- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ഭയാനകമെന്ന് നാസ; ബഹിരാകാശ കേന്ദ്രത്തിന് ഭീഷണി
പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് ഭയാനകമായ നടപടിയാണെന്ന് ബഹിരാകാശ ഏജന്‍സിയായ നാസയുടെ തലവന്‍ ജിം െ്രെബഡന്‍സ്‌റ്റൈന്‍ പറഞ്ഞു.
വാഷിങ്ടണ്‍: ഇന്ത്യ അടുത്തിടെ നടത്തിയ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണം ബഹിരാകാശ യാത്രികര്‍ക്ക് കടുത്ത ഭീഷണിയാവുമെന്ന് നാസ. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് ഭയാനകമായ നടപടിയാണെന്ന് ബഹിരാകാശ ഏജന്‍സിയായ നാസയുടെ തലവന്‍ ജിം െ്രെബഡന്‍സ്‌റ്റൈന്‍ പറഞ്ഞു. ഇന്ത്യ നടത്തിയ പരീക്ഷണത്തിന് നാലു ദിവസത്തിനു ശേഷം നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചു. ഈ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ജിം െ്രെബഡന്‍സ്‌റ്റൈന്‍ ചൂണ്ടിക്കാട്ടി. ബഹിരാകാശത്ത് ചിതറി നടക്കുന്ന അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ട്.
ബഹിരാകാശത്ത് ചിതറിയ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. എന്നാല്‍, വളരെ ചെറിയ കഷണങ്ങള്‍ കണ്ടെത്തുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയില്‍നിന്ന് 300 കിലോമീറ്റര്‍ മാത്രം അകലെസ്ഥിതിചെയ്യുന്ന കൃത്രിമോപഗ്രഹമാണ് ഇന്ത്യ തകര്‍ത്തത്. ബഹിരാകാശ നിലയത്തില്‍നിന്ന് ഏറെ താഴെയാണ് ഈ ഉപഗ്രഹം. എന്നാല്‍, ചിതറിയ ഉപഗ്രഹ ഭാഗങ്ങളില്‍ 24 കഷ്ണങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേയ്ക്ക് എത്തി. ഇന്ത്യയുടെ പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനം വര്‍ധിപ്പിച്ചെന്നും െ്രെബഡന്‍സ്‌റ്റൈന്‍ പറഞ്ഞു.
ഭാവിയിലെ മനുഷ്യന്റെ ബഹിരാകാശ യാത്രകള്‍ക്ക് ഇത്തരം മാലിന്യങ്ങള്‍ ഗുണകരമല്ല. ഇത് വളരെ ഭയാനകമായ സാഹചര്യമാണ്. അസ്വീകാര്യമായ ഇത്തരം നടപടികള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാസ കൂടുതല്‍ പഠനം നടത്തുമന്നും െ്രെബഡന്‍സ്‌റ്റൈന്‍ പറഞ്ഞു.
10 സെന്റിമീറ്ററില്‍ അധികം വലിപ്പമുള്ള 23,000ഓളം വസ്തുക്കള്‍ ബഹിരാകാശത്ത് ഒഴുകിനടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2007ല്‍ ചൈന നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തില്‍ രൂപപ്പട്ടതാണ് ഇതില്‍ 3000 വസ്തുക്കള്‍.
2012ല്‍ തന്നെ ഉപഗ്രഹവേധ മിസൈല്‍ പ്രയോഗിക്കാനുള്ള ശേഷി ഇന്ത്യ കൈവരിച്ചിരുന്നെങ്കിലും ബഹിരാകാശ മാലിന്യ സാധ്യത കണക്കിലെടുത്താണ് ഇന്ത്യ അത് പരീക്ഷിക്കാതിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാര്‍ത്ത സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ പരീക്ഷണം നടത്തിയതെന്ന് ആക്ഷേപമുയരുന്നുണ്ട്.
RELATED STORIES
മുഖ്യമന്ത്രിക്കും പോലിസിനും നന്ദി അറിയിച്ച് ഹണി റോസ്
8 Jan 2025 12:57 PM GMTഭീമ കൊറെഗാവ് കേസ്: റോണ വില്‍സനും സുധീര്‍ ധവാലെയ്ക്കും ജാമ്യം ; ആറു...
8 Jan 2025 12:53 PM GMTചാംപ്യന്‍സ് ട്രോഫി; പാകിസ്താനിലെ ഒരുക്കങ്ങള്‍ പാതി വഴി; വേദി...
8 Jan 2025 12:40 PM GMT''കസേര പിടിച്ചിടാന്‍ പോലും യുവജനോത്സവത്തില്‍ പങ്കെടുത്തിട്ടില്ല, വേദി...
8 Jan 2025 12:34 PM GMT''പരാതി നല്കാന് എത്തിയ യുവതിക്ക് ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ്...
8 Jan 2025 12:25 PM GMTഎമര്‍ജന്‍സി സിനിമ കാണാന്‍ പ്രിയങ്കാ ഗാന്ധിയെ ക്ഷണിച്ച് കങ്കണാ റണാവത്ത്
8 Jan 2025 12:21 PM GMT