Big stories

ക്രൈസ്തവ ദേവാലത്തില്‍ അതിക്രമിച്ച് കയറി ഹിന്ദുത്വര്‍; പാസ്റ്ററെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംഎല്‍എ

ക്രൈസ്തവ ദേവാലത്തില്‍ അതിക്രമിച്ച് കയറി ഹിന്ദുത്വര്‍; പാസ്റ്ററെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംഎല്‍എ
X

ബംഗളൂരു: ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നതായി ആരോപിച്ച് ക്രൈസ്തവ ദേവാലയത്തില്‍ അതിക്രമിച്ച് കയറി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ഞായറാഴ്ച്ച പ്രാര്‍ത്ഥന നടക്കുന്നതിനിടേയാണ് തീവ്ര ഹിന്ദുത്വ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്ത്(വിഎച്ച്പി), ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ച് കയറിയത്.

ക്രൈസ്തവ പുരോഹിതനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ഹൈവ ഉപരോധ സമരവും നടത്തി.

ഞായറാഴ്ച്ച രാവിലെ കര്‍ണാടകയിലെ ഹുബ്ലിയിലാണ് സംഭവം. സ്ത്രീകളടക്കമുള്ളവര്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെ ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയായിരുന്നു. ഹിന്ദു പുരോഹിതന്റെ നേതൃത്വത്തില്‍ എത്തിയ സംഘം പള്ളിയുടെ പ്രാര്‍ത്ഥനാ ഹാളിന്റെ പിറകിലിരുന്ന് ഭജന പാടാന്‍ തുടങ്ങി. 'ശ്രീ റാം, ജയ് റാം' എന്ന് തുടങ്ങുന്ന ഭജനയാണ് ഹിന്ദുത്വര്‍ ക്രൈസ്തവ ദേവാലയത്തില്‍ അതിക്രമിച്ച് കയറി ചൊല്ലിയത്. ഇതിന് ശേഷമാണ് ബിജെപി എംഎല്‍എ അര്‍വിന്ദ് ബെല്ലാടിന്റെ നേതൃത്വത്തില്‍ ഹൈവേ ഉപരോധിച്ചത്. പാസ്റ്റര്‍ സോമു അവരാദിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി എംഎല്‍എ ഹൈവേ ഉപരോധിച്ചത്.

ഹിന്ദുത്വര്‍ തങ്ങളെ ആക്രമിച്ചതായി ദേവാലയത്തില്‍ പ്രാര്‍ത്ഥനക്കെത്തിയവര്‍ പറഞ്ഞു. ഹിന്ദുത്വ ആക്രമണത്തില്‍ പരിക്കേറ്റ പാസ്റ്റര്‍ സോമു അവരാദിയും കൂടെയുണ്ടായിരുന്ന വിശ്വാസികളും ആശുപത്രിയില്‍ ചികില്‍സ തേടി.

അതേസമയം, സംഭവത്തില്‍ പാസ്റ്റര്‍ സോമു അവരാദിയെ മാത്രമാണ് ഹുബ്ലി പോലിസ് അറസ്റ്റ് ചെയ്തത്. ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ആന്റ് ട്രൈബ്‌സ് സംരക്ഷണ നിയമ പ്രകാരമാണ് പാസ്റ്റര്‍ക്കെതിരേ കേസെടുത്തത്. പാസ്റ്ററെ അറസ്റ്റ് ചെയ്തതായി ഹുബ്ലി പോലിസ് കമ്മീഷ്ണര്‍ ലബു റാം സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം നടക്കുന്നതായും ചര്‍ച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it