- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹജ്ജ് 2021: തീര്ഥാടകര് മക്കയിലെത്തിത്തുടങ്ങി; നാളെ വൈകീട്ടോടെ എല്ലാവരെയും മിനയിലെത്തിക്കും
മക്ക: വിശുദ്ധ ഹജ്ജ് കര്മത്തിനായി തീര്ഥാടകര് മക്കയിലെത്തിത്തുടങ്ങി. ആദ്യം സംഘം ഇന്ന് രാവിലെ മസ്ജിദുല് ഹറാമിലെത്തി കര്ശന ആരോഗ്യ മുന്കരുതലുകള്ക്കിടയില് തവാഫുല് ഖൂദും നിര്വഹിച്ച് മിനയിലേക്ക് തിരിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില് കര്ശന ആരോഗ്യ മുന്കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്. സൗദിയിലുള്ള 60000 പേര്ക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്. അതിനാല് തന്നെ രാജ്യത്തെ വിവിധ ഭാഗങ്ങളില് നിന്നുള്ള ഹജ്ജ് തീര്ഥാടകര് മക്കയില് എത്തിത്തുടങ്ങിയിട്ടുണ്ട്. എല്ലാ തീര്ഥാടകരെയും ഞായറാഴ്ച വൈകീട്ട് ആറിനകം മിനയിലെത്തിക്കാനാകാനാണ് അധികൃതരുടെ പദ്ധതി.
Unique Scenes! Tawaaf Al Qudum (Tawaf of Arrival) currently taking place in the Mataaf area of Masjid Al Haram. #Hajj 🕋 2021
Posted by Haramain on Saturday, 17 July 2021
കൊവിഡ് വ്യാപനത്തിന്റെ പശ്ചാലത്തില് സൗദി പൗരന്മാരും സൗദിയില് താമസക്കാരുമായ 60,000 പേര്ക്കാണ് ഈ വര്ഷം ഹജ്ജ് നിര്വഹിക്കാന് അവസരം നല്കിയിട്ടുള്ളത്. കിഴക്കന് പ്രവിശ്യകളില് നിന്നടക്കം പുറപ്പെട്ട ഹാജിമാര് നേരെ മദീന സിയാറത്തിന് ശേഷമാണ് മക്കയിലേക്ക് തിരിക്കുക. കൊവിഡ് പ്രോട്ടോകോളുകള് പൂര്ണമായും പാലിച്ച് തിരക്കുകളില്ലാതെ വ്യക്തമായ ആസൂത്രണത്തോടെയാണ് തീര്ഥാടകരെ പരിപാലിക്കുന്നത്.
മക്കയ്ക്കു സമീപത്തെ നവാരിയ, സാഇദി, ശറാഅ, അല്ഹദാ എന്നിവിടങ്ങളിലെ പാര്ക്കിങ് സ്ഥലങ്ങളിലാണ് ഹജ്ജാാജിമാര്ക്കുള്ള സ്വീകരണ കേന്ദ്രങ്ങള് ഒരുക്കിയിട്ടുള്ളത്. ഇവിടെങ്ങളിലെത്തുന്ന തീര്ഥാടകരെ പരിശോധന പുര്ത്തിയാക്കിയ ശേഷമാണ് ത്വവാഫുല് ഖുദൂമിനായി ഹറമിലേക്ക് കൊണ്ടുപോവും. അതിനു ശേഷമാണ് മിനയിലെത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നായെത്തുന്ന 30 ലക്ഷത്തിലേറെ വിശ്വാസികള് സംഗമിക്കാറുള്ള ഹജ്ജിന് ഇത്തവണ സൗദിയില് നിന്നുള്ള 60,000 പേര്ക്ക് മാത്രമാണ് അനുമതി നല്കിയിട്ടുള്ളത്. തിങ്കളാഴ്ചയാണ് ലോക മഹാ സംഗമമായ അറഫാ ദിനം. മലയാളികള് ഉള്പ്പെടെ സൗദിയില് കഴിയുന്ന നിരവധി വിദേശികള്ക്ക് ഇത്തവണ ഹജ്ജിന് അനുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് പാക്കേജുകളിലായാണ് തീര്ഥാടകരെ തിരഞ്ഞെടുത്തത്.
'Lucky' few start downsized Hajj pilgrimage amid restrictions
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMT