- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യക്കേസ്:31 പേര്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കി
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴയില്‍ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തില്‍ ഒരു കുട്ടി വിളിച്ച ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നു പറഞ്ഞ് പോലിസ് ചുമത്തിയ കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ഖജാഞ്ചി കെ എച്ച് നാസര്‍, സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാനും സംസ്ഥാന സമിതിയംഗവുമായ യഹ് യ കോയ തങ്ങള്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ജയിലിലടച്ചത്

കൊച്ചി: ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന് ജയിലിലടച്ച 31 പേര്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴയില്‍ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തില്‍ ഒരു കുട്ടി വിളിച്ച ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നു പറഞ്ഞ് പോലിസ് ചുമത്തിയ കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന ഖജാഞ്ചി കെ എച്ച് നാസര്‍, സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാനും സംസ്ഥാന സമിതിയംഗവുമായ യഹ് യ കോയ തങ്ങള്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ജയിലിലടച്ചത്. കുട്ടിയുടെ പിതാവിനെയും ജയിലിടച്ചിരുന്നു. ആര്‍എസ്എസിനെതിരേ മുഴക്കിയ മുദ്രാവാക്യത്തെ വളച്ചൊടിച്ച് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരേ എന്ന് പ്രചരിപ്പിച്ചാണ് വിവാദമാക്കിയത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് 40 ദിവസത്തിലേറെയായി റിമാന്റില്‍ കഴിയുകയായിരുന്നു.
സേവി ദി റിപ്പബ്ലിക് എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടി ആര്‍എസ്എസിനെതിരേ മുദ്രാവാക്യം വിളിച്ച സംഭവത്തിന്റെ മറവില്‍ പോലിസ് വേട്ടയാടുകയായിരുന്നു. സംഘടന ഔദ്യോഗികമായി നല്‍കിയ മുദ്രാവാക്യം അല്ല അതെന്നും അതിലെ ചില വരികള്‍ അംഗീകരിക്കുന്നില്ലെന്നും നിലപാട് വ്യക്തമാക്കിയിരുന്നെങ്കിലും സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലിസിന്റെ പക്ഷപാതിത്വ നിലപാടിനെതിരേ വിവിധ മേഖലകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. സംസ്ഥാനം വിട്ടുപോവരുത്, അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണം എന്നീ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
RELATED STORIES
സാധനങ്ങള്‍ വില്ക്കാനുണ്ടോ?;ആമസോണില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗംഭീര...
13 Sep 2022 6:26 AM GMTഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ സുരക്ഷിതമാക്കാം ;അറിഞ്ഞിരിക്കാം...
25 Aug 2022 9:09 AM GMTവമ്പന്‍ ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്സ് സെയില്‍
23 July 2022 5:57 AM GMTകരകൗശല മേഖലയ്ക്ക് കൈതാങ്ങായി ഫ്ലിപ്കാര്‍ട്ട് സമര്‍ഥ്
6 Jun 2022 10:34 AM GMTഇനി എല്ലാം ഓണ്‍ലൈനില്‍;ഒഎന്‍ഡിസി പ്ലാറ്റ്ഫോമുമായി കേന്ദ്ര സര്‍ക്കാര്‍
25 May 2022 8:48 AM GMTക്രെഡിറ്റ് കാര്‍ഡ് ഷോപ്പിങ് സുരക്ഷിതമാക്കാന്‍ ചില ടിപ്പുകള്‍
23 April 2022 5:51 AM GMT