Big stories

'മുസ് ലിംകളേയും സിഖുകാരേയും കൊല്ലണം; അവര്‍ അത് അര്‍ഹിക്കുന്നു'; വംശഹത്യാ ആഹ്വാനവുമായി കാനഡയിലെ ഹിന്ദുത്വ നേതാവ് (വീഡിയോ)

മുസ് ലിംകളേയും സിഖുകാരേയും കൊല്ലണം; അവര്‍ അത് അര്‍ഹിക്കുന്നു; വംശഹത്യാ ആഹ്വാനവുമായി കാനഡയിലെ ഹിന്ദുത്വ നേതാവ് (വീഡിയോ)
X

ന്യൂഡല്‍ഹി: കാനഡയില്‍ നിന്നും മുസ് ലിം വംശഹത്യാ ആഹ്വാനവുമായി കനേഡിയന്‍ ഹിന്ദു കോണ്‍ഫറന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഹിന്ദുത്വ നേതാവ് റോണ്‍ ബാനര്‍ജി. കാനഡിയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ഹിന്ദുത്വ നേതാവ് പരസ്യമായി കൊലവിളി നടത്തുന്നത്. ഇന്ത്യന്‍ റിപ്പബ്ലിക്കിലെ മുസ് ലിംകളേയും സിഖുകാരേയും കൊല്ലണമെന്നും അവര്‍ അത് അര്‍ഹിക്കുന്നുവെന്നും റോണ്‍ ബാനര്‍ജി പറഞ്ഞു. കനേഡിയന്‍ നഗരത്തില്‍ നിന്ന് കാമറക്ക് മുന്നില്‍ പോസ് ചെയ്തുകൊണ്ടാണ് ഹിന്ദുത്വ നേതാവ് കൊലവിളി നടത്തുന്നത്.

മുസ് ലിം-സിഖ് ഭീകരവാദികളെ വധിക്കുന്ന മോദിയെ പ്രശംസിക്കുന്നതായും അയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. മുസ് ലിം ഭീകരവാദികളേയും സിഖ് ഖാലിസ്താന്‍ വാദികളേയും കൊല്ലണമെന്ന് പറഞ്ഞ് തുടങ്ങിയ ഹിന്ദുത്വ നേതാവ്, ഇന്ത്യന്‍ റിപ്പബ്ലിക്കിലെ മുസ് ലിംകളേയും സിഖുകാരേയും കൊല്ലണമെന്നും പറയുന്നുണ്ട്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഹിന്ദുത്വ സന്യാസി സമ്മേളനങ്ങളില്‍ മുസ് ലിം വംശഹത്യക്ക് ആഹ്വാനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് രാജ്യ വ്യാപകമായി മുസ് ലിംകള്‍ക്കെതിരേ ഹിന്ദുത്വ ആക്രമണവും ഭരണകൂട ഭീകരതയും വര്‍ധിച്ചു. ഹിജാബ്, ഹലാല്‍, ബാങ്ക്, ജുമുഅ നമസ്‌കാരം, മുസ് ലിം വസ്ത്രം, ആചാരങ്ങള്‍ എല്ലാം ആക്രമണത്തിന് കാരണമായി. മുസ് ലിംകള്‍ക്കെതിരായ പോലിസ് നടപടികളും ശക്തമാക്കി. പോലിസും ഭരണകൂടവും മുസ് ലിംകള്‍ക്കെതിരേ വിവേചന പരമായി നിലപാട് സ്വീകരിക്കുന്നതും വര്‍ധിച്ചു. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരെ പോലിസ് വെടിവച്ച് കൊന്ന സംഭവവും അരങ്ങേറി. യുപിയില്‍ പ്രവാചക നിന്ദക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ മുസ് ലിംകളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. രാജ്യത്ത് മുസ് ലിംകള്‍ക്കെതിരേ വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതിനിടേയാണ് കാനഡയില്‍ നിന്നും ഹിന്ദുത്വ നേതാവ് കൊലവിളി നടത്തിയത്. വംശഹത്യ ആഹ്വാനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിച്ചിട്ടും ഇയാള്‍ക്കെതിരേ ഇതുവരെ നടപടിയെടുത്തിട്ടില്ല.

Next Story

RELATED STORIES

Share it