- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമാല് ഖഷഗ് ജി വധം: സൗദി സംഘത്തിന് അമേരിക്കയില് പരിശീലനം ലഭിച്ചെന്ന് റിപോര്ട്ട്
അമേരിക്കന് മുന് പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകൂടം 2014ല് അധികാരപ്പെടുത്തിയ സ്വകാര്യ സുരക്ഷാ സംഘമായ ടയര് 1 ഗ്രൂപ്പില് നിന്നാണ് കൊലയാളി സംഘത്തിനു പരിശീലനം ലഭിച്ചത്.
വാഷിങ്ടണ്: സൗദി ഭരണകൂട വിമര്ശകനും മാധ്യമപ്രവര്ത്തകനുമായ ജമാല് ഖഷഗ്ജിയെ തുര്ക്കിയിലെ കൊലപ്പെടുത്തിയ സൗദി സംഘത്തിലെ നാല് അംഗങ്ങള്ക്ക് അമേരിക്കയില് അര്ധസൈനിക പരിശീലനം ലഭിച്ചതായി റിപോര്ട്ട്. ന്യൂയോര്ക്ക് ടൈംസാണ് റിപോര്ട്ട് പുറത്തുവിട്ടത്. യുഎസ് ആസ്ഥാനമായുള്ള വാഷിങ്ടണ് പോസ്റ്റ് ഉള്പ്പെടെയുള്ള മാധ്യമങ്ങളിലെ കോളമിസ്റ്റായ ജമാല് ഖഷഗ്ജിയെ 2018 ഒക്ടോബര് രണ്ടിന് തുര്ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ സൗദി കോണ്സുലേറ്റില് വച്ചാണ് സൗദി അറേബ്യയില് നിന്നുള്ള സംഘം കൊലപ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തില് തന്നെ ഏറെ വിവാദമാവുകയും സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് ഉള്പ്പെടെ പ്രതിക്കൂട്ടിലായതുമായ സംഭവമാണിത്.
അമേരിക്കന് മുന് പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകൂടം 2014ല് അധികാരപ്പെടുത്തിയ സ്വകാര്യ സുരക്ഷാ സംഘമായ ടയര് 1 ഗ്രൂപ്പില് നിന്നാണ് കൊലയാളി സംഘത്തിനു പരിശീലനം ലഭിച്ചത്. ഡൊണാള്ഡ് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം തുടങ്ങുന്നതുവരെ പരിശീലനം തുടര്ന്നുവെന്നാണ് പത്രം പറയുന്നത്. പെന്റഗണിലെ മുതിര്ന്ന തസ്തികയിലേക്ക് അപേക്ഷിച്ചിരുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സെര്ബെറസ് ക്യാപിറ്റല് മാനേജ്മെന്റിന്റെ മാതൃ കമ്പനിയായ ടയര് 1 ഗ്രൂപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് ട്രംപ് ഭരണകൂടത്തിന് നല്കിയ ഒരു രേഖയും ഇതില് ഉദ്ധരിക്കുന്നുണ്ട്. ടയര് 1 ഗ്രൂപ്പ് സൗദി ഏജന്റുമാര്ക്ക് പരിശീലനം നല്കിയിട്ടുണ്ടെന്ന് ലൂയിസ് ബ്രെമര് എന്നയാളാണ് രേഖാമൂലം സ്ഥിരീകരിക്കുന്നത്.
എന്നാല് പരിശീലനം 'സ്വാഭ്വാവിക സംരക്ഷണം' ആണെന്നും 'അവരുടെ തുടര്ന്നുള്ള ക്രൂരമായ പ്രവര്ത്തനങ്ങളുമായി ബന്ധമില്ല' എന്നും അദ്ദേഹം പറയുന്നുണ്ട്. കൊലയാളി സംഘത്തിലെനാല് അംഗങ്ങള്ക്ക് 2017 ല് പരിശീലനം ലഭിച്ചതായും അവരില് രണ്ടുപേര് 2014 ഒക്ടോബര് മുതല് 2015 ജനുവരി വരെ കോഴ്സില് പങ്കെടുത്തിട്ടുണ്ടെന്നും ബ്രെമര് പറഞ്ഞു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ് എഎഫ്പിയുമായി ബന്ധപ്പെട്ടെങ്കിലും അമേരിക്കന് സൈനിക ഉപകരണങ്ങളുടെയും പരിശീലനത്തിന്റെയും ഉപയോഗത്തെ കുറിച്ച് ഇതേക്കുറിച്ച് അഭിപ്രായം പറയാനാവില്ലെന്നുമായിരുന്നു മറുപടി.
ഫെബ്രുവരിയില് പുറത്തിറക്കിയ യുഎസ് റിപോര്ട്ട് അനുസരിച്ച്, സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന്റെ സംരക്ഷണയിലുള്ള ഒരു എലൈറ്റ് യൂനിറ്റിലെ ഏഴ് അംഗങ്ങളാണ് ഖഷഗ്ജിയെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്. അതേസമയം, അമേരിക്കയില് പരിശീലനം നേടിയ നാല് ഓപറേറ്റര്മാര് ഈ യൂനിറ്റില് നിന്നുള്ളവരാണോ എന്ന് കൃത്യമായി ന്യൂയോര്ക്ക് ടൈംസ് വ്യക്തമാക്കിയിട്ടില്ല. വിവാഹ രേഖകളുടെ ആവശ്യാര്ഥം തുര്ക്കിയിലെ സൗദി എംബസിയിലെത്തിയ ജമാല് ഖഷഗ്ജിയെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലാക്കി കടത്തുകയായിരുന്നു. എന്നാല്, മൃതദേഹത്തെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. കൊലപാതകത്തില് ഭരണകൂടത്തിന്റെ പങ്ക് നിഷേധിച്ച സൗദി വിചാരണ നടത്തി അഞ്ച് സൗദി പൗരന്മാര്ക്ക് വധശിക്ഷയും മൂന്ന് പേര്ക്ക് ജയില് ശിക്ഷയും വിധിച്ചെങ്കിലും പിന്നീട് ഇവരുടെ വധശിക്ഷ ഇളവ് ചെയ്തിരുന്നു.
Members Of Saudi Hit Squad That Killed Jamal Khashoggi Were Trained In US: Report
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMT