- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയ മാധ്യമങ്ങളില്‍ താരമായി എസ്ഡിപിഐ വാമനപുരം സ്ഥാനാര്‍ഥി അജ്മല്‍ ഇസ്മാഈല്‍
പോരാട്ടവഴികളില്‍ വിസ്മയമായി എസ്ഡിപിഐ സ്ഥാനാര്‍ഥി
തിരുവനന്തപുരം: ദേശീയ വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞ് വാമനപുരം മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി അജ്മല്‍ ഇസ്മാഈല്‍. മഹാപ്രളയ കാലത്ത്, സ്വന്തം ജീവന്‍പോലും നോക്കാതെ ദുരന്തഭൂമിയിലെത്തിയ അജ്മല്‍ ഇസ്മാഈലാണ് ദേശീയമാധ്യമങ്ങളിലെ താരമായിരിക്കുന്നത്. എസ്എഫ്‌ഐ കോളജ് യൂനിയന്‍ ചെയര്‍മാന്‍ മുതല്‍ നവവിദ്യാര്‍ഥി പ്രസ്ഥാനമായ കാംപസ്ഫ്രണ്ടിന്റെ സംസ്ഥാനപ്രസിഡന്റായും ഇപ്പോള്‍ എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജിയും വരെ, അജ്മലിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയായ അജ്മല്‍, എന്‍എസ്എസ് ഹിന്ദു കോളജില്‍ നിന്ന് മലയാളത്തില്‍ ബിരുദവും പായിപ്പാട് എംജി യൂനിവേഴ്‌സിറ്റി ടീച്ചര്‍ ഒഫ് എഡ്യുക്കേഷനില്‍ നിന്ന് ബിഎഡ് ബിരുദവും നേടിയിട്ടുണ്ട്. ബിസിനസ് വേള്‍ഡ്, ബിസിനസ് സ്റ്റാന്‍ന്റേര്‍ഡ് തുടങ്ങിയ ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ചില വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പ്രതിപക്ഷ വിഭ്യാര്‍ഥി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചൊതുക്കുന്ന, റാഗിങിനെതിരേ സംസ്ഥാനത്തുടനീളം കാംപസ് ഫ്രണ്ട് നടത്തിയ പ്രക്ഷോഭങ്ങള്‍ നയിച്ചത് അജ്മല്‍ ഇസ്മാഈലായിരുന്നു.
ദേശീയ പാതയിലെ അന്യായമായ ടോള്‍ പിരിവിനെതിരേ അതിശക്തമായ സമരങ്ങളാണ് അജ്മല്‍ ഇസ്മാഈലിന്റെ നേതൃത്വത്തില്‍ നടന്നത്. പൗരന്റെ സ്വസ്ഥ ജീവിതത്തിന് ഭീഷണിയാവുന്ന, ജനവാസകേന്ദ്രങ്ങളിലൂടെയുള്ള ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരങ്ങളുടെ മുന്നളിപ്പോരാളിയായിരുന്നു. സമരത്തിന്റെ ഭാഗമായി എറണാകുളത്തെ ഗെയില്‍ സെന്‍ട്രല്‍ ഓഫിസ് ഘെരാവോ ചെയ്തതിന് അജ്മല്‍ ഇസ്മാഈല്‍ ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. ഭൂരിഹതിരായ ആയിരങ്ങളുള്ള സംസ്ഥാനത്ത് ഭൂസമരത്തിലൂടെ അടിസ്ഥാന വിഭാഗങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ നടത്തിയ സമരം, രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ത്ത മോഡി സര്‍ക്കാരിന്റെ നോട്ടു നിരോധനം, മതസ്വാതന്ത്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും കനത്ത വിഘാതം സൃഷ്ടിച്ച ഹാദിയ കേസ്, പിന്നാക്കവിഭാഗങ്ങള്‍ക്ക് ഉദ്യോഗപങ്കാളിത്തത്തിനുള്ള സംവരണ സമരം എന്നീ സമരങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു.
സമീപകലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായ പൗരത്വപ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ സിറ്റിസണ്‍സ് മാര്‍ച്ചില്‍ നേതൃപരമായ പങ്കും വഹിച്ചിരുന്നു. ഇതിനു പുറമേ, കേരളത്തെ നടുക്കിയ 2018ലെ മഹാപ്രളയത്തില്‍ ജീവന്‍പോലും പണയപ്പെടുത്തി ദുരന്ത നിവാരണ സേനക്കൊപ്പം പ്രവര്‍ത്തിച്ചതാണ് അജ്മല്‍ ഇസ്മാഈല്‍ എന്ന പോരാളിയെ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ വരാന്‍ കാരണം. എസ്ഡിപിഐയുടെ സംസ്ഥാന ഖജാന്‍ജിയായ അജ്മല്‍ ഇസ്മാഈല്‍ വാമനപുരം മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയാണ്. പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വാമനപുരം മണ്ഡലത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരന്തരസമരങ്ങളിലൂടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന അജ്മല്‍ ഇസ്മാഈല്‍, വാമനപുരം മണ്ഡലത്തിലെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത ഇടതുവലതു മുന്നണികള്‍ക്കെതിരേ പൊതുയോഗങ്ങളില്‍ ആഞ്ഞടിക്കുകയാണ്.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT