- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാലുമിനുട്ട് കൊണ്ട് കാര്‍ഷിക ബില്ല് പിന്‍വലിച്ച് മോദി സര്‍ക്കാര്‍: കര്‍ഷക സമരത്തെ ചോരയില്‍മുക്കി കൊല്ലാന്‍ ശ്രമിച്ചത് എന്തിനായിരുന്നു
ലോകസഭയില്‍ 12.06ന് അവതരിപ്പിക്കപ്പെട്ട 'കാര്‍ഷിക നിയമം പിന്‍വലിക്കല്‍ ബില്ല് 2021' ഇച്ചക്ക് 12.10ന് ശബ്ദവോട്ടോടെ പാസാവുകയായിരുന്നു. വെറും നാലു മിനുട്ട് നേരമാണ് സഭയില്‍ ബില്ല് അവതരിപ്പിക്കപ്പെട്ട് പാസാക്കിയെടുക്കാ വേണ്ടിവന്നത്
ന്യൂഡല്‍ഹി: ചര്‍ച്ചപോലുമില്ലാതെ വെറും നാലുമിനുട്ട് കൊണ്ട് വിവാദ കാര്‍ഷിക ബില്ല് പാര്‍ലമെന്റില്‍ പിന്‍വലിച്ച മോദി സര്‍ക്കാര്‍ കര്‍ഷക സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത് എന്തിനായിരുന്നു. 700 ഓളം കര്‍ഷകരുടെ വിലപ്പെട്ട ജീവനുകളാണ് ഡല്‍ഹിയിലും സിംഘുവിലും ഇതര സമരവേദികളിലുമായി സമരകാലത്ത് പൊലിഞ്ഞത്. കര്‍ഷകര്‍ ഒരുവര്‍ഷം നീണ്ട സമരം നടത്തിയിട്ടും പിന്‍വലിക്കാത്ത വിവാദ കാര്‍ഷിക ബിലിലെ സുപ്രധാനവും കര്‍ഷക വിരുദ്ധവുമായ മൂന്ന് ബില്ലുകളും യാതൊരു ചര്‍ച്ചകള്‍ക്കും മുതിരാതെ പിന്‍വലിച്ചതായി കേന്ദ്ര കൃഷിമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുകയായിരുന്നു. ലോകസഭയില്‍ 12.06ന് അവതരിപ്പിക്കപ്പെട്ട 'കാര്‍ഷിക നിയമം പിന്‍വലിക്കല്‍ ബില്ല് 2021' ഇച്ചക്ക് 12.10ന് ശബ്ദവോട്ടോടെ പാസാവുകയായിരുന്നു. വെറും നാലു മിനുട്ട് നേരമാണ് സഭയില്‍ ബില്ല് അവതരിപ്പിക്കപ്പെട്ട് പാസാക്കിയെടുക്കാ വേണ്ടിവന്നത്. പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് ലോക്‌സഭ പാസാക്കിയത്. ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കാണ്ടാണ് ബില്ല് പാസാക്കിയത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ഇന്നു ബില്‍ അവതരിപ്പിച്ചത്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രം അവതരിപ്പിച്ചത് ഒറ്റ ബില്ലാണ്. ബില്ലിന്‍മേല്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളുകയുമായിരുന്നു. ഇതെത്തുടര്‍ന്ന് സഭയില്‍ കനത്ത ബഹളമുണ്ടായി. രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്കുവേണ്ടി കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. കര്‍ഷകരെ ദ്രോഹിക്കാനാണ് സര്‍ക്കാര്‍ വിവാദ നിയമം പാസാക്കിയതെന്നും ചൗധരി വിമര്‍ശിച്ചു. നേരത്തെ, ഈ ശീതകാല സമ്മേളനം പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുകയാണ് രാജ്യം. പാര്‍ലമെന്റ് സമ്മേളനം സുഗമമായിരിക്കാനാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ വേണം. ജനഹിതം അനുസരിച്ചുള്ള തീരുമാനങ്ങളുണ്ടാവും. എല്ലാ ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഉത്തരം നല്‍കുമെന്ന് മോദി വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പ്രതിഷേധങ്ങളോടെയാണ് തുടങ്ങിയത്. കാര്‍ഷിക ബില്ല് പിന്‍വലിക്കുമെന്ന് പ്രഖ്യാപനം നരേന്ദ്ര മോദി നടത്തിയെങ്കിലും സമരത്തില്‍ നിന്നു കര്‍ഷകര്‍ പിന്മാറിയിരുന്നില്ല.പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ച് പാസാക്കുന്നത്വരേ സമരം തുടരുമെന്നു കര്‍ഷക സംഘടനകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് കര്‍ഷക സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തും.വിവാദ കാര്‍ഷിക ബില്ല് പിന്‍ വലിച്ചുകൊണ്ടുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസയ വിവരമറിഞ്ഞ് കര്‍ഷകര്‍ സമര പന്തലില്‍ മധുരം വിളമ്പി ആഘോഷിച്ചു.
RELATED STORIES
യെമനിലെ ഗസ അനുകൂല റാലിക്ക് സമീപം വ്യോമാക്രമണം നടത്തി യുഎസും...
10 Jan 2025 4:34 PM GMTപെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര് അറസ്റ്റില്‍; അധ്യാപകരും...
10 Jan 2025 3:56 PM GMTനാല് എംഎല്‍എമാരെ കൂടി കൊണ്ടുവരാമെന്ന് പി വി അന്‍വര്‍; മമത ബാനര്‍ജി...
10 Jan 2025 3:37 PM GMTഅഞ്ച് വര്‍ഷത്തിനുള്ളില്‍ 60ലേറെ പേര് പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 40...
10 Jan 2025 3:22 PM GMTകണ്ണൂരില്‍ 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു
10 Jan 2025 3:18 PM GMTപാലക്കാട് ജപ്തി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
10 Jan 2025 3:15 PM GMT