Big stories

പൊളിറ്റിക്കല്‍ ക്രിമിനലിസം: നിലപാടില്‍ ഉറച്ച് ജി സുധാകരന്‍ ;പല പാര്‍ട്ടിയിലുള്ളവര്‍ സംഘത്തിലുണ്ട്

തന്റെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന വ്യക്തിയെയോ അദ്ദേഹത്തിന്റെ ഭാര്യയെയോ താന്‍ അപമാനിച്ചിട്ടില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു.പേഴ്‌സണല്‍ സ്റ്റാഫായിരുന്ന വ്യക്തിയുടെ ഭാര്യയുടെ പേരു പോലും തനിക്ക് അറിയില്ല.അവരെ തനിക്ക് പരിചയവുമില്ല.താന്‍ മതേതര ജീവിതം നയിക്കുന്ന വ്യക്തിയാണ്.തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം വസ്തുതാ വിരുദ്ധമാണ്

പൊളിറ്റിക്കല്‍ ക്രിമിനലിസം: നിലപാടില്‍ ഉറച്ച് ജി സുധാകരന്‍ ;പല പാര്‍ട്ടിയിലുള്ളവര്‍ സംഘത്തിലുണ്ട്
X

ആലപ്പുഴ: പൊളിറ്റിക്കല്‍ ക്രിമിനലിസം എന്ന നിലപാടില്‍ ഉറച്ച് സിപിഎം നേതാവും മന്ത്രിയുമായ ജി സുധാകരന്‍, ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ജി സുധാകരന്‍ തന്റെ മുന്‍ നിലപാട് വീണ്ടും ആവര്‍ത്തിച്ചത്. തന്റെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന വ്യക്തിയെയോ അദ്ദേഹത്തിന്റെ ഭാര്യയെയോ താന്‍ അപമാനിച്ചിട്ടില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു.പേഴ്‌സണല്‍ സ്റ്റാഫായിരുന്ന വ്യക്തിയുടെ ഭാര്യയുടെ പേരു പോലും തനിക്ക് അറിയില്ല.അവരെ തനിക്ക് പരിചയവുമില്ല.താന്‍ മതേതര ജീവിതം നയിക്കുന്ന വ്യക്തിയാണ്.തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം വസ്തുതാ വിരുദ്ധമാണ്.

ഏഴു മാസം ജോലി ചെയ്തപ്പോള്‍ അദ്ദേഹം വേണ്ടത്ര ഓഫിസില്‍ വന്നിട്ടില്ലെന്ന് മനസിലായി. ഇതേ തുടര്‍ന്നാണ് ഒഴിവാക്കിയത്. അത് നടപടിക്രമത്തിന്റെ ഭാഗമാണ്.പേഴ്‌സണല്‍ സ്റ്റാഫായി മന്ത്രിക്ക് ഇഷ്ടമുള്ളവരെ വെയ്ക്കാം മാറ്റാം അത് ചോദ്യം ചെയ്യാന്‍ കഴിയില്ല.ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട ഒരാളെ പ്രത്യേകിച്ച് മറ്റൊന്നും ഇല്ലാതിരിക്കെ ക്രിമിനല്‍ പൊളിറ്റിക്കല്‍ മൂവ് മെന്റിന്റെ ഭാഗമായി തനിക്കെതിരെ ഉപയോഗിച്ചതിനെക്കുറിച്ചാണ് താന്‍ നേരത്തെ പറഞ്ഞത്.അല്ലാതെ അദ്ദേഹത്തെ പറ്റിയോ അദ്ദേഹത്തിന്റെ ഭാര്യയെപ്പറ്റിയോ താന്‍ പറഞ്ഞിട്ടില്ല. ക്രിമിനല്‍ സംഘം അവരെയും ഉപയോഗിച്ചുവെന്നാണ് താന്‍ പറഞ്ഞതെന്നും ജി സുധാകരന്‍ പറഞ്ഞു.നിരപരാധികളായ ഇവരെ തനിക്കെതിരെ ഉപയോഗിക്കുകയായിരുന്നു. തനിക്ക് അവരോട് സഹതാപമാണെന്നും ജി സുധാകരന്‍ പറഞ്ഞു.

തനിക്കെതിരെ ക്രിമിനല്‍ കുറ്റം ചെയ്യാന്‍ ശ്രമിക്കുകയാണ്. തനിക്ക് വേണമെങ്കില്‍ ഇതിനെതിരെ ക്രൈംബ്രാഞ്ചില്‍ പരാതിപ്പെടാം.പക്ഷേ താന്‍ ഒന്നും ചെയ്യുന്നില്ല.രാഷ്ട്രീയ എതിരാളികളെ താന്‍ മുമ്പും നേരിടാന്‍ ശ്രമിച്ചിട്ടില്ല.തനിക്കെതിരായ പരാതിക്കു പിന്നില്‍ ഒരു സംഘം തന്നെയുണ്ട്. ജില്ലയുടെ പലഭാഗങ്ങളിലുള്ളവരാണ് ഇതിലുള്ളത്.പല പാര്‍ട്ടിയില്‍ പെട്ടവര്‍ ഇതിലുണ്ട്. ഇക്കാര്യം താന്‍ നേരത്തെയും പറഞ്ഞിട്ടുണ്ടെന്നും ജി സുധാകരന്‍ വ്യക്തമാക്കി.പൊളിറ്റിക്കല്‍ ക്രിമിനല്‍ സംഘത്തില്‍ സിപിഎമ്മില്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ വെച്ചു പൊറിപ്പിക്കില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

ഇത് എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്.മാധ്യമ ലോകം ഇത്തരക്കാരെ സഹായിക്കരുതെന്നും ജി സുധാകരന്‍ വ്യക്തമാക്കി.തന്നെ എന്തിനാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നാണ് തനിക്ക് മനസിലാകാത്തത്. താന്‍ വികസനത്തിനൊപ്പമാണ് നില്‍ക്കുന്നത്. തന്നെ ഏല്‍പ്പിച്ച ദൗത്യം താന്‍ ഭംഗിയായിട്ടാണ് നിര്‍വ്വഹിച്ചത്. ഒരു തരത്തിലുള്ള സാമ്പത്തിക ആരോപണവും തനിക്കെതിരെ ഉണ്ടായിട്ടില്ല.തനിക്ക് ജീവിക്കാനാവശ്യമായ പണം തന്റെയും ഭാര്യയുടെയും പെന്‍ഷനിലൂടെ ലഭിക്കുന്നുണ്ട്.മകന് വിദേശത്ത് നല്ല ജോലിയുണ്ട്.താന്‍ മറ്റുള്ളവരെ എല്ലാ വിധത്തിലും സഹായിക്കുകയാണ് ചെയ്യാറുള്ളത്.കോണ്‍ഗ്രസുകാരെ പ്പോലും സഹായിച്ചിട്ടുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.

തനിക്ക് ആരോടും പ്രതികാര ബുദ്ധിയൊന്നുമില്ല.തന്റെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന വ്യക്തിക്കെതിരെപോലും നടപടിയെടുക്കാന്‍ താന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കി.തിരുത്തണമെന്ന് അഭിപ്രായമുണ്ട് അതിന്റെ പേരില്‍ തന്നെയും തന്റെ കുടുംബത്തെയും ഇത്തരത്തില്‍ ആക്ഷേപിക്കാന്‍ പാടില്ല.തന്നെ കുറിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കരുതെന്നും വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് അന്വേഷിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു.55 വര്‍ഷത്തിലധികമായി പൊതുരംഗത്തള്ള തന്നെ ഇത്തരത്തിലുള്ള സംഘം വിചാരിച്ചാലൊന്നും അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.സംശുദ്ധ രാഷ്ടീയത്തെ തകര്‍ക്കണമെന്ന ഗുഢലക്ഷ്യമാണിവര്‍ക്കെന്നും സുധാകരന്‍ പറഞ്ഞു.

അഴിമതി രഹിത രാഷ്ട്രീയം ഇവിടെ വളരാന്‍ പാടില്ലെന്നാണ് ഇവരുടെ ലക്ഷ്യം ഒരു പണിയുമെടുക്കാതെ പലവിധക്കാരുമായി സഹകരിച്ച് പണമുണ്ടാക്കണമെന്നതാണ് ഇവരുടെ ആഗ്രഹം. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണത്തെക്കുറിച്ച് തങ്ങളുടെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ രേഖയുണ്ട്.രാഷ്ട്രീയത്തിലെ ക്രിമിനല്‍ വല്‍ക്കരണം ബൂര്‍ഷ്വാ സമൂഹത്തിന്റെ സൃഷ്ടിയാണ്.പണം കൊണ്ട് എന്തും ചെയ്യാമെന്ന സംസ്‌കാരമാണ് മുതലാളിത്ത സംസ്‌കാരം.അതിന് കമ്മ്യൂണിസ്റ്റുകാര്‍ ഇരയാകാന്‍ പാടില്ലെന്ന ജാഗ്രതയാണ് താന്‍ പറഞ്ഞത്. ഇത് കേള്‍ക്കുന്നവര്‍ ഞെട്ടുന്നത് അവര്‍ രേഖ വായിക്കാത്തതുകൊണ്ടാണെന്നും ഇവര്‍ ആദ്യം രേഖ വായിച്ചു നോക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു. താന്‍ യഥാര്‍ഥ കമ്മ്യൂണിസ്റ്റാണ്. മരിക്കുന്നതവുരെ ഒരു വീഴ്ചയും അതില്‍ ഉണ്ടാകില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it