- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഠത്തില്‍ വച്ച് കടന്നുപിടിച്ചു; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗിക ആരോപണവുമായി മറ്റൊരു കന്യാസ്ത്രീ
നേരത്തെ ബിഷപ്പ് പ്രതിയായ ബലാത്സംഗ കേസിലെ 14ാം സാക്ഷിയായ കന്യാസ്ത്രീയാണ് ആരോപണവുമായി മുന്നോട്ട് വന്നത്.

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ വീണ്ടും ലൈംഗിക ആരോപണം. നേരത്തെ ബിഷപ്പ് പ്രതിയായ ബലാത്സംഗ കേസിലെ 14ാം സാക്ഷിയായ കന്യാസ്ത്രീയാണ് ആരോപണവുമായി മുന്നോട്ട് വന്നത്.
മഠത്തില്‍ വച്ച് ബിഷപ്പ് ഒരിക്കല്‍ തന്നെ കടന്നു പിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീയുടെ സാക്ഷിമൊഴിയിലുണ്ട്. വിഡീയോകോളില്‍ തന്റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും കന്യാസ്ത്രി മൊഴി നല്‍കി.
ഫോണിലൂടെ തുടര്‍ച്ചയായി അശ്ലീലം സംസാരിക്കുകയും ബിഷപ്പിന്റെ ശരീരഭാഗങ്ങള്‍ വീഡിയോ കോളിലൂടെ കാണിക്കുകയും ചെയ്തു. ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പോലിസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരേ മൊഴി നല്‍കിയത്. ഗുരുതരമായ പരാതി ഉന്നയിച്ചിട്ടും പോലിസ് കേസെടുത്തില്ലെന്നാണ് ഉയരുന്ന ആരോപണം. പരാതിയുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് കന്യാസ്ത്രീ അറിയിച്ചെന്നും അതിനാലാണ് കേസ് എടുക്കാതിരുന്നതെന്നുമാണ് പോലിസ് ഭാഷ്യം.
RELATED STORIES
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന് വെട്ടിക്കൊന്നു
3 Jun 2025 1:25 AM GMTഎസ്ഡിപിഐ സ്ഥാനാര്‍ഥി പര്യടനം നടത്തി
2 Jun 2025 4:34 PM GMTപി വി അന്‍വറിന് 34 കോടിയുടെ ആസ്തി; ബാധ്യത 20 കോടി
2 Jun 2025 1:43 PM GMTമനോജ് ഏബ്രഹാമിനെ ഡിജിപിയാക്കരുതെന്ന് ഹൈക്കോടതിയില്‍ ഹരജി
2 Jun 2025 1:25 PM GMTഅരിയില്‍ ഷുക്കൂര്‍ വധക്കേസ്: സാക്ഷികളെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍...
2 Jun 2025 12:33 PM GMTജാതി സെന്‍സസ് നടത്തുന്നതില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്മാറണം:...
2 Jun 2025 12:15 PM GMT