- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേല്‍ അനുകൂല പേജിനു ലക്ഷക്കണക്കിനു വ്യാജ ലൈക്ക്; ഫേസ് ബുക്കിന്റെ വംശീയനിറം വീണ്ടും പുറത്ത്
വ്യാജ ലൈക്കിന് ഉപയോഗിച്ചത് മലയാളികളുടേത് ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍
ബഷീര്‍ പാമ്പുരുത്തി
കോഴിക്കോട്: ഫലസ്തീനികള്‍ക്കെതിരേ വിശുദ്ധമാസമായ റമദാനിലെ അവസാനരാവുകളിള്‍ ബൈത്തുല്‍ മുഖദ്ദിസില്‍ നിന്നു തുടങ്ങി ഈദുല്‍ ഫിത്വര്‍ ദിനത്തിലും പിന്നിട്ട് ഇസ്രായേല്‍ തുടരുന്ന കൂട്ടക്കുരുതിക്കെതിരേ ലോകവ്യാപക പ്രതിഷേധമുയരുമ്പോള്‍ കുതന്ത്രവുമായി സാമൂഹികമാധ്യമമായ ഫേസ് ബുക്ക് രംഗത്ത്. ഇസ്രായേല്‍ അനുകൂല എഫ് ബി പേജിന് കൃത്രിമമായി ലക്ഷക്കണക്കിന് വ്യാജ ലൈക്കുകള്‍ നല്‍കിയാണ് ഫേസ്ബുക്ക് തങ്ങളുടെ വംശീയനിറം വീണ്ടും പുറത്തുകാട്ടിയിരിക്കുന്നത്. മലയാളികളേട് ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളില്‍ നിന്ന് ജെറുസലേം പ്രയര്‍ ടീം(Jarusalem Prayer team) എന്ന സയണിസ്റ്റ് അനുകൂല എഫ് ബി പേജിന് പൊടുന്നനെ മില്ല്യണ്‍ കണക്കിന് അനുകൂലികളെ സൃഷ്ടിച്ചെടുത്തിട്ടുള്ളത്.
കേരളത്തിലേത് ഉള്‍പ്പെടെ സാധാരണക്കാര്‍ മുതല്‍ മാധ്യമപ്രവര്‍ത്തകരുടെയും ഫലസ്തീന്‍ അനുകൂലികളും ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്കെതിരേ നിരന്തരം ഫേസ് ബുക്കിലൂടെ പ്രതിഷേധിക്കുന്നവരുടെ വരെ അക്കൗണ്ടുകള്‍ ജെറുസലേം പ്രയര്‍ ടീം എന്ന ഫേസ് ബുക്ക് പേജിനു ലൈക്ക് അടിച്ചവരിലുണ്ട്. പലരും ഇക്കാര്യം അറിയുന്നു പോലുമില്ലെന്നതാണു സത്യം. മാത്രമല്ല, പ്രസ്തുത പേജിന് താന്‍ ലൈക്ക് ചെയ്തിട്ടുണ്ടോയെന്നു നോക്കുമ്പോള്‍ അവരുടെ പേര് പ്രത്യക്ഷത്തില്‍ കാണുന്നില്ല. മറ്റുള്ളവര്‍ നോക്കുമ്പോള്‍ ഇത് പ്രത്യക്ഷമാവുന്നുണ്ട്. ഇത്തരത്തില്‍ ഹിന്ദുത്വ-ഇസ്രായേല്‍ വംശീയ വിരുദ്ധ പോസ്റ്റുകള്‍ നിരന്തരം ഇടുന്ന നദീംഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകളില്‍ നിന്ന് സയണിസ്റ്റ് അനുകൂല ഫേസ് ബുക്ക് പേജിന് ലൈക്ക് ചെയ്തിട്ടുണ്ട്. കേരളത്തിലെ നിരവധി മാധ്യമപ്രവര്‍ത്തകരും സാമൂഹിക-രാഷ്ട്രീയ-മത സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ലൈക്ക് ചെയ്തവരുടെ പട്ടികയിലുണ്ട്. ഇവരില്‍ പലരും പ്രസ്തുത പേജ് ഇതുവരെ തുറന്നുനോക്കുക പോലും ചെയ്തിട്ടില്ലെന്നതാണ് കൗതുകം.
നേരത്തേ, ഫലസ്തീനിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഫേസ് ബുക്കിന്റെ ഇത്തരം കുതന്ത്രങ്ങളെ കുറിച്ച് ആരോപണമുന്നയിച്ചിരുന്നു. 2018ല്‍ നിര്‍മിച്ച് ജെറുസലേ പ്രെയര്‍ ടീം എന്ന എഫ്ബി പേജിന് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായാണ് വ്യാപകമായ തോതില്‍ ലൈക്ക് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. യഹൂദ ജനതയെ സംരക്ഷിക്കാനും പ്രതിരോധിക്കാനും ജെറുസലേമിന്റെ സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാനും സിയോണിന്റെ സുഹൃത്തുക്കളെ കെട്ടിപ്പടുക്കുക എന്നതാണ് ജെറുസലേം പ്രാര്‍ത്ഥന സംഘത്തിന്റെ ദൗത്യം എന്നാണ് എഫ്ബി പേജിലുള്ളത്. ഇതിലാണ് കേരളത്തിലെ മുസ് ലിം മത പണ്ഡിതരുടേത് ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകളില്‍ നിന്ന് വ്യാജമായി ലൈക്ക് ചെയ്തിരിക്കുന്നത്. നിലവില്‍ 76 മില്യണിലേറെ പേരാണ് പ്രസ്തുത പേജിനു ലൈക്ക് ചെയ്തിരിക്കുന്നത്. ജൂതവംശജനായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള ഫേസ് ബുക്കഅ ആപ്ലിക്കേഷനെതിരേ നേരത്തെയും ഇത്തരത്തിലുള്ള ആരോപണങ്ങളുയര്‍ന്നിരുന്നു. ഇന്ത്യയില്‍ ഹിന്ദുത്വര്‍ക്കും സംഘപരിവാരത്തിനുമെതിരേയുള്ള പോസ്റ്റുകളും വാര്‍ത്തകളും കമ്മന്റുകളും വ്യാപകമായി മറച്ചുവയ്ക്കുകയോ അത്തരം അക്കൗണ്ടുകള്‍ക്ക് താക്കീത് നല്‍കുകയോ ചെയ്യുന്നത് പതിവായിരുന്നു. തിരഞ്ഞെടുപ്പില്‍ വരെ സാമൂഹിക മാധ്യമങ്ങളിലൂടെ അനുകൂലതരംഗമുണ്ടാക്കിയതായും ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് വീണ്ടും തങ്ങളുടെ വംശീയനിറം ഫേസ് ബുക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരേ ഫേസ് ബുക്കിലൂടെ തന്നെ പലരും മുന്നറിയിപ്പും പ്രതിഷേധവും അറിയിക്കുന്നുണ്ട്.
Millions of fake likes to the pro-Israel page; Facebook's racism is out again
RELATED STORIES
മണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTട്രെയ്ന്‍ വിന്‍ഡോയിലൂടെ ആളെ കയറ്റി പോര്‍ട്ടര്‍: വീഡിയോ വൈറലാവുന്നു
17 Nov 2024 5:24 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMTബിസിനസുകാരന് കത്തുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍-വീഡിയോ
17 Nov 2024 4:54 PM GMTനാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
17 Nov 2024 4:42 PM GMTമണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയം; ബിജെപി സഖ്യ...
17 Nov 2024 3:09 PM GMT