- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാധ്യമപ്രവര്‍ത്തകന്‍ സുബൈര്‍ അറസ്റ്റിലായത് 1983ലെ സിനിമയിലെ രംഗം പോസ്റ്റ് ചെയ്തതിന്; പരാതിക്കാരന്‍ ചെയ്ത ഏക ട്വീറ്റ് സുബൈറിനെതിരേയുള്ള പരാതിയും!
ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റ് ചെയ്യപ്പെട്ടത് അജ്ഞാതനായ ഒരു ട്വിറ്റര്‍ അക്കൗണ്ട് ഉടമയുടെ പരാതിയില്‍. പരാതിക്കാരന്‍ ചെയ്ത ഏക ട്വീറ്റാകട്ടെ സുബൈറിനെതിരേയുള്ള പരാതിയും. ഹനുമാന്‍ ഭക്ത് എന്ന പേരിലുള്ള ഐഡിയാണ് പരാതിക്കാരന്‍. ഇയാള്‍ക്ക് ആകെയുള്ളത് മൂന്ന് ഫോളോവേഴ്‌സാണ്.
ലഭ്യമായ വിവരമനുസരിച്ച് ഹനുമാന്‍ ഭക്ത് എന്ന പേരില്‍ @balajikijaiin എന്ന ഐഡിയാണ് സുബൈറിനെതിരേയുള്ള പരാതി ഡല്‍ഹി പോലിസിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തത്. 2018ല്‍ സുബൈര്‍ ചെയ്ത ഒരു പോസ്റ്റ് മതവിദ്വേഷം വമിപ്പിക്കുന്നതെന്ന ആരോപണത്തോടെ ഹനുമാന്‍ ഭക്ത് ഷെയര്‍ ചെയ്തു. 2014ലെ ഹണിമൂണ്‍ ഹോട്ടല്‍ എന്ന സൈന്‍ ബോര്‍ഡ് അതിനുശേഷം ഹനുമാന്‍ ഹോട്ടലെന്ന് മാറ്റി പെയിന്റ് ചെയ്‌തെന്നായിരുന്നു പോസ്റ്റിലെ സൂചന. ഉപയോഗിച്ച ചിത്രം 1983ല്‍ പുറത്തിറങ്ങിയ ഋഷികേശ് മുഖര്‍ജിയുടെ ഹിന്ദി സിനിമ കിസി സെ ന കഹ്നയിലെ ഒരു രംഗവും.
What Zubair tweeted 4 yrs ago — being used now to jail him — is actually a frame from the 1983 cult classic 'Kisi Se Na Kehna' by the great Hrishikesh Mukherjee. None of it is censored to this day and the movie is available in full on YouTube. So what's the case? Well, you know. pic.twitter.com/ImHjg2NWRd
— Aarish Chhabra • ਆਰਿਸ਼ ਛਾਬੜਾ (@aarishc) June 27, 2022
അദ്ദേഹത്തോടൊപ്പം ആള്‍ട്ട് ന്യൂസിലെ പ്രതീക് സിന്‍ഹയും അറസ്റ്റിലായി. സുബൈറിനെ ഒരു ദിവസത്തെ പോലിസ് കസറ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Zubair basically tweeted one frame of this movie from 1980s.
— Noum ಚಾಮ್ಸ್ಕೀ 🥖 #ReleaseZubair (@NoumChomsky) June 27, 2022
Note that the censor board has not censored the scene!
They just need a reason to arrest & scare him & they found one of his meme from 2018!#IStandWithZubair #releasezubair pic.twitter.com/e39odck8Ye
ഐപിസി 295 എ (മതവിശ്വാസങ്ങളെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), സെക്ഷന്‍ 67 (ഇലക്‌ട്രോണിക് രൂപത്തില്‍ അശ്ലീലമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുക) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഉത്തര്‍പ്രദേശ് പോലിസ് മുഹമ്മദ് സുബൈറിനെ അറസ്റ്റുചെയ്തത്. മറ്റൊരു കേസില്‍ ചോദ്യം ചെയ്യലിനായി മുഹമ്മദ് സുബൈറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും അറസ്റ്റുചെയ്യുകയുമായിരുന്നു.
RELATED STORIES
ആര്എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില് കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMTസിഖ് വിമതരെ വേട്ടയാടുന്നതിന് പിന്നില് അമിത് ഷായെന്ന് കാനഡ
30 Oct 2024 4:54 AM GMTഎഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യക്ക് മുന്കൂര് ജാമ്യമില്ല
29 Oct 2024 5:38 AM GMTകളമശേരി ബോംബ് സ്ഫോടനം: ഡൊമിനിക് മാര്ട്ടിനെതിരായ യുഎപിഎ ഒഴിവാക്കി...
28 Oct 2024 6:36 AM GMTഒരു കോടി ലോണ് നല്കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിച്ചു; '...
24 Oct 2024 4:58 PM GMT