- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നു; വൈറല്‍ ഡാന്‍സിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരേ 'ലൗ ജിഹാദ്' വിദ്വേഷപ്രചാരണം
''റാ റാ റാസ്പുടിന്‍... ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍...'' എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനൊത്ത് ഡാന്‍സ് ചെയ്ത ജാനകിയുടെയും നവീനിന്റെയും വീഡിയോ വന്‍തോതില്‍ പ്രചരിച്ചിരുന്നു.
'പണ്ട് ചിന്തിക്കില്ലായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിന്തിച്ചേ മതിയാവൂ' എന്നാണ് ഇതിനെ വിമര്‍ശിച്ച ജിനേഷ് പി എസിനോട് വിശ്വന്‍ പിള്ള മറുപടി നല്‍കുന്നത്. മാറുന്ന സാഹചര്യങ്ങളില്‍ ഒരു കരുതല്‍ എല്ലാവര്‍ക്കും നല്ലതാണ് എന്നാണ് സിജോ തെരുവപ്പുഴയുടെ അഭിപ്രായം. 'രണ്ടുപേരുടെയും പേരുകള്‍ കേട്ടപ്പോള്‍ മനസ്സില്‍ തോന്നിയത് ഇതേ ഭയം... ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശ്രദ്ധിച്ചാല്‍ നന്ന്' എന്നാണ് രാധികാമേനോന്‍ ഉപദേശിക്കുന്നത്. 'ഒരു ഹലാല്‍ ലൗ സ്‌റ്റോറി ആവാന്‍ അല്ലെങ്കില്‍ ആയ എല്ലാ സാഹചര്യവും ഉണ്ട്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന വക്കീലിന്റെ മുന്നറിയിപ്പ് വിവാദമാക്കാനേ ജിഹാദി, സുഡാപി, സഖാപി, മതേതറക്കാര്‍ക്ക് താല്‍പര്യം ഉണ്ടാവുള്ളൂ. നമ്മള്‍ കര്‍മം ചെയ്യുക എന്നത് മാത്രം ചിന്തിക്കുന്നതിനാല്‍ അങ്ങയുടെ പ്രവര്‍ത്തനം തുടരുക എന്നാണ് കൃഷ്ണരാജ് എന്നയാള്‍ക്ക് പിന്തുണയുമായി ബിജോയ് മേനോന്‍ ആഹ്വാനം ചെയ്തത്. 'വിദ്യാര്‍ഥികള്‍ എന്ന് കേട്ടപ്പോഴേ തന്നെ തോന്നിയ കാര്യം. നവീന്‍ എന്ന് മാത്രമേ കണ്ടുള്ളൂ, പിന്നീടാണ് റസാഖിന്റെ വെളിപ്പെടുത്തല്‍' എന്നാണ് സജയ് കുമാര്‍ ഗംഗാധരന്റെ കമ്മന്റ്. 'ശ്രദ്ധിച്ചില്ല എങ്കില്‍ അപകടം, കോളജുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും മതംമാറ്റം നടക്കുന്നത്. കാലിക്കറ്റ് മെഡിക്കല്‍ കോളജ് ഇങ്ങനെയുള്ള പരിപാടികള്‍ക്കും പ്രസിദ്ധമെന്ന് പറയുന്നു. അവിടെ പ്രത്യേക പ്രാര്‍ഥനാ സെന്റര്‍ വരെ ഉണ്ടെന്നു കേള്‍ക്കുന്നു' എന്നാണ് രാജഗോപാല്‍ പിയുടെ പ്രതികരണം. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. വീണ്ടും വീണ്ടും ഇര ആകാന്‍ മാത്രം കുറേ ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍. എന്തേ ഇസ് ലാം മതവിഭാഗത്തിലെ ഒരു പെണ്‍കുട്ടിയുടെ ഇങ്ങനെയുള്ള പരിപാടിക്ക് കിട്ടുന്നില്ല എന്നും അദ്ദേഹം ചോദിക്കുന്നു. എന്നാല്‍ ഇത്തരം അഭിപ്രായങ്ങളെ പലരും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
ഒരു ഡാൻസ് കളിച്ചു; അത്രേയുള്ളൂ.. നവീൻ -ജാനകി എന്ന് കേട്ടപ്പോ പ്രശ്നം ഇല്ലായിരുന്നു. നവീന്റെ പേരിന്റെ വാലാണ് ഈ...
Posted by Veena Ranjith on Wednesday, 7 April 2021
'ഒരു ഡാന്‍സ് കളിച്ചു; അത്രേയുള്ളൂ. നവീന്‍-ജാനകി എന്ന് കേട്ടപ്പോ പ്രശ്നം ഇല്ലായിരുന്നു. നവീന്റെ പേരിന്റെ വാലാണ് ഈ ഇളക്കത്തിനു കാരണം. പോസ്റ്റ് ഗംഭീരം; അതിന്റെ കമന്റുകള്‍ അതി ഗംഭീരം. എന്തൊരു ടോക്‌സിക് മനുഷ്യന്മാരാണ് നമുക്കുചുറ്റും! പേടിതോന്നുന്നു!!!'. എന്നാണ് ഇതിനെ വിമര്‍ശിച്ച് വിദ്വേഷ പ്രചാരണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം തൃശൂര്‍ ഗവ. ദന്തല്‍ കോളജിലെ സീനിയര്‍ റെസിഡന്റ് വീണാ രഞ്ജിത്ത് പങ്കുവച്ചത്.
''റാ റാ റാസ്പുടിന്‍... ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍...'' എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനൊത്ത് ഡാന്‍സ് ചെയ്ത ജാനകിയുടെയും നവീനിന്റെയും വീഡിയോ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നവീന്‍ പങ്കുവച്ച വിഡിയോ ആണു തരംഗം തീര്‍ത്തത്. ആശുപത്രിയുടെ മുകള്‍നിലയിലെ വരാന്തയിലാണ് നൃത്തം ചെയ്തത്. ആളുകളുടെ തിരക്കില്ലാത്ത സ്ഥലം എന്ന നിലയിലാണ് ഇവിടെ തിരഞ്ഞെടുത്തത്. വയനാട് സ്വദേശി നവീനും തിരുവനന്തപരും സ്വദേശിനി ജാനകിയുമാണ് നഴ്‌സിങ് യൂനിഫോം ധരിച്ച് ചുവടുവച്ചത്. നവീന്റെ ബാച്ച്‌മേറ്റ് മുഷ്താഖ് ആണു വീഡിയോ ഷൂട്ട് ചെയ്തത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ വീഡിയോ പങ്കുവയ്ക്കുകയും അഭിനനന്ദനമറിയിച്ച് കമന്റിടുകയും ചെയ്തതോടെ വൈറലായ ഇവരുടെ അഭിമുഖങ്ങള്‍ പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു.
'Love Jihad' hate campaign against medical students in viral dance
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT