്‍ എഴുതി നല്‍കാത്തതിനാല്‍ ഒരു പാട് പീഡനം അനുഭവിച്ചവളാണ് താനെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

Next Story

RELATED STORIES

Share it