Big stories

കൊവിഡ് മരുന്ന് ഇന്ത്യയിലേക്കും: വിതരണം അഞ്ച് സംസ്ഥാനങ്ങളില്‍; ഒരു കുപ്പിക്ക് 5,700 രൂപ

കൊവിഡ് പ്രതിരോധ മരുന്നുകളുടെ നിര്‍മാണവും വിതരണവും നടത്താന്‍ അനുമതിയുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറ്റേറോ കമ്പനിയാണ് റെംഡെസിവിറിയുടെ 20,000 കുപ്പികള്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് അയച്ചത്.

കൊവിഡ് മരുന്ന് ഇന്ത്യയിലേക്കും: വിതരണം അഞ്ച് സംസ്ഥാനങ്ങളില്‍; ഒരു കുപ്പിക്ക് 5,700 രൂപ
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധന പരീക്ഷണ മരുന്നായ റെംഡെസിവിറിന്റെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക്. കൊവിഡ് പ്രതിരോധ മരുന്നുകളുടെ നിര്‍മാണവും വിതരണവും നടത്താന്‍ അനുമതിയുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറ്റേറോ കമ്പനിയാണ് റെംഡെസിവിറിയുടെ 20,000 കുപ്പികള്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് അയച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യ പരീക്ഷണം നടത്തുക. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ ഹൈദരാബാദിലും മരുന്ന് ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കും. റെംഡെസിവിര്‍ ആന്റി വൈറല്‍ മരുന്നാണ്.

കോവിഫോര്‍ എന്ന പേരിലാണ് മരുന്ന് രാജ്യത്ത് വിപണനത്തിന് എത്തുക. 100 മില്ലീ ഗ്രാം വരുന്ന ഒരു കുപ്പി മരുന്നിന് 5,700 രൂപയാണ് വില. മൂന്നാഴ്ചക്കിടെ ഒരു ലക്ഷം കോവിഫോര്‍ മരുന്ന് കുപ്പികള്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗുരുതരമായ കൊവിഡ് രോഗിക്ക് കുറഞ്ഞത് ആറ് കുപ്പിയെങ്കിലും ആവശ്യമാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. വിശാഖപട്ടണത്തെ ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ് ( എപിഐ) ആണ് ഇന്ത്യയില്‍ മരുന്ന നിര്‍മിക്കുക.

രണ്ടാം ബാച്ചില്‍ കൊല്‍ക്കത്ത, ഇന്‍ഡോര്‍, ഭോപ്പാല്‍, ലക്നൗ, പട്ന, ഭുവന്വേശ്വര്‍, റാഞ്ചി, വിജയവാഡ, കൊച്ചി. തിരുവനന്തപുരം, ഗോവ എന്നി നഗരങ്ങളിലും മരുന്ന് ലഭ്യമാക്കുന്നത് പരിഗണിക്കുമെന്നും കമ്പനി പറയുന്നു. നിലവില്‍ ആശുപത്രികള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവ മുഖേനമാത്രമേ മരുന്ന് ലഭ്യമാവുകയുള്ളു. ചില്ലറ വിപണിയില്‍ മരുന്നി ലഭിക്കില്ലെന്നും ഹെറ്റെറോ ഗ്രൂപ്പ് ഓഫ് കമ്പനി എംഡി വംശി കൃഷ്ണ ബണ്ടിയ പറഞ്ഞു.

ഹെറ്റെറോയ്ക്ക് പുറമേ പ്രമുഖ മരുന്ന് കമ്പനിയായ സിപ്ലയും വൈകാതെ തന്നെ മരുന്ന് വിപണിയില്‍ എത്തിക്കും. റെംഡെസിവിറിന്റെ യഥാര്‍ത്ഥ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി ഗിലാഡുമായി സിപ്ല കരാര്‍ തയ്യാറാക്കിയതായാണ് റിപോര്‍ട്ട്. സിപ്ല 5000 രൂപയില്‍ താഴെ വിലയില്‍ മരുന്ന് വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ വിപണനത്തിന് സിപ്ലയ്ക്കും ഹെറ്റെറോയ്ക്കും ഡ്രഗസ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് 4.73 ലക്ഷം കൊവിഡ് രോഗികളാണുള്ളത്. 14,894 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഇതില്‍ 80 ശതമാനം മരണങ്ങളും മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.

Next Story

RELATED STORIES

Share it