- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോണ്‍ക്ലേവുമായി മുന്നോട്ട് പോയാല്‍ ഗുരുതര പ്രത്യാഘാതം; സാസ്‌കാരിക മന്ത്രി രാജിവയ്ക്കണം: വി ഡി സതീശന്‍

കൊച്ചി: കോണ്‍ക്ലേവുമായി മുന്നോട്ട് പോയാല്‍ ഗുരുതര പ്രത്യാഘാതം സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ധിഖും രാജിവച്ചതിനെ സ്വാഗതം ചെയ്യുന്നു. അക്കാദമി ചെയര്‍മാനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുരുതര ആരോപണത്തിന്റെ സാഹചര്യത്തില്‍ രാജി അനിവാര്യമായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുകയും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാനും മന്ത്രി സ്ഥാനം രാജിവയ്ക്കണം. സാംസ്‌കരിക മന്ത്രി പരസ്യമായി രംഗത്തിറങ്ങി വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചത് കേരളത്തിന് തന്നെ അപമാനമാണ്. നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം നിറവേറ്റാതെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. സ്വമേധയാ രാജി വച്ചില്ലെങ്കില്‍ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
രണ്ടു പേരുടെ രാജിയില്‍ പ്രശ്നങ്ങളൊക്കെ അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുത്. പോക്സോ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്ന് വ്യക്തമായിട്ടും നാലര വര്‍ഷം അത് മറച്ചുവച്ചതിലൂടെ മുഖ്യമന്ത്രിയും ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളിലെ സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഗുരുതര കുറ്റമാണ് ചെയ്തിരിക്കുന്നത്-സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
RELATED STORIES
ആശ വര്ക്കര്മാരുടെ സമരം കേരളത്തിലെ സ്ത്രീസമര ശക്തി: വിഡി സതീശന്‍
19 Feb 2025 8:37 AMകിഫ്ബിയിലെ പണം ആരുടേയും തറവാട്ട് സ്വത്തല്ലെന്ന് വി ഡി സതീശന്‍; സഭയില് ...
10 Feb 2025 7:12 AMബജറ്റ് വെറും പൊള്ളയും നിരാശാജനകവും: വി ഡി സതീശന്‍
7 Feb 2025 7:11 AMതെമ്മാടിത്തരം കാണിക്കരുതെന്ന് വി ഡി സതീശന്‍, നിങ്ങള് മുതിര്ന്ന...
21 Jan 2025 5:33 AMകൊടി സുനിക്ക് പരോള് നല്കിയത് പ്രതികളെ പേടിച്ച്: വി ഡി സതീശന്‍
31 Dec 2024 11:10 AM
മുഹമ്മദ് മരണത്തിനപ്പുറത്ത് വാഗ്ദാനം ചെയ്യപ്പെട്ട മധുരങ്ങളിലേക്ക്...
18 March 2025 12:50 PMഎക്സ് മുസ്ലിം എന്ന ജീവിവര്ഗം
18 March 2025 12:41 PM''ലവ് ജിഹാദ്, തുപ്പല് ജിഹാദ്....'' കാവിക്കൈകള് ഉത്തരാഖണ്ഡിലെ...
15 March 2025 2:47 PMമുസ്ലിംകള്ക്കെതിരായ വിജയാഘോഷത്തിന്റെ വൃത്തികെട്ട പ്രകടനമായി മാറുന്ന...
13 March 2025 2:28 PMഹൈന്ദവ ആഘോഷങ്ങളും വിഭാഗീയ ദേശീയതയുടെ രാഷ്ട്രീയവും
13 March 2025 9:53 AMവെസ്റ്റ്ബാങ്ക് ഇസ്രായേലില് ചേര്ക്കാന് സമ്മര്ദ്ദം ശക്തമാക്കി...
10 March 2025 12:51 PM