Big stories

ഹെല്‍ഫയര്‍ ആര്‍9എക്‌സ്: സവാഹിരിയെ കൊല്ലാനുപയോഗിച്ചത് രഹസ്യആയുധമോ?

ഹെല്‍ഫയര്‍ ആര്‍9എക്‌സ്: സവാഹിരിയെ കൊല്ലാനുപയോഗിച്ചത് രഹസ്യആയുധമോ?
X

അല്‍ ഖഇദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി കാബൂളിലെ അദ്ദേഹത്തിന്റെ വസതിയില്‍ കൊല്ലപ്പെട്ടത് മിസൈല്‍ ആക്രമണത്തില്‍. രണ്ട് മിസൈലുകളാണ് സവാഹിരിക്കെതിരേ തൊടുത്തത്. പുറത്തുവന്ന ചിത്രങ്ങളില്‍ സ്‌ഫോടനത്തിന്റെ ഒരു സൂചനയും ഇല്ല. മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സവാഹിരിയെ കൊലപ്പെടുത്താന്‍ ഹെല്‍ഫയര്‍ ആര്‍9എക്‌സ് ഉപയോഗിച്ചിരിക്കാമെന്ന സൂചനയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഹെല്‍ഫയര്‍ ആര്‍9എക്‌സില്‍ ആറ് റേസര്‍ പോലെയുള്ള ബ്ലേഡുകളുണ്ട്. ഇത് കീറിമുറിച്ചും പൊട്ടിയുമാണ് ഇര കൊല്ലപ്പെടുന്നത്. തങ്ങളുടെ കയ്യില്‍ ഇത്തരമൊരു ഉപകരണം ഉളളതായി പെന്റഗണോ സിഐഎയോ ഒരിക്കലും പരസ്യമായി സമ്മതിച്ചിട്ടില്ല.



സായുധസംഘടനകളുടെ നേതാക്കളെ കൊലപ്പെടുത്താനാണ് ഇവ ഉപയോഗിക്കുന്നത്. ഈ ഉപകരണം ഉപയോഗിച്ചതായി ഒടുവില്‍ സൂചന ലഭിച്ചത് 2017 മാര്‍ച്ചില്‍ അല്‍ ഖാഇദയുടെ മുതിര്‍ന്ന നേതാവ് അബു അല്‍ഖൈര്‍ അല്‍മസ്രിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയപ്പോഴാണ്. സിറിയയില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്നു അല്‍ഖൈര്‍ അല്‍മസ്രിയെ അപ്പോള്‍. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന്റെ ഫോട്ടോയില്‍ നിന്ന് ഒന്നുവ്യക്തമാണ്. കാറിന്റെ മേല്‍ക്കൂരയില്‍ വലിയൊരു ദ്വാരമുണ്ട്. കാറിന്റെ ലോഹഭാഗവും അതിലെ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാതിനെയും കീറിമുറിച്ചു. എന്നാല്‍ കാറിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഒരു കേടുമുണ്ടായിരുന്നില്ല.


ഹെല്‍ഫയര്‍ മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുമ്പോള്‍ ലക്ഷ്യം തകര്‍ക്കും. 2017 മുതല്‍, ഇത്തരം നിരവധി ആക്രമണങ്ങള്‍ നടന്നു.

'നിഞ്ച ബോംബ്' എന്നും വിളിക്കപ്പെടുന്ന ഈ മിസൈല്‍, സിവിലിയന്‍ അപകടങ്ങള്‍ ഒഴിവാക്കിക്കൊണ്ട് നേതാക്കളെ കൊല്ലുന്നതിനുള്ള യുഎസ്സിന്റെ മുഖ്യ ഉപകരണമാണ്. സവാഹിരിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്.

ജൂലൈ 31ന് രാവിലെ സവാഹിരി തന്റെ കാബൂളിലെ വസതിയുടെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോഴാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

കെട്ടിടത്തിന്റെ ഒരു നിലയിലെ ജനലുകള്‍ പൊട്ടിത്തകര്‍ന്നിട്ടുണ്ട്. എന്നാല്‍ മറ്റ് നിലകളിലെ ജനലുകള്‍ക്കോ കെട്ടിടത്തിനോ കുഴപ്പമില്ല. ആക്രമണം നടക്കുമ്പോള്‍ സവാഹിരിയുടെ കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരെ ഉപദ്രവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it