Big stories

ഡെല്‍റ്റയേക്കാള്‍ പലമടങ്ങ് വ്യാപനശേഷി; ബിഎ 2 കൊവിഡ് വകഭേദം അപകടകരമാം വിധം പടര്‍ന്നു പിടിക്കുന്നു

ഒമിക്രോണിന്റെ ബിഎ 3 ഉപവകഭേദം ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ലെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജിത് സിങ് വ്യക്തമാക്കി.

ഡെല്‍റ്റയേക്കാള്‍ പലമടങ്ങ് വ്യാപനശേഷി; ബിഎ 2 കൊവിഡ് വകഭേദം അപകടകരമാം വിധം പടര്‍ന്നു പിടിക്കുന്നു
X

ന്യൂഡല്‍ഹി: കൊവിഡ് മൂന്നാംതരംഗത്തിന് കാരണമായ ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദം രാജ്യത്ത് അപകടകരമാം വിധം പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ2 ആണ് ഇന്ത്യയില്‍ പടര്‍ന്നു കൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അതിവേഗം പടരുന്ന ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി വളരെ കൂടുതലുള്ള ഉപവകഭേദമാണ് ബിഎ2. രാജ്യത്ത് നേരത്തെ തന്നെ കണ്ടെത്തിയതാണ് ഡെല്‍റ്റ വകഭേദം. ഇതിനേക്കാള്‍ വ്യാപനശേഷിയാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം. ഇതിന്റെ രണ്ട് ഉപവകഭേദങ്ങളാണ് ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്തത്. ബിഎ 1 ഉം, ബിഎ 2ഉം. ബിഎ 1 വേരിയന്റിനെ അപേക്ഷിച്ച് ബിഎ 2 വകഭേദം രാജ്യത്ത് പിടിമുറുക്കുകയാണ്.

അതേസമയം ഒമിക്രോണിന്റെ ബിഎ 3 ഉപവകഭേദം ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ലെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജിത് സിങ് വ്യക്തമാക്കി. നേരത്തെ രാജ്യാന്തര യാത്രക്കാരിലെ സാംപിള്‍സ് സീക്വന്‍സിങ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഒമിക്രോണിന്റെ ബിഎ1 ഉപവകഭേദമാണ് കണ്ടെത്തിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ബിഎ2 ഉപവകഭേദം രാജ്യത്ത് കൂടുതലായി കണ്ടുവരുന്നുണ്ട്. ബിഎ 2 വകഭേദം പിടിമുറുക്കുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി കൂടുതലാണ് പുതിയ ഉപവകഭേദത്തിനെന്നും സുജിത് സിങ് പറഞ്ഞു. ഇതുവരെ നടത്തിയ ജീന്‍ സീക്വന്‍സിങ് അനുസരിച്ച് രാജ്യത്ത് ജനുവരിയിലാണ് ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്തത്. ജനുവരിയില്‍ ഇതുവരെ 9672 ഒമൈക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. ബിഎ2 വകഭേദം കൂടുതലായി കാണപ്പെടുന്നത് എഷ്യയിലും യൂറോപ്പിലുമാണ്. രാജ്യത്ത് ഡെല്‍റ്റ വകഭേദത്തിന്റെ ഭീഷണി അവസാനിച്ചിട്ടില്ലെന്നും സുജിത് സിങ് പറഞ്ഞു.

Next Story

RELATED STORIES

Share it