Big stories

ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ രക്തസാക്ഷിയായി

ഇറാനിലെ തെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നില്‍ ഇസ്രായേലെന്ന് ഹമാസ്.

ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ രക്തസാക്ഷിയായി
X

തെഹ്‌റാന്‍: ഹമാസ് നേതാവും രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനുമായ ഇസ്മാഈല്‍ ഹനിയ്യ രക്തസാക്ഷിയായി. ഇറാന്‍ ആസ്ഥാനമായ തെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയ്യ താമസിച്ച വീടിനും നേരെയാണ് ആക്രമണമുണ്ടായത്. കൊലപാതകത്തിനു പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഹമാസ് ആരോപിച്ചു. എന്നാല്‍, ഇസ്രായേല്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

പുതിയ ഇറാന്‍ പ്രസിഡന്റായി മസൂദ് പെസെഷ്‌കിയാന്‍ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇസ്മാഈല്‍ ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. മാത്രമല്ല, ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ആയത്തുല്ല ഖാംനഈയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. നേത്തേ, ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെ ഖബറടക്ക ചടങ്ങുകളിലും ഹനിയ്യ പങ്കെടുത്തിരുന്നു. 62കാരനായ ഇസ്മാഈല്‍ ഹനിയ്യ 2023 മുതല്‍ ഖത്തറിലാണ് താമസം. 2017 മെയിലാണ് ഇദ്ദേഹം ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായത്. ഗസയില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്മാഈല്‍ ഹനിയ്യയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു.

Hamas chief Ismail Haniyeh assassinated in Iran

Next Story

RELATED STORIES

Share it