- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിം ജനസംഖ്യാ വര്‍ധനവ് സുരക്ഷാ ഭീഷണി; വംശീയ അധിക്ഷേപവുമായി ഓങ്‌സാന്‍ സൂചി
മുസ്‌ലിം ജനസംഖ്യാ വര്‍ധനവ് സഹവര്‍ത്തിത്വത്തിന് ഭീഷണിയാവുന്നുവെന്നായിരുന്നു സൂചിയുടെ പരാമര്‍ശം. ഹംഗറിയില്‍ സന്ദര്‍ശനത്തിനെത്തിയ സൂചി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാനുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് വംശീയ അധിക്ഷേപം നടത്തിയത്.
മുസ്‌ലിംങ്ങള്‍ക്കെതിരേ കടുത്ത വംശീയ അധിക്ഷേപവുമായി മ്യാന്‍മാര്‍ സ്‌റ്റേറ്റ് കൗണ്‍സലറും സമാധാന നൊബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂചി. കുടിയേറ്റക്കാരും മുസ്‌ലിം ജനസംഖ്യ വര്‍ധനവും സുരക്ഷാ ഭീഷണിയാണെന്ന് സൂചി പറഞ്ഞു. മുസ്‌ലിം ജനസംഖ്യാ വര്‍ധനവ് സഹവര്‍ത്തിത്വത്തിന് ഭീഷണിയാവുന്നുവെന്നായിരുന്നു സൂചിയുടെ പരാമര്‍ശം. ഹംഗറിയില്‍ സന്ദര്‍ശനത്തിനെത്തിയ സൂചി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാനുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് വംശീയ അധിക്ഷേപം നടത്തിയത്.
ഇരു രാജ്യങ്ങള്‍ക്കും അവരുടെ മേഖലയായ സൗത്ത് ഈസ്റ്റ് ഏഷ്യയും യൂറോപ്പും നേരിടുന്ന ഏറ്റവും വലിയ ഭീഷണി കുടിയേറ്റമാണെന്ന് പ്രസ്താവന പറയുന്നു. മുസ്‌ലിം ജനസംഖ്യാ വര്‍ധനവ് ഈ മേഖലയില്‍ സഹവര്‍ത്തിത്വത്തിന് ഭീഷണിയാവുന്നുവെന്നും ഇരു നേതാക്കളും പറയുന്നു.
കടുത്ത അഭയാര്‍ത്ഥി വിരുദ്ധനായ ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്റെ വംശീയ പ്രസ്താവനകള്‍ നേരത്തെ വലിയ വിവാദമായിരുന്നു. മുസ്‌ലിം അഭയാര്‍ത്ഥികള്‍ അധിനിവേശക്കാരാണെന്നും എല്ലാ ഭീകരവാദികളും കുടിയേറ്റക്കാരാണെന്നും വിക്ടര്‍ ഒര്‍ബാന്‍ നേരത്തെ പറഞ്ഞിരുന്നു.
RELATED STORIES
ക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTഇറ്റലിക്ക് ഇക്കുറിയെങ്കിലും ലോകകപ്പ് യോഗ്യത നേടണം; ജനാരോ ഗട്ടുസോ...
16 Jun 2025 8:08 AM GMT