Big stories

കെ എം ഷാജിയുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയ പണവും രേഖകളും കോടതിക്ക് കൈമാറി

കെ എം ഷാജിയുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയ പണവും രേഖകളും കോടതിക്ക് കൈമാറി
X

കോഴിക്കോട്: കെ എം ഷാജി എംഎല്‍എയുടെ കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍ നിന്ന് കണ്ടെടുത്ത പണവും രേഖകളും വിജിലന്‍സ് അന്വേഷണ സംഘം കോഴിക്കോട് വിജിലന്‍സ് കോടതിക്ക് കൈമാറി. ആകെ 48 ലക്ഷത്തിലധികം രൂപയും 77 രേഖകളും കണ്ടെത്തിയെന്നാണ് ഡിവൈഎസ്പി ജോണ്‍സന്‍ നല്‍കിയ റിപോര്‍ട്ടിലുള്ളത്. ഇതുസംബന്ധിച്ച വിശദമായ അന്വേഷണ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. കെ എം ഷാജിയെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്നും അന്വേഷണ സംഘം അറിയിച്ചു.

കെ എം ഷാജിയുടെ വീടിന്റെ ഗേറ്റ്(എഎന്‍ഐ)



അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് കേസെടുത്തതിനു പിന്നാലെ ഏപ്രില്‍ 13ന് കെ എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെയും കണ്ണൂര്‍ ചാലാട് മണലിലെയും വീടുകളില്‍ ഒരേസമയം പരിശോധന നടത്തിയത്. കോഴിക്കോട് വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഷാജിയുടെ അലവിലെ വീട്ടില്‍ നിന്ന് അരക്കോടി രൂപയും മാലൂര്‍കുന്നിലെ വീട്ടില്‍ നിന്ന് വിദേശകറന്‍സികളും സ്വര്‍ണാഭരണങ്ങളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.

അഴീക്കോട് നിന്ന് ആദ്യമായി എംഎല്‍എ ആയ ശേഷം 28 തവണ ഷാജി വിദേശ യാത്ര നടത്തിയതിന്റെ രേഖകളും കണ്ടെടുത്തിരുന്നു. 72 രേഖകളും 39,000 രൂപയും 40 പവനിലേറെ സ്വര്‍ണവും കണ്ടെടുത്തിരുന്നു. മാലൂര്‍കുന്നിലെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വിദേശ കറന്‍സികള്‍ കുട്ടികളുടെ ശേഖരമാണെന്നായിരുന്നു ഷാജി വിജിലന്‍സിനെ അറിയിച്ചത്. മഹസറില്‍ രേഖപ്പെടുത്തിയ ശേഷം വീട്ടില്‍ തിരികെ വച്ചു. ഇതിനു അഴീക്കോട്ടെ വീട്ടില്‍ നിന്നു കണ്ടെടുത്ത തുക ബന്ധുവിന്റെ ഭൂമി ഇടപാടിനു വേണ്ടി കൊണ്ടുവച്ച പണമാണെന്നും മതിയായ രേഖകളുണ്ടെന്നും ഇത് തെളിയിക്കാന്‍ ഒരു ദിവസത്തെ സാവകാശം വേണമെന്നുമായിരുന്നു ഷാജി ആദ്യം അറിയിച്ചിരുന്നത്. പിന്നീട് തിരഞ്ഞെടുപ്പ് സംബന്ധിച്ച് പിരിച്ച തുകയെന്നും പറഞ്ഞിരുന്നു. ഏതായാലും പ്ലസ് ടു കോഴക്കേസിനു തൊട്ടുപിന്നാലെ ഇഡിയുടെ പരിശോധനയും വിജിലന്‍സിന്റെ പരിശോധനയില്‍ രേഖകളില്ലാത്ത പണം കണ്ടെത്തിയതുമെല്ലാം ഷാജിക്ക് കുരുക്കാവുമെന്നാണു വിലയിരുത്തപ്പെടുന്നത്. അന്വേഷണ സംഘം താമസിയാതെ ഷാജിയെ ചോദ്യംചെയ്യുമെന്നാണ് സൂചന.

Money and documents found from KM Shaji's house were handed over to the court

Next Story

RELATED STORIES

Share it