- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുട്ടില്‍ മരംകൊള്ള: എസ് ഡിപി ഐ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു
5000 കോടി രൂപയുടെ മരം നശിപ്പിച്ചു, ഒരു ഉത്തരവിന്റെ മറവില്‍ നടന്നത് വന്‍ മരം കൊള്ള, ആദിവാസികളെ നിരന്തരം ചൂഷണം ചെയ്തു, യഥാര്‍ഥ വില്ലന്‍ സിപിഐയെന്ന് വ്യക്തം
കല്‍പ്പറ്റ: വയനാട് മുട്ടില്‍ മരംകൊള്ള നടന്ന സ്ഥലവും സമീപ പ്രദേശങ്ങളും എസ് ഡിപി ഐ നേതാക്കള്‍ സന്ദര്‍ശിച്ചു. എസ് ഡിപി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, സംസ്ഥാന സമിതിയംഗം പി ആര്‍ കൃഷ്ണന്‍ കുട്ടി, വയനാട് ജില്ലാ പ്രസിഡന്റ് ടി അബ്ദുന്നാസിര്‍, സെക്രട്ടറി ഉസ്മാന്‍ തുടങ്ങിയ നേതാക്കളാണ് സ്ഥലം സന്ദര്‍ശിച്ച്് പ്രദേശവാസികളില്‍ നിന്നു വിവരങ്ങള്‍ തേടിയത്. ആദിവാസികളെയും അവരുടെ നിരക്ഷരതയെയും ചൂഷണം ചെയ്താണ് വന്‍ കൊള്ള നടത്തിയതെന്നും സര്‍ക്കാര്‍ പറയുന്നതു പോലെ 500 കോടിയുടേതല്ല അതിന്റെ പത്തിരട്ടി 5000 കോടിയുടെ മരങ്ങള്‍ നശിപ്പിച്ചിച്ചതായും പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ഒരു ഉത്തരവിന്റെ മറവില്‍ പലയിടത്തുമായാണ് മരം കൊള്ള നടന്നത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കോടികളുടെ മരമാണ് മുറിച്ചത്. ഇതില്‍ യഥാര്‍ത്ഥ വില്ലന്‍ സിപി ഐ ആണെന്ന് പറയേണ്ടി വരും. റവന്യൂ, വനം വകുപ്പുകള്‍ കൈവശം വച്ചാണ് തട്ടിപ്പ് നടത്തിയത്. മുന്‍ സര്‍ക്കാരിനും പുതിയ സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുച്ഛമായ വില പറയുകയും അതിന്റെ പത്തിലൊന്ന് പോലും നല്‍കാതെയാണ് കൊള്ള നടത്തിയത്. ഇത്തരം ചൂഷണം തടയാന്‍ വനംകൊള്ളക്കാരില്‍ നിന്നും വനം മാഫിയയില്‍ നിന്നും മോചിപ്പിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് താല്‍പര്യമില്ല. ആമസോണ്‍ കാട് കത്തിയപ്പോള്‍ പ്രതിഷേധിച്ചവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
രേഖകളെല്ലാം ശരിയാക്കിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് വില്ലേജ് ഓഫിസില്‍ പോവണോയെന്ന് ചോദിച്ചപ്പോള്‍ അതെല്ലാം ശരിയാക്കി തരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ആദിവാസി കുടുംബത്തിലെ സ്ത്രീകള്‍ നേതാക്കളോട് പറഞ്ഞു. കേസ് വരികയാണെങ്കില്‍ നേരിടും. തെറ്റ് ചെയ്യാത്തതിനാല്‍ കോടതിയില്‍ ഇക്കാര്യങ്ങളെല്ലാം പറയുമെന്നും അവര്‍ പറഞ്ഞു.
Muttil tree looting: SDPI leaders visit the place
RELATED STORIES
കേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT