Big stories

പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളെങ്കിലും തിരിച്ചുതരുമോ? കണ്ണീരോടെ ഖനിത്തൊഴിലാളികളുടെ ബന്ധുക്കള്‍

പ്രതീക്ഷകളൊക്കെ അസ്തമിച്ചു. 21കാരനായ തന്റെ ഭാര്യാ സഹോദരന്‍ ആഷ് ബഹാദൂര്‍ ലിംബുവിനെ ജീവനോടെ തിരിച്ചുകിട്ടുമെന്ന വിദൂര സാധ്യതപോലും നഷ്ടമായെന്നും കൃഷ്ണ ലിംബു പറഞ്ഞു. അന്ത്യ കര്‍മങ്ങള്‍ക്കായി അവരുടെ മൃതദേഹങ്ങളെങ്കിലും കണ്ടെത്തി പുറത്തെത്തിക്കണമെന്നാണ് അധികൃതരോടുള്ള തന്റെ വിനീതമായ അപേക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളെങ്കിലും തിരിച്ചുതരുമോ?  കണ്ണീരോടെ ഖനിത്തൊഴിലാളികളുടെ ബന്ധുക്കള്‍
X

മേഘാലയയിലെ കിഴക്കന്‍ ജയന്തിയാ ഹില്‍സിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവരെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷകള്‍കള്‍ക്കു മങ്ങലേല്‍ക്കുന്നു. ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളെ 21ാം ദിവസവും കണ്ടെത്താനാവാതെഇരുട്ടില്‍തപ്പുകയാണ് രക്ഷാപ്രവര്‍ത്തക സംഘം. പ്രതീക്ഷകളൊക്കെ അസ്തമിച്ചു. 21കാരനായ തന്റെ ഭാര്യാ സഹോദരന്‍ ആഷ് ബഹാദൂര്‍ ലിംബുവിനെ ജീവനോടെ തിരിച്ചുകിട്ടുമെന്ന വിദൂര സാധ്യതപോലും നഷ്ടമായെന്നും കൃഷ്ണ ലിംബു പറഞ്ഞു. അന്ത്യ കര്‍മങ്ങള്‍ക്കായി അവരുടെ മൃതദേഹങ്ങളെങ്കിലും കണ്ടെത്തി പുറത്തെത്തിക്കണമെന്നാണ് അധികൃതരോടുള്ള തന്റെ വിനീതമായ അപേക്ഷയെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, ഒഡീഷ അഗ്നിശമന സേന ബുധനാഴ്ച ആറു മണിക്കൂര്‍ കൊണ്ട് തുരങ്കത്തിലെ 7.20 ലക്ഷം ജലം വറ്റിച്ചതായി റസ്‌ക്യു ഓപറേഷന്‍ വക്താവ് റെജിനാള്‍ഡ് സുസുംഗി പറഞ്ഞു. ഇതോടെ ഒരു ഉപ തുരങ്കത്തിലെ ജലനിരപ്പ് 1.4 അടി ആയതായും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാവിക സേനാ ഡൈവേഴ്‌സ് സഹായത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ മിനുറ്റില്‍ 500 ഗ്യാലണ്‍ ജലം പുറത്തെത്തിക്കാന്‍ കഴിയുന്ന പമ്പ് വ്യാഴാഴ്ചയോടെ പ്രവര്‍ത്തന സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. 320 അടി താഴ്ചയുള്ള ഖനിയില്‍ നിന്ന് 15 തൊഴിലാളികളെയും പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തൊഴിലാളികളുടേത് എന്ന് കരുതുന്ന മൂന്ന് ഹെല്‍മറ്റുകള്‍ മാത്രമാണ് ഇതുവരെ കിട്ടിയത്. ഡിസംബര്‍ 13നാണ് ജയ്ന്തിയ ഹില്‍സിലെ ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിപ്പോയത്. സംഭവം അറിഞ്ഞതുമുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് കാര്യമായ ഏകോപനമുണ്ടായില്ലെന്ന ആരോപണം ശക്തമാണ്.








Next Story

RELATED STORIES

Share it