- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിജാബ് വിലക്ക്: ഇടക്കാല ഉത്തരവില്ല; വിശാല ബെഞ്ചിന് വിട്ട് കര്‍ണാടക ഹൈക്കോടതി
ബംഗളൂരു: കര്‍ണാടകയിലെ ചില വിദ്യാലയങ്ങളില്‍ ഹിന്ദുത്വ ഭീഷണിയെ തുടര്‍ന്ന് ഹിജാബ് വിലക്കിയതിനെതിരേ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കാതെ കര്‍ണാടക ഹൈക്കോടതി. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതിരുന്ന സിംഗിള്‍ ബഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് വിഷയം വിശാലബഞ്ചിലേക്ക് വിടുകയാണെന്ന് അറിയിച്ചു. ഇടക്കാല ഉത്തരവും വിശാല ബഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് ദീക്ഷിത് ഉത്തരവില്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ സഹായകരമായ ഇടക്കാല വിധി പുറപ്പെടുവിക്കണമെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സഞ്ജയ് ഹെഗ്‌ഡെ, ദേവദത്ത് കാമത്ത് എന്നിവരാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇക്കാര്യം അംഗീകരിച്ചില്ല. ഹിജാബ് യൂനിഫോമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് കര്‍ണാടക സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. കോളജ് അധികൃതര്‍ നിര്‍ദേശിക്കുന്ന യൂനിഫോമിലാണ് വിദ്യാര്‍ത്ഥികള്‍ വരേണ്ടത് എന്നും ഇടക്കാല വിധി പുറപ്പെടുവിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീയൂനിവേഴ്‌സിറ്റി കോളജിലെ അഞ്ച് പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്ത് ആണ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് കെ നവദാഗി കര്‍ണാടക സര്‍ക്കാരിനു വേണ്ടിയും വാദങ്ങള്‍ അവതരിപ്പിച്ചു. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അക്രമങ്ങളും പ്രതിഷേധ പരിപാടികളും ഒഴിവാക്കണമെന്ന് ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ആവശ്യപ്പെട്ടു.
'ചില രാജ്യങ്ങള്‍ നിഷേധസ്വഭാവത്തിലുള്ള മതേതരത്വമാണ് പിന്തുടരുന്നത്. പൊതുസ്ഥലത്ത് മതസ്വത്വം പ്രദര്‍ശിപ്പിക്കാന്‍ അവിടങ്ങളില്‍ അനുവാദമില്ല. എന്നാല്‍, ഇന്ത്യയിലെ മതേതരത്വം അങ്ങനെയല്ല. ഉള്‍ക്കൊള്ളലിന്റെ, പരസ്പര ബഹുമാനത്തിന്റെ മതേതരത്വമാണ് നമ്മുടേത്. എല്ലാ മതങ്ങളെയും രാജ്യം ബഹുമാനിക്കുന്നുണ്ട്'. വാദം അവതരിപ്പിച്ച് ദേവ്ദത്ത് കാമത്ത് കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഈ കുട്ടികള്‍ക്ക് സമാധാനപരമായും സുരക്ഷിതമായും കോളജുകളില്‍ പോകാനുള്ള സാഹചര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കാമത്ത് വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള ഹരജിക്കാര്‍ ഒരുതരത്തിലുമുള്ള പ്രതിഷേധം നടത്തില്ല. എന്നാല്‍, അവര്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ അതിനു തയാറാകുമോ?.
സിഖ് മതവിശ്വാസികളുടെ കാര്യത്തില്‍ ഇന്ത്യയില്‍ മാത്രമല്ല കാനഡയിലെയും ബ്രിട്ടനിലെയും കോടതികളടക്കം അനിവാര്യമായ മതാചരണ(ഇആര്‍പി)ത്തിനുള്ള പ്രത്യേക അനുമതി നല്‍കിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
RELATED STORIES
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT