Big stories

ഇനി വഴിപിരിയാം എസ്പി-ബിഎസ്പി സഖ്യം എക്കാലത്തേക്കും പിരിഞ്ഞു

ഇനി വഴിപിരിയാം എസ്പി-ബിഎസ്പി സഖ്യം എക്കാലത്തേക്കും പിരിഞ്ഞു
X

ന്യൂഡല്‍ഹി: മഹാസഖ്യമില്ലാതെ ഇനിയുള്ള തിരഞ്ഞെടുപ്പുകള്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് മല്‍സരിക്കുമെന്ന് ബിഎസ്പി. ഇനി സഖ്യത്തിനില്ലെന്ന ബിഎസ്പി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനത്തിലൂടെ ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യമാണ് എക്കാലത്തേക്കുമായി പിരിഞ്ഞത്. പിരിയുന്നതിനു മുന്നേ, യാദവ് കുടുംബത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചാണ് മായാവതി മഹാസഖ്യത്തിന്റെ കെട്ടഴിച്ചത്.വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് മായാവതി പ്രഖ്യാപിച്ചു. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും മായാവതി പറഞ്ഞു.

ദലിത് വിരുദ്ധമായ നിലപാടുകളുള്ള എസ്പിയുമായി 2012 മുതല്‍ പഴയതെല്ലാം മറന്ന് സഖ്യത്തിലായതാണ്. എന്നാല്‍ അവര്‍ തങ്ങളുടെ മുന്‍നിലപാടുകള്‍ ആവര്‍ത്തിക്കുകയാണ്.സഖ്യം തുടരുന്നതിലൂടെ ബിജെപിയെ തകര്‍ക്കാനാവുമോയെന്ന കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഞങ്ങളെ പ്രേരിപ്പിച്ചു. അത് നടക്കാന്‍ പോകുന്നില്ലെന്ന് ഞങ്ങള്‍ നിഗമനത്തിലെത്തി. അതുകൊണ്ട്, വരുന്ന ചെറുതും വലുതുമായ എല്ലാ തിരഞ്ഞെടുപ്പിലും ബിഎസ്പി ഒറ്റയ്ക്ക് മല്‍സരിക്കും മായാവതി പറഞ്ഞു.

അതേസമയം, വളരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് മായാവതി മഹാസഖ്യത്തിന്റെ കെട്ടഴിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംകളെ സ്ഥാനാര്‍ഥിയാക്കരുതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തന്നോട് പറഞ്ഞിരുന്നതായി മായാവതി ആരോപിച്ചു.മുസ്‌ലിംകള്‍ക്കു ടിക്കറ്റ് നല്‍കരുതെന്നും അവരെ സ്ഥാനാര്‍ഥികളാക്കിയാല്‍ മത ധ്രുവീകരണമുണ്ടാവുമെന്നുമായിരുന്നു അഖിലേഷ് തന്നോട് പറഞ്ഞത്. എന്നാല്‍ താന്‍ അത് അനുസരിച്ചില്ലെന്നും മായാവതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it