- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാവാമെങ്കില് നിതീഷിന് എന്തുകൊണ്ടായിക്കൂടാ: തേജസ്വി യാദവ്

ന്യൂഡല്ഹി: നിതീഷ് കുമാറുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനം പൊടുന്നനെ എടുത്തതാണെന്ന് ബീഹാര് ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. 2024ല് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിനെ അദ്ദേഹം നിര്ദേശിച്ചു.
'അദ്ദേഹത്തിന് അനുഭവപരിചയമുണ്ട്. ഭരണപരിചയമുണ്ട്. സാമൂഹിക അനുഭവമുണ്ട്. രാജ്യസഭ ഒഴികെ എല്ലാ സഭകളിലും അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. കേന്ദ്രമന്ത്രിയായിരുന്നു. പറയൂ... നരേന്ദ്രമോദിജിക്ക് പ്രധാനമന്ത്രിയാകാന് കഴിയുമെങ്കില് എന്തുകൊണ്ട് നിതീഷ് ജി ആയിക്കൂടാ'- തേജസ്വി യാദവ് ചോദിച്ചു.
കേന്ദ്ര ഏജന്സികളെ അദ്ദേഹം അന്വേഷണത്തിനുവേണ്ടി തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
'ഇ ഡി, സിബിഐ, ആദായനികുതി ഉദ്യോഗസ്ഥര് ദയവായി എന്റെ വീട്ടില് വന്ന് വേണ്ടിടത്തോളം താമസിക്കൂ. റെയ്ഡ് ചെയ്യാന് പോയിട്ട് രണ്ട് മാസം കഴിഞ്ഞ് വന്നതെന്തിന്? '- തന്റെ ഓഫിസ് ഏത് ഏജന്സിക്കുംവേണ്ടി തുറന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഞാന് നേരത്തെ തീരുമാനിച്ചതായിരുന്നില്ല. പെട്ടെന്ന് എടുത്ത തീരുമാനമാണ്. ഞങ്ങള് രാഷ്ട്രീയസ്ഥിതിഗതികള് പരിശോധിക്കുകയാണ്. ഇത് ബീഹാറിന്റെ ഇപ്പോഴത്തെ ആവശ്യമാണ്. നിതീഷ് ജി വളരെ അസ്വസ്ഥനാണെന്ന് ഞങ്ങള്ക്ക് മനസ്സിലായിരുന്നു. ബിജെപി പലതും അടിച്ചേല്പ്പിച്ചിക്കുകയായിരുന്നു. അത് അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. നിങ്ങള്ക്ക് കാണാനാകുന്നതുപോലെ, ലാലന് സിംഗിനെപ്പോലുള്ളവര് പറയുന്നത് പാര്ട്ടിയെ തകര്ക്കാന് ബിജെപി ശ്രമിക്കുന്നുവെന്നാണ്. മറ്റ് സംസ്ഥാനങ്ങളിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. പ്രതിപക്ഷ സ്ഥാനാര്ത്ഥികള് ഐക്യപ്പെടണം. ഇന്ത്യ നരേന്ദ്ര മോദിയെ ചെറുത്തുതോല്പ്പിക്കണം- അദ്ദേഹം പറഞ്ഞു.
RELATED STORIES
കാര്യങ്ങൾ വ്യക്തമാകാൻ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും: കോഴിക്കോട്...
3 May 2025 3:44 AM GMTബജ്റങ് ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ മരണം; പ്രതികളെ കുറിച്ച് സൂചന...
3 May 2025 3:31 AM GMTഒപ്പുവച്ചാലേ ഫണ്ട് നൽകൂ; പിഎംശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിച്ച്...
3 May 2025 3:16 AM GMTഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
3 May 2025 2:33 AM GMTഫലസ്തീനി കുട്ടിയെ കുത്തിക്കൊന്ന വയോധികന് 53 വർഷം തടവ്; മുസ്ലിം...
3 May 2025 2:28 AM GMTകോഴിക്കോട് മെഡിക്കൽ കോളജിലെ അഞ്ച് മരണങ്ങൾ പുക ശ്വസിച്ചോ? മെഡിക്കൽ...
3 May 2025 1:49 AM GMT