Big stories

ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ്: വന്‍ മുന്നേറ്റവുമായി ഗുപ്കര്‍ സഖ്യം; കേന്ദ്രം ജനങ്ങളുടെ ശബ്ദം കേള്‍ക്കണമെന്ന് ഉമര്‍ അബ്ദുല്ല

'ജനാധിപത്യം വിജയിച്ചു എന്ന് നിങ്ങള്‍ ശരിക്കും പറഞ്ഞാല്‍, നിങ്ങള്‍ ജനങ്ങളുടെ ശബ്ദങ്ങള്‍ കേള്‍ക്കേണ്ടിവരും, ജമ്മു കശ്മീരിലെ ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തോടെയാണ് അവരുടെ തീരുമാനം പറയുന്നത്.' ഉമര്‍ അബദുല്ല പറഞ്ഞു.

ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ്: വന്‍ മുന്നേറ്റവുമായി ഗുപ്കര്‍ സഖ്യം; കേന്ദ്രം ജനങ്ങളുടെ ശബ്ദം കേള്‍ക്കണമെന്ന് ഉമര്‍ അബ്ദുല്ല
X
ശ്രീനഗര്‍: ജമ്മുകശ്മീരിലെ 288 ജില്ലാ വികസന കൗണ്‍സിലുകളിലേക്കുള്ള (ഡിഡിസി) ആദ്യ തിരഞ്ഞെടുപ്പില്‍ ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ (പിഎജിഡി) 112 സീറ്റുകള്‍ നേടി വന്‍ മുന്നറ്റം നടത്തി. ബിജെപിക്ക് 75 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. ഏറ്റവും വലിയ ഒറ്റ കക്ഷി ബിജെപി ആണ്. 280 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.


ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെതിരെയുള്ള ജനങ്ങളുടെ ശബ്ദമാണ് ഗുപ്കര്‍ സഖ്യത്തിന്റെ വിജയമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇതു കേള്‍ക്കണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ല 'ജനാധിപത്യം വിജയിച്ചു എന്ന് നിങ്ങള്‍ ശരിക്കും പറഞ്ഞാല്‍, നിങ്ങള്‍ ജനങ്ങളുടെ ശബ്ദങ്ങള്‍ കേള്‍ക്കേണ്ടിവരും, ജമ്മു കശ്മീരിലെ ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തോടെയാണ് അവരുടെ തീരുമാനം പറയുന്നത്.' ഉമര്‍ അബദുല്ല പറഞ്ഞു.


ജെകെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ച 278 സീറ്റുകളില്‍ പിഎജിഡിയും ബിജെപിയും കൂടാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 50, കോണ്‍ഗ്രസ് 26, അപ്നി പാര്‍ട്ടി 12, പിഡിഎഫ്, നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടി രണ്ട് വീതം, ബിഎസ്പി ഒന്ന് എന്നിങ്ങനെയാണ് വിജയിച്ച സീറ്റുകള്‍. വടക്കന്‍ കശ്മീരിലെ ബന്ദിപോര, കുപ്വാര ജില്ലകളില്‍ രണ്ട് നിയോജകമണ്ഡലങ്ങളുടെ ഫലങ്ങള്‍ ഇനിയും കാത്തിരിക്കുകയാണ്. അവിടെ വോട്ടെണ്ണല്‍ മാറ്റിവച്ചിരിക്കുകയാണെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.




Next Story

RELATED STORIES

Share it