Big stories

സ്ത്രീ പള്ളിപ്രവേശം: പിന്തുണച്ച് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിനെ ഇസ്ലാമിക നിയമം വിലക്കുന്നില്ലെന്നും സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തിനിയമ ബോര്‍ഡ് ചൂണ്ടിക്കാട്ടി.

സ്ത്രീ പള്ളിപ്രവേശം: പിന്തുണച്ച് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്
X

ന്യൂഡല്‍ഹി: സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്.സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിനെ ഇസ്ലാമിക നിയമം വിലക്കുന്നില്ലെന്നും സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തിനിയമ ബോര്‍ഡ് ചൂണ്ടിക്കാട്ടി. മറിച്ചുള്ള ഫത് വകള്‍ അവഗണിക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ഇസ്‌ലാമിക മതഗ്രന്ഥങ്ങള്‍ പള്ളിപ്രവേശം എതിര്‍ക്കുന്നില്ലെന്നും ബോര്‍ഡ് വിശദീകരിച്ചു.മതാചാരങ്ങള്‍ക്കുള്ള മൗലിക അവകാശത്തില്‍ വിശാല ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ സത്യവാങ്മൂലം.

മുസ്‌ലിം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് മുസ്‌ലിം ജമാഅത്ത് വിലക്കുന്നു എന്നത് തെറ്റിദ്ധാരണയാണെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം കമാല്‍ ഫറൂഖി നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ പള്ളികളിലും സ്ത്രീകള്‍ക്കായുള്ള സൗകര്യങ്ങളോ സുരക്ഷയോ ഇല്ല. അതിനാല്‍ തന്നെ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


Next Story

RELATED STORIES

Share it