- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിച്ചു; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി രൂപ
ന്യൂഡല്‍ഹി: വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിച്ചതോടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി രൂപയുടെ വിനിമയമൂല്യം. സെന്‍സെക്സ് 550 പോയിന്റോളം ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തി. 17.7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുള്ളത്. 77 രൂപ 20 പൈസക്കാണ് ഡോളറിന്റെ ഇടപാടുകള്‍ വിനിമയ വിപണിയില്‍ നടക്കുന്നത്. മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോര്‍ഡിനെ ഇതോടെ മറികടന്നു. ഡോളറിന്റെ കരുതല്‍ ശേഖരത്തിലും ഇതു മൂലം കുറവുണ്ടായി. കരുതല്‍ ശേഖരം 600 ബില്യണ്‍ ഡോളറിനു താഴെ എത്തി. കഴിഞ്ഞ വര്‍ഷം ജൂണിനു ശേഷം കരുതല്‍ ശേഖരം ഇത്രയും കുറയുന്നത് ആദ്യമായാണ്.
വര്‍ദ്ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മി, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രശനങ്ങളും കറന്‍സിയെ ബാധിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുപോലും രൂപയുടെ മൂല്യത്തകര്‍ച്ച തടയാനായില്ല.
റഷ്യ-ഉെ്രെകന് യുദ്ധം, എണ്ണവിലയിലെ കുതിപ്പ്, അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് രൂപയുടെ മൂല്യത്തെ റെക്കോര്‍ഡ് ഇടിവിലേക്ക് എത്തിക്കുകയായിരുന്നു.
RELATED STORIES
തൃണമൂല്‍ നേതാവിനെ വെടിവച്ചു കൊല്ലാന്‍ ശ്രമം; തോക്ക് ജാമായതിനാല്‍...
16 Nov 2024 5:42 AM GMTപാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്...
16 Nov 2024 5:16 AM GMTസ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 55,480 രൂപ
16 Nov 2024 5:10 AM GMTചേവായൂര്‍ സഹകരണ ബാങ്ക് വോട്ടെടുപ്പ്; വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്
16 Nov 2024 5:07 AM GMTഇസ്ലാം വിദ്വേഷത്തിനെതിരെ നീതിയുടെ പ്രയോഗമാതൃക തീർക്കുക –ജമാഅത്തെ...
16 Nov 2024 4:08 AM GMTഹരിത കര്‍മ സേനയുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചു; കിലോഗ്രാമിന് ഏഴു രൂപ...
16 Nov 2024 2:49 AM GMT